- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ്‌സി ജാമിഅ സെക്ടർ സാഹിത്യോൽസവ് 2015 സമാപിച്ചു
ജിദ്ദ: ആർഎസ്‌സി ജാമിഅ സെക്ടർ സാഹിത്യോൽസവ് ജിദ്ധ, കിലോ14ൽ പ്രൌഡമായി സമാപിച്ചു.സെക്ടർ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ രാവിലെ 9മണിക്ക് ICF മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് AR. നഗർ ഉദ്ഘാടനം ചെയ്തു. നാലു വേദികളിലായി നടന്ന 49 ഇന മത്സരങ്ങളിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള 150 പ്രതിഭകൾ മാറ്റുരച്ചു. മാപ്പിളപ്പാട്ട്,സംഘഗാനം, കഥപറയൽ തുടങ്ങിയ
ജിദ്ദ: ആർഎസ്‌സി ജാമിഅ സെക്ടർ സാഹിത്യോൽസവ് ജിദ്ധ, കിലോ14ൽ പ്രൌഡമായി സമാപിച്ചു.സെക്ടർ ചെയർമാൻ നൗഫൽ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ രാവിലെ 9മണിക്ക് ICF മിഡിൽ ഈസ്റ്റ് സെക്രട്ടറി മുജീബ് AR. നഗർ ഉദ്ഘാടനം ചെയ്തു.
നാലു വേദികളിലായി നടന്ന 49 ഇന മത്സരങ്ങളിൽ വിവിധ യൂനിറ്റുകളിൽ നിന്നുള്ള 150 പ്രതിഭകൾ മാറ്റുരച്ചു. മാപ്പിളപ്പാട്ട്,സംഘഗാനം, കഥപറയൽ തുടങ്ങിയ സ്റ്റേജ് മത്സരങ്ങൾക്ക് പുറമേ ഗണിതകേളി,ഡിജിറ്റൽ ഡിസൈനിങ്,ക്വിസ്, വിവിധ രചനകൾ എന്നിവ മത്സരങ്ങൾക്ക് തിളക്കമായി.
177 പോയിന്റുകൾ നേടി മദായിൻ ഫഹദ് യൂനിറ്റ് ഓവറോൾ ചാമ്പ്യന്മാരായി.KILO10, മഹ്ജർ യൂനിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വൈകുന്നേരം നടന്ന സമാപന സമ്മേളനം ICF മഹ്ജർ സർക്കിൾ പ്രസിഡണ്ട് അബ്ദുന്നാസർ അൻവരി ഉദ്ഘാടനം ചെയ്തു.സോൺ നേതാക്കളായ അലി ബുഖാരി, KPS തങ്ങൾ ആശംസ പ്രസംഗം നടത്തി.
വിജയികൾക്കുള്ള ട്രോഫികൾ ആർഎസ്‌സി മുൻ നാഷണൽ നേതാക്കളായ അഷ്‌റഫ് കൊടിയത്തൂർ, ഖലീൽ റഹ്മാൻ വിതരണം ചെയ്തു. ആർഎസ്‌സി ാദി നാഷണൽ ഓർഗനൈസിങ് കൺവീനർ ബഷീർ ആഷ്‌റഫി വിദ്യാർതഥികളുമായി സംവധിച്ചു.ജനറൽ കൺവീനർ ഷൗക്കത്തലി മാസ്റ്റർ താനൂർ സ്വാഗതവും രിസാല കൺവീനർ ആശിഖ് ശിബിലി അരീക്കോട് നന്ദിയും പറഞ്ഞു.