- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് സി ബുക്ടെസ്റ്റ് ഫൈനൽ പരീക്ഷ പൂർത്തിയായി; ഫലം ഡിസംബർ 31ന്
റിയാദ്: രിസല സ്റ്റഡി സർക്കിൾ നടത്തിയ ബുക്ടെസ്റ്റിന്റെ ഫൈനൽ പരീക്ഷ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ സൗദി സമയം 6 മണി മുതൽ രാത്രി 12 മണി വരെ ഓൺലൈനായായിരുന്നു പരീക്ഷ. ഒന്നാം ഘട്ട പരീക്ഷയിൽ നിശ്ചിത മാർക്ക് നേടി യോഗ്യത നേടിയവരാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുത്തത്. ഗൾഫ് തലത്തിൽ 80.47 ശതമാനം പേർ പരീക്ഷ പൂർത്തിയാക്കി. ഒമാൻ (87.44%)സൗദി ഈസ്റ്റ് (84.57%),ഖത്തർ (83.95%), സൗദി വെസ്റ്റ് (82.20%), യുഎഇ (81.50%), കുവൈത്ത് (75.67%), ബഹ്‌റൈൻ (67.28%). മീലാദിനോടനുബന്ധിച്ച് നടത്തി വരാറുള്ള ബുക്ടെസ്റ്റിന്റെ പത്താമത് എഡിഷനായിരുന്നു ഇത്തവണ. ജനറൽ, സ്റ്റുഡന്റ്‌സ് ജൂനിയർ, സ്റ്റുഡന്റ്‌സ് സീനിയർ എന്നിങ്ങനെ മൂന്ന് വഭാഗയാണ് പരീക്ഷ നടന്നത്. ജനറൽ വിഭാഗത്തിന് ഇമാം വഹ്ബി ഇസ്മാഈലിന്റെ മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ് എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനവും വിദ്യാർത്ഥികൾക്ക് എ പി അബ്ദുൽ മജീദ് രചിച്ച ഫീൽ ദി വണ്ടർ എന്ന ഇംഗ്ലീഷ് പുസ്തകവുമായിരുന്നു ഇത്തവണത്തെ ബുക് ടെസ്റ്റ് സിലബസ്. ഗൾഫ് രാജ്യങ്ങൾക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാൻ അ
റിയാദ്: രിസല സ്റ്റഡി സർക്കിൾ നടത്തിയ ബുക്ടെസ്റ്റിന്റെ ഫൈനൽ പരീക്ഷ പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ സൗദി സമയം 6 മണി മുതൽ രാത്രി 12 മണി വരെ ഓൺലൈനായായിരുന്നു പരീക്ഷ. ഒന്നാം ഘട്ട പരീക്ഷയിൽ നിശ്ചിത മാർക്ക് നേടി യോഗ്യത നേടിയവരാണ് ഫൈനൽ പരീക്ഷയിൽ പങ്കെടുത്തത്. ഗൾഫ് തലത്തിൽ 80.47 ശതമാനം പേർ പരീക്ഷ പൂർത്തിയാക്കി. ഒമാൻ (87.44%)സൗദി ഈസ്റ്റ് (84.57%),ഖത്തർ (83.95%), സൗദി വെസ്റ്റ് (82.20%), യുഎഇ (81.50%), കുവൈത്ത് (75.67%), ബഹ്‌റൈൻ (67.28%).
മീലാദിനോടനുബന്ധിച്ച് നടത്തി വരാറുള്ള ബുക്ടെസ്റ്റിന്റെ പത്താമത് എഡിഷനായിരുന്നു ഇത്തവണ. ജനറൽ, സ്റ്റുഡന്റ്‌സ് ജൂനിയർ, സ്റ്റുഡന്റ്‌സ് സീനിയർ എന്നിങ്ങനെ മൂന്ന് വഭാഗയാണ് പരീക്ഷ നടന്നത്. ജനറൽ വിഭാഗത്തിന് ഇമാം വഹ്ബി ഇസ്മാഈലിന്റെ മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ് എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനവും വിദ്യാർത്ഥികൾക്ക് എ പി അബ്ദുൽ മജീദ് രചിച്ച ഫീൽ ദി വണ്ടർ എന്ന ഇംഗ്ലീഷ് പുസ്തകവുമായിരുന്നു ഇത്തവണത്തെ ബുക് ടെസ്റ്റ് സിലബസ്.
ഗൾഫ് രാജ്യങ്ങൾക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാൻ അവസരമുണ്ടായിരുന്നു. മികച്ച സംവിധാനങ്ങളായിരുന്നു പരീക്ഷാർത്ഥികൾക്കായി തയാറാക്കിയിരുന്നത്. ഓരോ രാജ്യങ്ങളിലും ഗൾഫ് തലത്തിലും പ്രത്യേകം ഹെൽപ് ഡസ്‌കുകൾ പ്രവർത്തിച്ചു. പരീക്ഷാ ഫലം ഡിസംബർ 31ന് രാത്രി 9 മണിക്ക് പ്രഖ്യാപിക്കും. ശേഷം www.rsconline.orgവെബ്‌സൈറ്റിൽ റിസൾട്ടുകൾ ലഭ്യമാകും