ജിദ്ദ: ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ജിദ്ദ സംഘടിപ്പിക്കുന്ന സ്‌റുഡന്റ്‌സ് കോൺഫറൻസ് ഒക്ടോബർ 26 നു ഷറഫിയ്യ ഇമ്പാല ഓഡിറ്റോറിയംത്തിൽ നടക്കും. പ്രവാസി വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിത്യസ്ത മേഖലകളിൽ സംവദിച്ചു തയ്യാറാക്കിയ സ്റ്റുഡന്റസ് അവകാശ രേഖ സമ്മേളനം പുറത്തുവിടും എന്ന് ഭാരവാഹികൾ അറിയിച്ചു.

ഉമ്മമാർക്കുള്ള സ്പര്ശം, മത അദ്ധ്യാപകരക്കുള്ള മുഅല്ലിം മീറ്റ്, സ്‌കൂൾ അദ്ധ്യാപകർക്കുള്ള ഓക്സിലിയ, രക്ഷിതാക്കൾക്കുള്ള എലൈറ്റ് മീറ്റ് എന്നിവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന സമ്മേളനം ജിദ്ദയിലെ മുഴുവൻ മലയാളി വിദ്യാർത്ഥികളെയും പങ്കെടുപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. സ്റ്റുഡന്റസ് സർക്കിൾ, സ്റ്റുഡന്റസ് സിൻഡിക്കേറ്റ് പ്രഖ്യാപനവും സമ്മേളന നഗരിയിൽ നടക്കും.

സമാപന സമ്മേളനം സൗദി റോയൽ അഡൈ്വസർ ഷെയ്ഖ് ഫായിസ് അൽ ആബിദീൻ ഉത്ഘാടനം ചെയ്യും, സൗദി വിദ്യാഭ്യാസ പ്രവർത്തകൻ എൻജിനീയർ നാസർ ഖുറൈശ്, എം ഐ എസ് സ്‌കൂൾ പ്രിനിസിപ്പാൾ ഡോക്ടർ ഫിറോസ് മുല്ല, അൽ വുറൂദ് സ്‌കൂൾ പ്രിനിസിപ്പാൾ പീറ്റർ, മാവാറീദ് സ്‌കൂൾ പ്രിനിസിപ്പാൾ ശ്രി അബ്ദു സമദ്, ഇന്ത്യൻ സ്‌കൂൾ മാനേജിങ് ബോർഡ് മുൻഅംഗം എൻജിനീർ ഇക്‌ബാൽ പൂക്കുന്നു എന്നിവർ പങ്കെടുക്കും.

വിദ്യാർത്ഥി സമ്മേളനം ഉച്ചക്ക് ഐ സി എഫ് സൗദി നാഷണൽ കൺവീനർ ബഷീർ എറണാകുളം ഉത്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള സ്റ്റേറ്റ് ട്രെഷറർ ഒമർ ഓങ്ങല്ലൂർ മുഖ്യാഥിതി ആയിരിക്കും. വൈകിട്ട് പൊതു സമ്മേളനത്തിൽ ചിത്താരി ഹംസ മുസ്ലിയാർ അനുസ്മരണവും പ്രഭാഷണവും നടക്കും. ഐ സി എഫ്‌സൗ ദി നാഷണൽ ചെയർമാൻ ഹബീബ് കോയ തങ്ങൾ ആധ്യക്ഷ്യം വഹിക്കും എന്നും ആർ എസ് സി ജനറൽ കൺവീനർ മൻസൂർ ചുണ്ടമ്പറ്റ, ചെയര്മാൻ നൗഫൽ മുസ്ല്യാർ ഓർഗനൈസിങ് കൺവീനർ സാദിഖ് ചാലിയാർ എന്നിവർ അറിയിച്ചു