പ്രവാസി വിദ്യാർത്ഥികളിലെ സർഗ കലകളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസകാരിക വേദി ജാമിഅ സംഘടിപ്പിച്ചു വരുന്ന സാഹിത്യോത്സവിന്റെ പത്താമത് എഡിഷൻ സ്വാഗത സംഘം രൂപീകരിച്ചു.ഈ മാസം 21ന് നടക്കുന്ന സാഹിത്യോത്സവിന്റെ 84 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവിൽ വന്നു. ഹസ്സൻ സഖാഫി ഉപേദശക സിമിതി ചെയർമാനും സിദ്ധീഖ് മുസ്ലിയാർ സ്വാഗത സംഘം ചെയർമാനും അഷ്റഫ് മാസ്റ്റർ കൺവീനറും സലാം വഴിക്കടവ് ഫിനാൻസ് കൺവീനറുമായുള്ള സമിതിക്കാണ് രൂപം നൽകിയത്.

ആർ എസ് സി ജാമിഅ സെക്ടർ ചെയർമാൻ സൽമാനുൽ ഫാരിസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഷ്റഫ് മാസ്റ്റർ ഉദ്ഘടാനം നിർവഹിച്ചു. മുഹ്സിൻ സഖാഫി അഞ്ചച്ചവിടി സ്വാഗത സംഘ പ്രഖ്യാപനവും നടത്തി. 85 ഇന മത്സരങ്ങളിലായി 50 ലേറെ കലാ പ്രതിഭകൾ 11 യൂണിറ്റുകളിൽ നിന്നായി മാറ്റുരക്കുമ്പോൾ പ്രവാസ ലോകത്തെ വിദ്യാർത്ഥികൾക്കും യുവാക്കളും സാഹിത്യോത്സവ് ആവേശം നിറഞ്ഞതാവുമെന്നു ഉദ്ഘാടനം ചെയ്ത് സംസാരിച്ച അഷ്റഫ് മാസ്റ്റർ അഭിപ്രയപ്പെട്ടു. അഷറഫ് കൊടിയത്തൂർ , നൗഫൽ മുസ്ലിയാർ എന്നിവർ സംബന്ധിച്ച യോഗത്തിൽ ഷമീർ കുന്നത്ത് സ്വാഗതവും ഫിറോസ് മുണ്ടയിൽ നന്ദിയും അറിയിച്ചു.