ജിദ്ദ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) കലാലയം സമിതി സാംസ്‌കാരിക സംസർഗം സംഘടിപ്പിച്ചു. ജനാധിപത്യ ഇന്ത്യ കോടതികളെ നോക്കുകുത്തികൾ ആക്കുമ്പോൾ എന്ന പ്രമേയത്തിൽ വിചാര സദസ്സ് പ്രബന്ധ രചനാ മത്സരം എന്നിവ നടന്നു.

വിചാര സദസ്സ് ഉദ്ഘാടനം ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അബ്ദുൽ റഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി നിർവഹിച്ചു. ബഹുസ്വര ഇന്ത്യയിൽ ഫാഷിസം കോടതികളുടെ പ്രവർത്തനങ്ങളിൽ വരെ കൈക്കടത്തലുകൾ നടത്തുന്നത് കടുത്ത ആശങ്ക ഉളവാക്കുന്നു വെങ്കിലും സുപ്രീം കോടതീ കൊളീജിയം അംഗങ്ങളുടെ നടപടികൾ ആശാവഹമാണ് എന്നദ്ദേഹം പ്രസ്ഥാവിച്ചു.

ആർ എസ് സി സൗദി വെസ്റ്റ് പ്രവർത്തക സമിതി അംഗം യാഖൂബ് ഊരകം പ്രബന്ധരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ജംഷീർ എം എ വയനാട് ജിദ്ദ , ഡോ: സിന്ധു ബിനു ദമ്മാം, മുഹമ്മദ് ആമീൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഓരോ പ്രബന്ധവും ഒന്നിനൊന്നു മികച്ചു നിന്നു എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രശസ്ഥ സാമുഹിക നിരീക്ഷകൻ യു.എ റഷീദ് അസ്ഹരി പാലത്തറഗേറ്റ്,റഷീദ് പന്തല്ലൂൽ, സാമൂഹിക പ്രവർത്തകൽ അബ്ദുൽ അസീസ് മഖ്ദൂമി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.

ആർ എസ് സി ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ്ലിയാർ അധ്യക്ഷം വഹിച്ച യോഗത്തിൽ മൻസൂർ ചുണ്ടംപറ്റ വിഷയാവതരണവും ഷഫീഖ് തയ്യുർ ഉപസംഹാരവും നടത്തി കലാലയം കൺവീനർ യഹിയ വളപട്ടണം സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.