- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാൾ 4000 രൂപ മാറിയോ എന്നറിയുന്നത് തിരിച്ചറിയിൽ കാർഡിന്റെ നമ്പറുകൾ നോക്കി; വ്യത്യസ്ത തിരിച്ചറിയിൽ കാർഡുമായി ചെന്നാൽ 4000 വീതം എത്ര തവണ വേണമെങ്കിലും പണം മാറാം; തിരക്കുകൾക്കിടയിൽ പരിശോധനകളും കഷ്ടി; പാവങ്ങളെ മുമ്പിൽ നിർത്തി മുതലെടുക്കാൻ കള്ളപ്പണക്കാരും
തിരുവനന്തപുരം : 500, 1000 നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചതുണ്ടാക്കിയ കറൻസി ക്ഷാമം അതിരൂക്ഷമാണ്. പിൻവലിച്ച മൂല്യത്തിന് അനുസരിച്ചുള്ള നോട്ടുകൾ ലഭ്യമാകാൻ ഇനിയും നാളേറെയെടുക്കും. ഇത് മനസ്സിലാക്കിയാണ് നോട്ട് നൽകലിൽ നിയന്ത്രണങ്ങൾ. ഇതിനിടെയിലും കള്ളപ്പണം വെളുപ്പിക്കാൻ ആളുകളെത്തുമെന്ന് റിസർവ്വ് ബാങ്ക് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് തിരിച്ചറിയിൽ കാർഡ് പണം മാറ്റുന്നതിന് നിർബന്ധമാക്കിയത്. പണം മാറ്റാനെത്തുന്നവർ ഹാജരാക്കുന്ന തിരിച്ചറിയൽ കാർഡിലെ നമ്പർ രേഖപ്പെടുത്താൻ പുതിയ സോഫ്റ്റ്‌വെയർ ബാങ്കുകൾക്കു കൈമാറിയിട്ടുണ്ട്. ഒരു കാർഡ് നമ്പർ രണ്ടു വട്ടം നൽകിയാൽ സോഫ്റ്റ്‌വെയർ ആവർത്തനം ചൂണ്ടിക്കാട്ടും. ഒരാൾ ഒന്നിലേറെ തവണ എത്തിയാൽ ഇങ്ങനെയാണു ബാങ്കുകൾ കണ്ടെത്തുക. എന്നാൽ പല തിരിച്ചറിയിൽ കാർഡുകളുപയോഗിച്ച് ഈ നിബന്ധനയെ അട്ടിമറിക്കുകയാണ് ചിലർ. കള്ള തിരിച്ചറിയൽ കാർഡ് പോലും ഉപയോഗിക്കുന്നവരുണ്ട്. ഒരിക്കൽ പണം മാറ്റിയ ആൾ വീണ്ടും മറ്റൊരു തിരിച്ചറിയൽ കാർഡുമായി എത്തിയാൽ സോഫ്റ്റ്‌വെയറിനു തിരിച്ചറിയാൻ കഴിയില്ല. സോഫ്റ്റ്‌വെയർ വ
തിരുവനന്തപുരം : 500, 1000 നോട്ടുകൾ ഒറ്റയടിക്ക് പിൻവലിച്ചതുണ്ടാക്കിയ കറൻസി ക്ഷാമം അതിരൂക്ഷമാണ്. പിൻവലിച്ച മൂല്യത്തിന് അനുസരിച്ചുള്ള നോട്ടുകൾ ലഭ്യമാകാൻ ഇനിയും നാളേറെയെടുക്കും. ഇത് മനസ്സിലാക്കിയാണ് നോട്ട് നൽകലിൽ നിയന്ത്രണങ്ങൾ. ഇതിനിടെയിലും കള്ളപ്പണം വെളുപ്പിക്കാൻ ആളുകളെത്തുമെന്ന് റിസർവ്വ് ബാങ്ക് തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് തിരിച്ചറിയിൽ കാർഡ് പണം മാറ്റുന്നതിന് നിർബന്ധമാക്കിയത്.
