നാല് ദിവസം മുമ്പാണ് ബിച്ചിൽ ട്യൂബ് ബോട്ടിൽ കളിക്കുന്നതിനിടെ മൂന്നുവയസുകാരിയെ കാണാതായ സംഭവം പുറത്ത് വന്നത്. കുട്ടിക്കുവേണ്ടിയുള്ള തിരച്ചിൽ പബ്ലിക്ക് അഥോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ സഹായത്തോടെ ഒമാൻ കോസ്റ്റ് ഗാർഡ് ഇപ്പോളുംതുടരുകയാണ്. കുട്ടിയെ ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം ഇപ്പോളും കാത്തിരിക്കുകയാണ്.

ഒമാനിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടു ണ്ടെന്നും ബിച്ചിൽ കുട്ടികളുമായി എത്തുന്ന രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ടതാണെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് ഇപ്പോൾ. ബിച്ചിലെത്തുന്ന കു്ട്ടികൾക്ക് ലൈഫ് ജാക്കറ്റ് ധരിച്ച് വേണ്ടം വെള്ളത്തിലിറക്കാനെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

ബീച്ചുകളിലും മറ്റും വിനോദത്തിന് എത്തുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പിഎസിഡിഎ അറിയിച്ചു. കുട്ടികളും നീന്തൽ വശമില്ലാത്തവരും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.