- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ കല്ലറ തീർക്കാൻ എതിരുനിന്ന കോൺഗ്രസ് വിരുദ്ധ പഞ്ചായത്ത് ഭരണസമിതിയോട് പള്ളിക്കമ്മറ്റി ഇടഞ്ഞപ്പോൾ വിശ്വാസികളെ ഇളക്കി വിടാനും നീക്കമെന്ന് ആക്ഷേപം; കാസർകോഡ് ചിറ്റാരിക്കൽ തോമാപുരം പള്ളിയിലെ കല്ലറ നിർമ്മാണത്തെ ചൊല്ലിയുള്ള കോലാഹലങ്ങൾ ഇങ്ങനെ
കാസർഗോഡ്: ഏഴ് പതിറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിയെ വരുതിയിൽ നിർത്താൻ പള്ളിക്കമ്മിറ്റി നടത്തിയ ശ്രമം വിവാദത്തിൽ. പള്ളിവികാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടന്നതെന്നാണഅ ആക്ഷേപം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയി ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചെടുത്ത ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ചിറ്റാരിക്കൽ തോമാപുരം പള്ളിക്കമ്മറ്റിയുടെ നിയന്ത്രണം വികാരി അഗസ്റ്റിൻ പാണ്ടമാക്കനാണ്. അതുകൊണ്ടു തന്നെ ഈ ഭരണ സമിതി അധികാരമേറിയതു മുതൽ അവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്കിടയിൽ കുപ്രചരണവും ഒരു വിഭാഗം നടത്തിയിരുന്നു എന്നാണ് ആേേരാപണം. എന്നാൽ തദ്ദേശ ഭരണത്തിൽ ഏറെ വികസനം കൊണ്ടു വന്ന ഭരണ സമിതി ഒരു വിധം പിടിച്ചു നിൽക്കുകയായിരുന്നു. ആരോഗ്യം, പൊതു ജനക്ഷേമം എന്നീ കാര്യങ്ങളിൽ ഈ കുടിയേറ്റ മേഖല സമീപകാലത്തൊന്നുമില്ലാത്ത നേട്ടം കൈവരിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ ഭരണ സമിതിക്കെതിരെയുള്ള കുപ്രചരണങ്ങൾ വിലപ്പോയുമില
കാസർഗോഡ്: ഏഴ് പതിറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രമുള്ള ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിയെ വരുതിയിൽ നിർത്താൻ പള്ളിക്കമ്മിറ്റി നടത്തിയ ശ്രമം വിവാദത്തിൽ. പള്ളിവികാരിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു ശ്രമം നടന്നതെന്നാണഅ ആക്ഷേപം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്നും പുറത്ത് പോയി ജനാധിപത്യ സംരക്ഷണ മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചെടുത്ത ജയിംസ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ചിറ്റാരിക്കൽ തോമാപുരം പള്ളിക്കമ്മറ്റിയുടെ നിയന്ത്രണം വികാരി അഗസ്റ്റിൻ പാണ്ടമാക്കനാണ്.
അതുകൊണ്ടു തന്നെ ഈ ഭരണ സമിതി അധികാരമേറിയതു മുതൽ അവർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും വിശ്വാസികൾക്കിടയിൽ കുപ്രചരണവും ഒരു വിഭാഗം നടത്തിയിരുന്നു എന്നാണ് ആേേരാപണം. എന്നാൽ തദ്ദേശ ഭരണത്തിൽ ഏറെ വികസനം കൊണ്ടു വന്ന ഭരണ സമിതി ഒരു വിധം പിടിച്ചു നിൽക്കുകയായിരുന്നു. ആരോഗ്യം, പൊതു ജനക്ഷേമം എന്നീ കാര്യങ്ങളിൽ ഈ കുടിയേറ്റ മേഖല സമീപകാലത്തൊന്നുമില്ലാത്ത നേട്ടം കൈവരിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ ഭരണ സമിതിക്കെതിരെയുള്ള കുപ്രചരണങ്ങൾ വിലപ്പോയുമില്ല.