പണം മാറ്റാനെത്തുന്നവർ ഹാജരാക്കുന്ന തിരിച്ചറിയൽ കാർഡിലെ നമ്പർ രേഖപ്പെടുത്താൻ പുതിയ സോഫ്റ്റ്‌വെയർ ബാങ്കുകൾക്കു കൈമാറിയിട്ടുണ്ട്. ഒരു കാർഡ് നമ്പർ രണ്ടു വട്ടം നൽകിയാൽ സോഫ്റ്റ്‌വെയർ ആവർത്തനം ചൂണ്ടിക്കാട്ടും. ഒരാൾ ഒന്നിലേറെ തവണ എത്തിയാൽ ഇങ്ങനെയാണു ബാങ്കുകൾ കണ്ടെത്തുക. എന്നാൽ പല തിരിച്ചറിയിൽ കാർഡുകളുപയോഗിച്ച് ഈ നിബന്ധനയെ അട്ടിമറിക്കുകയാണ് ചിലർ. കള്ള തിരിച്ചറിയൽ കാർഡ് പോലും ഉപയോഗിക്കുന്നവരുണ്ട്.
ഒരിക്കൽ പണം മാറ്റിയ ആൾ വീണ്ടും മറ്റൊരു തിരിച്ചറിയൽ കാർഡുമായി എത്തിയാൽ സോഫ്റ്റ്‌വെയറിനു തിരിച്ചറിയാൻ കഴിയില്ല. സോഫ്റ്റ്‌വെയർ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകൾ തമ്മിൽ പങ്കു വയ്ക്കാത്തതിനാൽ ഒരാൾ ഒരു തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് പല ബാങ്കുകളിൽ എത്തിയാലും പിടികൂടാൻ പ്രയാസമാണ്. ഈ പഴുതുപയോഗിച്ച് നിരവധി പേർ ഒരു ദിവസം നാലായിരത്തിൽ അധികം രൂപ നേടുന്നുണ്ട്. കള്ളപ്പണക്കാരും വിശ്വസ്തരെ ഇങ്ങനെ വിട്ട് പരമാവധി തുക മാറ്റിയെടുക്കുകയാണ്. പല ബാങ്കുകളിൽ പല തിരിച്ചറിയിൽ കാർഡുകളെന്നതാണ് രീതി. തിരിച്ചറിയിൽ കാർഡുകളുടെ കോപ്പിയാണ് നൽകുന്നത്. തിരിക്ക് കാരണം ഇതിന്റെ ആധികാരികത പരിശോധിക്കാനും കഴിയുന്നില്ല.
ഡിസംബർ 30 ഒരു തവണ മാത്രമേ അസാധുവായ നോട്ടുകൾ നൽകി 4000 രൂപ മാറ്റിയെടുക്കാൻ കഴിയൂ എന്ന് ഇന്നലെ വ്യക്തമാക്കിയെങ്കിലും പഴുതുപയോഗിച്ച് സംസ്ഥാന വ്യാപമായി പലവട്ടം പണം മാറ്റൽ തുടരുകയാണെന്നതാണ് വസ്തുത. ഇത്തരം പഴുതുകൾ മുന്നിൽക്കണ്ട് എല്ലാം ബാങ്കുകളും പണം മാറ്റി നൽകുന്ന കൗണ്ടറുകളിൽ ക്യാമറ നിരീക്ഷണം ഉറപ്പാക്കണമെന്നു റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫോട്ടോ ക്യാപ്ചർ സംവിധാനമുള്ള ക്യാമറകളാണ് ഉപയോഗിക്കേണ്ടത്.
ഭാവിയിൽ മുഖങ്ങളിലെ സാമ്യം വഴി ഒരാൾ തന്നെ ഒട്ടേറെ തവണ ബാങ്കിലെത്തി പണം മാറ്റിവാങ്ങിയോ എന്നു വേണമെങ്കിൽ കണ്ടെത്താം. ഇതിന്റെ പ്രായോഗികതയിൽ ബാങ്കുകൾക്കു തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.