വിദ്യാർത്ഥികൾക്ക് ജീവിത ആശയങ്ങൾ കണ്ടെത്തുന്നതിലും വിജയം വരിക്കുന്നതിലും മർമ്മ പ്രധാനമായ പങ്കാണ് രക്ഷിതാക്കൾക്കുള്ളത്. കുട്ടികളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ ജീവിതം വിദ്യാർത്ഥികൾ മാതൃകയാകുന്നു. ഒരു ഉല്ബുദ്ധ സമൂഹം വളർന്നു വരണമെങ്കിൽ വിദ്യാർത്ഥികൾക്ക് മാത്രകയാവുന്ന രീതിയിലുള്ള പ്രരവർത്തനങ്ങളാവണം രക്ഷിതാക്കളിൽ നിന്നും മുതിർന്ന വരിൽ നിന്നും ലഭിക്കേണ്ടത്.

ധാർമിക മൂല്യം നിലനിർത്തേണ്ടതിന്റെ ആവശ്യകത പുതു തലമുറയെ ഉണർത്തണം. മോഷണ ശ്രമം, കൊലപതാകം, സൈബർ കുറ്റകൃത്ത്യങ്ങൾക്ക് വരെയും ചൂണ്ടു പലകയിടുന്ന കെണി വലകളായി സോഷ്യൽ മീഡിയകളും ഇലക്ട്രോണിക് ഗെയിംകലും മാറിയിരിക്കുന്നു. കുഞ്ഞു മനസ്സുകളിൽ പ്രതികാരത്തിന്റെയും ആയുധങ്ങളുടെയും പരിശീലനങ്ങളായി പല വീഡിയോ ഗെയിമുകളും നിറഞ്ഞാടുന്ന കാലത്ത് കുട്ടികളെ യാഥാർഥ്യ ബോധത്തിന്റെ സാംസ്‌കാരിക ജീവിതത്തിലേക്ക് വഴി നടത്താൻ രക്ഷിതാക്കൾക്ക് കഴിയണം. ഒക്ടോബർ 26 നു ഷറഫിയ്യ ഇമ്പാല ഗാർഡനിൽ നടക്കുന്ന ആർ എസ് സി സ്റ്റുഡന്റ്‌സ് കോൺഫറൻസ് ന്റെ ഭാഗമായി നടത്തിയ രക്ഷ കർത്തൃ സംഗമമാണ് എലെറ്റ് മീറ്റ്.

മോഡേൺ പേരന്റിങ് എന്ന വിഷയത്തിൽ എം ഐ എസ് സ്‌കൂൾ മാനേജർ യഹ്യ ഖലീൽ നൂറാനി സംസാരിച്ചു , ധാർമ്മിക ബോധത്തിന്റെ ആവിശ്യകതയെ കുറിച്ച് മുസ്തഫ സഅദി ക്ലാരി പ്രഭാഷണം നടത്തി . ഐ സി എഫ് ഗൾഫ് കൗൺസിൽ അംഗം മുജീബ് എ ആർ നഗർ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ആർ എസ് സി ജിദ്ദ ജനറൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ കീ നോട്ട് അവതരിപ്പിച്ചു.ഓപ്പൺ ഫോറത്തിൽ സദസ്സിന്റെ വിവിധ സംശയങ്ങൾക്ക് മറുപടി നൽകി.

കോൺഫറൻസ് ബോർഡ് മാർക്കറ്റിങ് അസിസ്റ്റന്റ് ഡയറക്ടർ ഖലീൽ കൊളപ്പുറം കോൺഫറൻസ് വേദി പ്രഖ്യാപനം നടത്തി, എലൈറ്റ് ഡയറക്ടർ ഗഫൂർ വാഴക്കാട് അദ്യക്ഷത വഹിച്ചു, സാദിഖ് ചാലിയാർ സ്വാഗതവും യഹിയ വളപട്ടണം നന്ദിയും പറഞ്ഞു.