- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിക്കില്ല; ആശുപത്രികളും പെട്രോൾ പമ്പുകളും റെയിൽ-വിമാന കമ്പനികളും 11 വരെ നിരോധിച്ച നോട്ടുകൾ സ്വീകരിക്കും; 500, 2000 നോട്ടുകൾ ഉടൻ മടങ്ങിവരും: കള്ളപ്പണം ഇല്ലാത്തവർക്ക് ഒരു പണവും നഷ്ടമാകില്ല
ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുന്നതിന്റെ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, കള്ളപ്പണക്കാരുടെ നെഞ്ചത്തടിക്കുന്ന ഈ തീരുമാനം സാധാരണക്കാരെയും വലയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ന് അർദ്ധരാത്രി മുതൽ രണ്ട് ദിവസം (നവംബർ ഒൻപത്, പത്ത്) എടിഎം കൗണ്ടറുകൾ അടച്ചിടും. മറ്റന്നാൾ മുതൽ മാത്രമേ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുകയുള്ളൂ. അപ്പോഴേക്കും 500ന്റെനോട്ടുകൾ പിൻവലിച്ച് 100ന്റെ നോട്ടുകൾ ഫിൽ ചെയ്യുമെന്നാണ് കരുതുന്നത്. ആശുപത്രികളിലും പെട്രോൾ പമ്പുകൡലും 1000, 500 നോട്ടുകൾ സ്വീകരിക്കും. കൂടാതെ റെയിൽ, വിമാന കമ്പനികളും 11 വരെ പണം സ്വീകരിക്കും. എന്നാൽ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങൾ പമ്പ് ഉടമകൾ സൂക്ഷിച്ച് വെക്കണം. ഇന്നു അർദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പുതിയതായി ആയിരം നോട്ടുകൾ അച്ചടിക്കില്ലെങ്കിലും 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ എളുപ്പത്തിൽ തന്
ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുന്നതിന്റെ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത് എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ, കള്ളപ്പണക്കാരുടെ നെഞ്ചത്തടിക്കുന്ന ഈ തീരുമാനം സാധാരണക്കാരെയും വലയ്ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ന് അർദ്ധരാത്രി മുതൽ രണ്ട് ദിവസം (നവംബർ ഒൻപത്, പത്ത്) എടിഎം കൗണ്ടറുകൾ അടച്ചിടും. മറ്റന്നാൾ മുതൽ മാത്രമേ എടിഎം കൗണ്ടറുകൾ പ്രവർത്തിക്കുകയുള്ളൂ. അപ്പോഴേക്കും 500ന്റെനോട്ടുകൾ പിൻവലിച്ച് 100ന്റെ നോട്ടുകൾ ഫിൽ ചെയ്യുമെന്നാണ് കരുതുന്നത്.
ആശുപത്രികളിലും പെട്രോൾ പമ്പുകൡലും 1000, 500 നോട്ടുകൾ സ്വീകരിക്കും. കൂടാതെ റെയിൽ, വിമാന കമ്പനികളും 11 വരെ പണം സ്വീകരിക്കും. എന്നാൽ ഓരോ ഇടപാടിന്റെയും വിശദമായ വിവരങ്ങൾ പമ്പ് ഉടമകൾ സൂക്ഷിച്ച് വെക്കണം. ഇന്നു അർദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പുതിയതായി ആയിരം നോട്ടുകൾ അച്ചടിക്കില്ലെങ്കിലും 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ എളുപ്പത്തിൽ തന്നെ തിരികെ എത്തും.
കള്ളപ്പണം ഇല്ലാത്തവർക്ക് ഒരു പണവും നഷ്ടമാകില്ലെന്നാണ് അറിയുന്നത്. രാജ്യത്തെ മുഴുവൻ എടിഎമ്മുകളും എന്നീ തിയതികളിൽ പ്രവർത്തിക്കില്ല. അവശ്യ സർവീസ് കണക്കിലെടുത്താണ് ആശുപത്രികളിൽ 1000ത്തിന്റെയും 500ന്റെയും പഴയനോട്ടുകൾ നവംബർ 11ന് വരെയാണ് സ്വീകരിക്കുക.
കൂടാതെ റെയിൽവെ ബുക്കിങ്ങിലും മൂന്ന് ദിവസത്തെ ഇളവ് 500, 1000 നോട്ടുകൾക്ക് അനുവദിച്ചിട്ടുണ്ട്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഡിസംബർ 30നകം ബാങ്കുകളിൽ നിന്ന് മാറ്റാൻ സാധിക്കാത്തവർക്ക് 2017 മാർച്ച് 31വരെ മാറ്റാൻ സമയം അനുവദിക്കും. ഇതിന് തിരിച്ചറിയിൽ കാർഡ് നൽകുകയും വേണമെന്നതാണ് ഇതിൽ പ്രധാന തീരുമാനം. അതുകൊണ്ട് നേരാംവണ്ണം പണം സമ്പാദിച്ചവരെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്‌നമായി മാറില്ല.
രണ്ടായിരത്തിന്റെ പുതിയ നോട്ട് ഉടൻ പുറത്തിറക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ 2000 നോട്ടുകൾക്ക് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഈ സാഹചര്യത്തിൽ കള്ളപ്പണക്കാരെ നേരിടാനുള്ള സർജിക്കൽ സ്‌ട്രൈക്ക് തന്നെയാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. പെട്ടന്നുള്ള തീരുമാനം സാധാരണക്കാരെ വലയ്ക്കുമെങ്കിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബാങ്കിങ് സൗകര്യങ്ങളുള്ള കേരളത്തെ സാധാരണയായി ബാധിക്കില്ല. എന്നാൽ, മറ്റ് സംസ്ഥാനങ്ങളെ ഈ തീരുമാനം സാരമായി തന്നെ ബാധിച്ചേക്കുമെന്നാണ് അറിയുന്നത്.