തിരുവനന്തപുരം: സംസ്ഥാനത്തെ 37 രാജകുടുംബങ്ങൾക്ക് സർക്കാർ സഹായധനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്തും കോഴിക്കോട് സാമൂതിരി രാജകുടുംബാംഗങ്ങൾക്ക് സ്‌പെഷ്യൽ അലവൻസ് അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ ഇതു സംബന്ധിച്ച വിശദീകരണം എത്തുന്നത്.

മലബാർ മേഖലയിലെ നാട്ടുരാജാക്കന്മാർക്ക് കേന്ദ്രം അനുവദിക്കുന്ന മാലിഖാൻ പെൻഷനും തിരുവിതാംകൂർ, കൊച്ചി നാട്ടുരാജ്യങ്ങളിലെ മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബാംഗങ്ങൾക്കും ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷനും അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2013 മുതൽ ഇതുവരെ 19,51,81,500 രൂപ അലവൻസായി വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.