- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക പ്രതിബദ്ധതയുള്ള യുവത നാടിന്റ സമ്പത്ത്: വണ്ടൂർ ഫൈസി
മനാമ: സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കൾ ഓരോ നാടിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണെന്ന് കേരള മുസ്ലിം ജമാഅത്ത് സിക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു.അത്തരം ഒരു തലമുറയെ വളർത്തിയെടുക്കാനുള്ള രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ,പ്രത്യേകിച്ചും പൊതുമണ്ഡലം എന്നത് സോഷ്യൽ മീഡിയയായി ചുരുങ്ങുന്ന കാലത്ത് പ്രവാസി കുടുംബങ്ങളിലെ നാലു ചുമരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിപ്പോയേക്കാവുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി നടത്തുന്ന പരിശീലന പരിപാടികളും പ്രവർത്തന പദ്ധതികളും മികച്ച ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിക്ക് ആർ.എസ്, സി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദ് ഐ.സി.എഫ്. കോൺഫ്രൻസ് ഹാളിൽ സ്വീകരണം നൽകി. ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഗൾഫ് കൗൺസിൽ സമിതിയംഗം അൻവർ സലീം സഅദി ഉദ്ഘാടനം ചെയ്തു. സി എച്ച് അശ്‌റഫ്., അഷ് ഫാഖ് മണിയൂർ, ഫൈസൽ ചെറുവണ്ണൂർ, ബഷീർ മാസ്റ്റർ ക്ലാരി, അബ്ദുൾ സലാം കോട്ട
മനാമ: സാമൂഹിക പ്രതിബദ്ധതയുള്ള യുവാക്കൾ ഓരോ നാടിന്റെയും വിലമതിക്കാനാവാത്ത സമ്പത്താണെന്ന് കേരള മുസ്ലിം ജമാഅത്ത് സിക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു.അത്തരം ഒരു തലമുറയെ വളർത്തിയെടുക്കാനുള്ള രിസാല സ്റ്റഡി സർക്കിളിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ,പ്രത്യേകിച്ചും പൊതുമണ്ഡലം എന്നത് സോഷ്യൽ മീഡിയയായി ചുരുങ്ങുന്ന കാലത്ത് പ്രവാസി കുടുംബങ്ങളിലെ നാലു ചുമരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിപ്പോയേക്കാവുന്ന വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി നടത്തുന്ന പരിശീലന പരിപാടികളും പ്രവർത്തന പദ്ധതികളും മികച്ച ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിക്ക് ആർ.എസ്, സി നാഷനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദ് ഐ.സി.എഫ്. കോൺഫ്രൻസ് ഹാളിൽ സ്വീകരണം നൽകി.
ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഗൾഫ് കൗൺസിൽ സമിതിയംഗം അൻവർ സലീം സഅദി ഉദ്ഘാടനം ചെയ്തു. സി എച്ച് അശ്‌റഫ്., അഷ് ഫാഖ് മണിയൂർ, ഫൈസൽ ചെറുവണ്ണൂർ, ബഷീർ മാസ്റ്റർ ക്ലാരി, അബ്ദുൾ സലാം കോട്ടക്കൽ, അശ്‌റഫ് മങ്കര, ശിഹാബ് പരപ്പ, ഹംസ ഖാലിദ് സഖാഫി എന്നിവർ പ്രസംഗിച്ചു' അബ്ദുള്ള രണ്ടത്താണി സ്വാഗതവും സുനീർ നിലമ്പൂർ നന്ദിയും പറഞ്ഞു.