മസ്‌കറ്റ്: ദേശീയദിനാഘോഷം വർണാഭമാക്കുന്നതിന്റെ തിരക്കിലാണ് ഒമാൻ ജനത. ഇതിനിടയിലാണ് കാറുകളിൽ സ്റ്റിക്കർ പതിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. കാറുകളിൽ നാഷണൽ സ്റ്റിക്കറുകൾ പതിക്കുന്നതിനുള്ള അനുമതി ഡിസംബർ 5 വരെ മാത്രമാക്കികൊണ്ടാണ് റോയൽ ഒമാൻ പൊലീസിന്റെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഡിസംബർ 5 ന് ശേഷം കാറുകളിൽ സ്റ്റിക്കർ പതിച്ചിരിക്കുന്നത് പൊളിച്ചുനീക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ടാവണം ജനങ്ങൾ ദേശീയദിനം ആഘോഷിക്കുന്നതെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.