അതിനിടയിലാണ് രണ്ട് മാസം മുമ്പ് സെന്റ് തോമസ് പള്ളിയുടെ സെമിത്തേരിക്ക് പുതിയ കല്ലറ പണിയാൻ പള്ളികമ്മറ്റി തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട് നിർമ്മാണം നടക്കവേ സമീപത്തെ നീർച്ചാലുമായി പാലിക്കേണ്ട അകലം ഇല്ലെന്ന് കാണിച്ച് ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷന് പരാതി ലഭിച്ചു. ഫൗണ്ടേഷൻ ഭാരവാഹിയായ ജോയിച്ചൻ എന്നയാൾ ഈ പരാതി അധികാരികളെ ധരിപ്പിച്ചു. അതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്.
യാതൊരു അനുമതി പത്രവുമില്ലാതെയാണ് കുടുംബ കല്ലറ പണിഞ്ഞതെന്നും അതിനാൽ കാസർഗോഡ് ജില്ലാ കലക്ട്‌റും ജില്ലാ മെഡിക്കൽ ഓഫീസറും അന്വേഷണം നടത്തുകയുണ്ടായി. അന്വേഷണത്തിനൊടുവിൽ മുൻകൂർ അനുമതി വാങ്ങാതെയാണ് ജല സ്രോതസ്സിന് സമീപം കല്ലറ പണിഞ്ഞതെന്നും വ്യക്തമായി. അതോടെ തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ ഉത്തരവിലും ജില്ലാ കലക്ടറുടെ അറിയിപ്പിലും പണി നിർത്തിവെക്കാൻ നിർദ്ദേശം നൽകി.
ഡി.എം. ഒ . ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തിയതോടെ ഈസ്റ്റ് എളേരി പഞ്ചായത്തിനും ചിറ്റാരിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്കും നടപടിയെടുക്കാൻ നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഈ പ്രശ്‌നം ഉയർത്തിക്കാട്ടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ പള്ളി വികാരി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിഷേധ ജ്വാല നടത്തുകയുണ്ടായി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആകെയുള്ള പതിനൊന്ന് സീറ്റിൽ മത്സരിച്ച കോൺഗ്രസ്സിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ചതുഷ്‌ക്കോണ മത്സരത്തിൽ ജനാധിപത്യ സംരക്ഷണ സമിതി അധികാരത്തിലെത്തുകയായിരുന്നു. ഇതോടെയാണ് പള്ളി വികാരി പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നത്. പഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിലെല്ലാം മുഖം തിരിച്ച് നിൽക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്ന് വൈസ് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ പറഞ്ഞു.
വിശ്വാസികളെ ഇളക്കി വിട്ട് പഞ്ചായത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നു. ജനാധിപത്യ സംരക്ഷണ സമിതി അംഗമായി പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡെട്ടി ഫ്രാൻസിസിനെ പള്ളിയിലെ വേദ പാഠം പഠിപ്പിക്കുന്നതിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കി. അവരോടൊപ്പം മറ്റ് മൂന്ന് പേരേയും പറഞ്ഞു വിട്ടു. പള്ളി വികാരിയുടെ കോൺഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഫലം ഇടവകയിലെ ജനം അനുഭവിക്കുകയാണ്.
1000 ആളുകളിൽ 950 പേരും ക്രിസ്ത്യാനികളായ ഈ മേഖലയിൽ രാഷ്ട്രീയം കുത്തി വെച്ച് വിശ്വാസികളെ ഭിന്നിപ്പിക്കുന്ന സമീപനമാണ് പള്ളി വികാരി സ്വീകരിക്കുന്നത്. കല്ലറ ഉൾപ്പെടെ ഏത് നിർമ്മാണ പ്രവർത്തനമായാലും നിയമം അനുശാസിക്കുന്ന രീതിയിൽ മാത്രമേ അനുമതി നൽകൂ എന്ന് ഭരണ സമിതി പറയുന്നു. എന്നാൽ കല്ലറ നിർമ്മാണത്തിന് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചിരിക്കയാണെന്നും ജനങ്ങളിൽ ഇവിടെ യാതൊരു പ്രശ്നവുമില്ലെന്നും പള്ളി വികാരി അഗസ്റ്റിൻ പാണ്ടമാക്കൻ പറഞ്ഞു.