- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽ കളേഴ്‌സ് കുവൈറ്റ് വാർഷികാഘേഷം നടത്തി
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകി പ്രവർത്തിക്കുന്ന റോയൽ കളേഴ്‌സ് കുവൈറ്റ് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു. മെയ് 11 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ആഘോഷപരിപാടി ഷാഫി മക്കാത്തിയുടെ അധ്യക്ഷതയിൽ പ്രശസ്ത മാപ്പിളപാട്ട് ഗായകൻ താജുദ്ദീൻ വടകര ഉത്ഘാടനം ചെയ്തു. പത്രപ്രവർത്തകരായ സത്താർ കുന്നിൽ, ഹബീബുള്ള മുറ്റിച്ചൂർ, ജികെപിഎ ഗ്ലോബൽ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് , അഷറഫ് കണ്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നിയമപരിരക്ഷക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ എല്ലാ മലയാളികളും ശ്രമിക്കണം എന്ന് സത്താർ കുന്നിലും ഹബീബ് മുറ്റിച്ചൂരും സദസിനെ ഉണർത്തിച്ചു. ഗൾഫിലെ മാറുന്ന തൊഴിൽ സാധ്യതകൾ മനസിലാക്കി പ്രവാസികൾ നാട്ടിൽ ഒറ്റക്കും കൂട്ടായ്മായും ഇതര വരുമാനാമാർഗങ്ങൾക്ക് ശ്രമങ്ങൾ തുടങ്ങി പുനരധിവാസം സാധ്യമാക്കണമെന്നു മുബാറക്ക് കാമ്പ്രത്ത് ആവശ്യപ്പെട്ടു. മാപ്പിള പാട്ടിലൂടെ തന്റെ കഴിവ് തെളിയിച്ച താജുദ്ദീൻ വടകരയേയും, കുവൈത്തിൽ മരണപ്പെടുന്നവരുടെ ബ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകി പ്രവർത്തിക്കുന്ന റോയൽ കളേഴ്‌സ് കുവൈറ്റ് കൂട്ടായ്മ മൂന്നാം വാർഷികം ആഘോഷിച്ചു. മെയ് 11 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ആഘോഷപരിപാടി ഷാഫി മക്കാത്തിയുടെ അധ്യക്ഷതയിൽ പ്രശസ്ത മാപ്പിളപാട്ട് ഗായകൻ താജുദ്ദീൻ വടകര ഉത്ഘാടനം ചെയ്തു.
പത്രപ്രവർത്തകരായ സത്താർ കുന്നിൽ, ഹബീബുള്ള മുറ്റിച്ചൂർ, ജികെപിഎ ഗ്ലോബൽ ചെയർമാൻ മുബാറക്ക് കാമ്പ്രത്ത് , അഷറഫ് കണ്ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നിയമപരിരക്ഷക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ എല്ലാ മലയാളികളും ശ്രമിക്കണം എന്ന് സത്താർ കുന്നിലും ഹബീബ് മുറ്റിച്ചൂരും സദസിനെ ഉണർത്തിച്ചു. ഗൾഫിലെ മാറുന്ന തൊഴിൽ സാധ്യതകൾ മനസിലാക്കി പ്രവാസികൾ നാട്ടിൽ ഒറ്റക്കും കൂട്ടായ്മായും ഇതര വരുമാനാമാർഗങ്ങൾക്ക് ശ്രമങ്ങൾ തുടങ്ങി പുനരധിവാസം സാധ്യമാക്കണമെന്നു മുബാറക്ക് കാമ്പ്രത്ത് ആവശ്യപ്പെട്ടു.
മാപ്പിള പാട്ടിലൂടെ തന്റെ കഴിവ് തെളിയിച്ച താജുദ്ദീൻ വടകരയേയും, കുവൈത്തിൽ മരണപ്പെടുന്നവരുടെ ബോഡിൽ നാട്ടിലെത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന കെകെഎംഎ മാഗ്നൈറ്റ് അംഗം സലീം കൊമേരി, നാസർ ദിവാനിയ എന്നിവരെ ആദരിച്ചു. അഷറഫ് മക്കാത്തി കൂട്ടായ്മയുടെ പ്രവർത്ത്‌നത്തെ കുറിച്ച് വിവരിച്ചു. അബ്ദുള്ള കടവത്ത്, അഖിൽ, സൽമാൻ, അനീഷ്, നസീമ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി. നാസർ ദിവാനിയ സ്വാഗതവും സിന്ധു യോഹന്നാൻ നന്ദിയും പറഞ്ഞു.