- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയൽ എൻഫീൽഡ് അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂരിൽ
തൃശൂർ: റോയൽ എൻഫീൽഡിന്റെ അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂർ കുരിയച്ചിറയിൽ പ്രവർത്തനം ആരംഭിച്ചു. ഓട്ടോമൊബൈൽ രംഗത്തേക്ക് കടക്കുന്ന പ്രമുഖ വ്യവസായ സ്ഥാപനമായ ടാഗ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണ് ടാഗ്സ് ബൈക്സ്. ഷോറൂമും സർവീസ് സെന്ററുമടക്കം 15,000 ച.അടി വിസ്തൃതിയുള്ള ടാക്സ് ബൈക്സിന്റെ ഉദ്ഘാടനം ഡയറക്ടർ ജോർജ് അട്ടോക്കാരനും പത്നി ലീന ജോർജും ചേർന്ന് നിർവഹിച്ചു. ഡയറക്ടർമാരായ ഫ്രാൻസിസ് ജോർജ്, ജോൺ ജോർജ്, ഇന്ത്യയിൽ നിന്നും ആദ്യമായി ഫിയൽ റാവെൻ ആർക്ടിക് പോളാർ എക്സ്പിഡിഷനിൽ പങ്കെടുക്കുന്ന കൊല്ലം സ്വദേശി നിയോഗ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. ഒറിജിനൽ സ്പെയറുകൾ, സർവീസ്, ഷോറൂം എന്നിവ ഒരു കുടക്കീഴിൽ ഉപഭോക്താവിന് ലഭ്യമാക്കുന്ന രീതിയിലാണ് ടാഗ്സ് ബൈക്സ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 20 റോയൽ എൻഫീൽഡ് ബൈക്കുകളുടെ സർവീസ് നടത്താൻ സാധ്യമാകുന്ന രീതിയിൽ ആധുനിക രീതിയിലുള്ള 20 സർവീസ് ബേ-കൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 120-ലേറെ ബൈക്കുകൾ ഒരു ദിവസം ഗുണനിലവാരത്തിൽ സർവീസ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക സൗകര്യവും വിദഗ്ധ ജോലിക്കാരും ഇ
തൃശൂർ: റോയൽ എൻഫീൽഡിന്റെ അംഗീകൃത ഷോറൂം ടാഗ്സ് ബൈക്സ് തൃശൂർ കുരിയച്ചിറയിൽ പ്രവർത്തനം ആരംഭിച്ചു. ഓട്ടോമൊബൈൽ രംഗത്തേക്ക് കടക്കുന്ന പ്രമുഖ വ്യവസായ സ്ഥാപനമായ ടാഗ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണ് ടാഗ്സ് ബൈക്സ്.
ഷോറൂമും സർവീസ് സെന്ററുമടക്കം 15,000 ച.അടി വിസ്തൃതിയുള്ള ടാക്സ് ബൈക്സിന്റെ ഉദ്ഘാടനം ഡയറക്ടർ ജോർജ് അട്ടോക്കാരനും പത്നി ലീന ജോർജും ചേർന്ന് നിർവഹിച്ചു. ഡയറക്ടർമാരായ ഫ്രാൻസിസ് ജോർജ്, ജോൺ ജോർജ്, ഇന്ത്യയിൽ നിന്നും ആദ്യമായി ഫിയൽ റാവെൻ ആർക്ടിക് പോളാർ എക്സ്പിഡിഷനിൽ പങ്കെടുക്കുന്ന കൊല്ലം സ്വദേശി നിയോഗ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
ഒറിജിനൽ സ്പെയറുകൾ, സർവീസ്, ഷോറൂം എന്നിവ ഒരു കുടക്കീഴിൽ ഉപഭോക്താവിന് ലഭ്യമാക്കുന്ന രീതിയിലാണ് ടാഗ്സ് ബൈക്സ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 20 റോയൽ എൻഫീൽഡ് ബൈക്കുകളുടെ സർവീസ് നടത്താൻ സാധ്യമാകുന്ന രീതിയിൽ ആധുനിക രീതിയിലുള്ള 20 സർവീസ് ബേ-കൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
120-ലേറെ ബൈക്കുകൾ ഒരു ദിവസം ഗുണനിലവാരത്തിൽ സർവീസ് ചെയ്യാൻ സാധിക്കുന്ന സാങ്കേതിക സൗകര്യവും വിദഗ്ധ ജോലിക്കാരും ഇവിടെയുണ്ട്. കൂടാതെ ഓട്ടോമൊബൈൽ കസ്റ്റമർ റിലേഷനിൽ പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘവും ഷോറൂമിൽ ജോലി ചെയ്യുന്നു. പഴയ റോയൽ എൻഫീൽഡ് ബൈക്കുകളും ഇവിടെ സർവീസ് ചെയ്യുന്നതായിരിക്കും.
സർവീസ് രംഗത്ത് മികച്ച നൂതന സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിച്ചതിലൂടെ കൂടുതൽ കൃത്യതയും ഗുണമേന്മയും ഉറപ്പുവരുത്താനാകുമെന്ന് ടാക്സ് ബൈക്സ് ഡയറക്ടർ ജോർജ് പറഞ്ഞു. ഷോറൂം ഉദ്ഘാടനത്തിന് മുന്നോടിയായി നിയോഗ് കൃഷ്ണ നയിച്ച ബൈക്ക് റാലി നടന്നു. ഷോറൂമിന് മുന്നിൽ നിന്നും ആരംഭിച്ച റാലി തൃശൂർ നഗരത്തിലൂടെ സഞ്ചരിച്ച് ഷോറൂമിന് മുന്നിൽ സമാപിച്ചു.