- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണകൂടം വിമർശനാതീതമല്ല, വിമർശനം രാജ്യ ദ്രോഹമല്ല - ജിദ്ധ കലാലയം സാംസ്‌കാരിക വേദി
ജിദ്ധ : കലാലയം സാംസ്‌കാരിക വേദി സംഗമത്തിന് പ്രൗഢ സമാപ്തി കുറിച്ചു.ആർത്തുലച്ചു വരുന്ന ഫാസിസ്റ്റ് ഭീതിക്കെതിരെ പ്രതിരോധങ്ങളെ അടിച്ചമർത്താൻ വളഞ്ഞ വഴികൾ തേടുന്നത് ഭീതിതമാണെന്നും തുടർച്ചയറ്റ് പോകുന്ന സാംസ്‌കാരിക ബഹുസ്വരതയെയും പൈതൃകങ്ങളുടെയും വീണ്ടെടുപ്പിന് ഒരറ്റ രാജ്യം ഒരൊറ്റ ജനതയെന്ന വികാരത്തിൽ ഒരുമിക്കേണ്ട കാലം അതിക്രമിചിരിക്കുന്നുവെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. പ്രവാസികൾക്കിടയിൽ മൂല്യവത്തായ രചനകൾ ഉണ്ടാവുന്നില്ലെന്നും മലയാള ഭാഷക്കും ഇന്ത്യൻ സംസ്‌കാരത്തിനും ഉണർത്തേകുന്ന കൂട്ടായ്മകളായി സാംസ്‌കാരിക സംഗമങ്ങൾ മാറണമെന്നും ആമുഖ പ്രഭാഷണം നടത്തി മൻസൂർ ചുണ്ടമ്പറ്റ അഭിപ്രായപ്പെട്ടു. ഷറഫിയ്യ സഫിറോ ഔഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രശസ്ത പ്രവാസി സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരിക്ക് യാത്ര അയപ്പ് നൽകി. കേവലം വിനോദങ്ങൾക്ക് വേണ്ടിയുള്ള കൂടിച്ചേരലുകൾക്ക് അപ്പുറം നാടിനും വീടിനും സമൂഹത്തിനും വേണ്ടി പോരാടുന്ന പോരാളികളാണ് പ്രവാസികൾ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രവാസി എഴുത്തുകാരായ ഷാജു, സലാം ഒ
ജിദ്ധ : കലാലയം സാംസ്‌കാരിക വേദി സംഗമത്തിന് പ്രൗഢ സമാപ്തി കുറിച്ചു.ആർത്തുലച്ചു വരുന്ന ഫാസിസ്റ്റ് ഭീതിക്കെതിരെ പ്രതിരോധങ്ങളെ അടിച്ചമർത്താൻ വളഞ്ഞ വഴികൾ തേടുന്നത് ഭീതിതമാണെന്നും തുടർച്ചയറ്റ് പോകുന്ന സാംസ്‌കാരിക ബഹുസ്വരതയെയും പൈതൃകങ്ങളുടെയും വീണ്ടെടുപ്പിന് ഒരറ്റ രാജ്യം ഒരൊറ്റ ജനതയെന്ന വികാരത്തിൽ ഒരുമിക്കേണ്ട കാലം അതിക്രമിചിരിക്കുന്നുവെന്ന് കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കിടയിൽ മൂല്യവത്തായ രചനകൾ ഉണ്ടാവുന്നില്ലെന്നും മലയാള ഭാഷക്കും ഇന്ത്യൻ സംസ്‌കാരത്തിനും ഉണർത്തേകുന്ന കൂട്ടായ്മകളായി സാംസ്‌കാരിക സംഗമങ്ങൾ മാറണമെന്നും ആമുഖ പ്രഭാഷണം നടത്തി മൻസൂർ ചുണ്ടമ്പറ്റ അഭിപ്രായപ്പെട്ടു.
ഷറഫിയ്യ സഫിറോ ഔഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പ്രശസ്ത പ്രവാസി സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരിക്ക് യാത്ര അയപ്പ് നൽകി. കേവലം വിനോദങ്ങൾക്ക് വേണ്ടിയുള്ള കൂടിച്ചേരലുകൾക്ക് അപ്പുറം നാടിനും വീടിനും സമൂഹത്തിനും വേണ്ടി പോരാടുന്ന പോരാളികളാണ് പ്രവാസികൾ എന്ന് അദ്ദേഹം ഓർമപ്പെടുത്തി. പ്രവാസി എഴുത്തുകാരായ ഷാജു, സലാം ഒളവട്ടൂർ എന്നിവർ ആശംസാ പ്രസംഗം നടത്തി. കലാലയം സംകരിക വേദി കൺവീനർ അഷ്‌കർ അലി സ്വാഗതവും സമിതി അംഗം ജലീൽ മലയമ്മ നന്ദിയും പറഞ്ഞു.