ജിദ്ദ  : പ്രവാസി വിദ്യർത്ഥികളിലെ സർഗ വാസനകളെ പ്രോത്സാഹിപ്പിക്കാനായി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ ഒൻപതാമത് എഡിഷൻ സാഹിത്യോത്സവ് നവംബർ 17- ന് നടക്കും. ഞാറാഴ്ച രാത്രി 9 ത് മണിക്ക് മർഹബയിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു .സയ്യിദ് ഹബീബ് അൽ ബുഹാരി തങ്ങൾ ഉപദേശകസമിതി ചെയർമാനും ഗഫൂർ വാഴക്കാട് സ്വാഗത സംഘം ചെയർമാനും അബൂബക്കർ ഐക്കരപ്പടി കൺവീനറും നാസർ സഖാഫി ഫിനാൻസ് കൺവീനറുമായുള്ള സമിതി രൂപീകരിച്ചു.

ആർ.എസ്.സി സൗദി നാഷണൽ ഓർഗനൈസിങ് കൺവീനർ അലി ബുഖാരിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ജിദ്ധ സെന്ട്രൽ പ്രസിഡന്റ് ഷാഫി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.വർണ്ണ പൊലിമ നിറഞ്ഞ കലമേളയിൽ 63 ഇനങ്ങളിലായി 300 മത്സരാർഥികൾ ജിദ്ദയുടെ 8 സെക്ടറുകളിൽ നിന്നുമായി പങ്കെടുക്കുന്ന കലാമേള ജിദ്ദ മലയാളി പ്രവാസികളിൽ ആവേശമുള്ളതാകുമെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഷാഫി മുസ്ലിയാർ അഭിപ്രായപ്പെട്ടു.

മുപ്പത് വയസ്സിനു താഴെയുള്ള മുഴുവൻ പ്രവാസികൾക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള മത്സര ഇനങ്ങൾ 56 യൂണറ്റുകളിൽ മത്സരിച് വിജയികളെ സെക്ടർ മത്സര ശേഷമാണു സെൻട്രൽ സാഹിത്യോത്സവിനു എത്തുന്നത്. മൂല്യ ബോധമുള്ള കലാ മത്സരം ആധുനിക സമൂഹത്തിന കാഴ്ച വെക്കുന്ന സാഹിത്യോല്‌സവ് വിത്യസതകൊണ്ട് ശ്രദ്ധ നേടുമെന്ന് ഐ സി എഫ് മിഡിൽ ഈസ്സ്റ്റ് സെക്രട്ടറി മുജീബ് എ ആർ നഗർ പറഞ്ഞു.

കാദർ മാസ്റ്റർ,റഹീം വണ്ടൂർ,നൗഫൽ മുസ്ലിയാർ,നൗഫൽ കോടമ്പുഴ സംബന്ധിച്ചു . സെൻട്രൽ കൺവീനർ നാസിം പാലക്കൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ അബൂബക്കർ ഐക്കരപ്പടി നന്ദിയും പറഞ്ഞു.