കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തൃശൂർ, സിങ്കപ്പൂർ, മലേഷ്യ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയും അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി വർക്കിങ് പ്രസിഡന്റുമായ ഡോ. ഏലിയാസ് മോർ അത്താനാസ്സിയോസിന് തിരുവനന്തപുരം റോയൽ റോട്ടറി ഇന്റർനാഷനലിന്റെ 'ഗുഡ് ഷെപേർഡ്' പുരസ്‌കാരം ലഭിച്ചു. സാമൂഹിക രംഗത്തെ ക്രിയത്മക ഇടപെടലുകളാണ് അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് അർഹനാക്കിയത്.

അട്ടപ്പാടി, മറയൂർ മേഖലകളിലെ ആദിവാസി സമൂഹങ്ങളുടെ പുനരധിവാസമടക്കം വിവിധ സമൂഹിക മുന്നേറ്റങ്ങൾക്കാണ് ഡോ. അത്താനാസ്സിയോസ് നേതൃത്വം നല്കുന്നത്. 'ഓർഡർ ഓഫ് സെന്റ് മിഖായേൽ' (സ്വീഡൻ), സദ്ഭാവന പുരസ്‌കാരം, മദർ തെരേസ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക രംഗത്തെ സംഭാവനകളെ മുൻ നിർത്തി ഏഷ്യ പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തിയോളോജിക്കൽ സ്റ്റഡീസ് ഓണററി ഡോക്ടറേറ്റ് (ഡി.മിൻ) നല്കി ആദരിച്ചിട്ടുണ്ട്. 27ന് തിരുവനന്തപുരത്ത് വച്ച് ആരോഗ്യ മന്ത്രി അഡ്വ. വി. എസ്. ശിവകുമാർ പുരസ്‌കാരം സമർപ്പിക്കും.