- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ ട്രാക്കിൽ കിടന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ ആർപിഎഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി; സംഭവം മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ
മുംബൈ: റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ റെയിൽവേ പൊലീസിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ സംഭവം. 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റെയിൽവേ ട്രാക്കിൽ കിടന്ന ഇയാളെ ട്രെയിൻ വരുന്നതിന് തൊട്ടുമുൻപ് റെയിൽവേ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിരാർ സ്വദേശിയായ യുവാവ് കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടർന്ന് ഇയാൾ വലിയ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.
Next Story