- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലയും സാഹിത്യവും സമാധാനത്തിനുള്ളതാണ്: പി ജെ ജെ ആന്റണി
ജുബൈൽ: കലയ്ക്കും സാഹിത്യത്തിനും മനുഷ്യന് സമാധാനവും സ്വസ്ഥതയും നൽകുന്നതിൽ വലിയ പങ്കുണ്ടെന്നും സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് ജീവിതത്തിൽ ഒട്ടി നിൽക്കുന്നമാതൃ ഭാഷ ഉപയോഗിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ പി ജെ ജെ ആന്റണി അഭിപ്രായപ്പെട്ടു. കലുഷമായ വർത്തമാന സാഹചര്യത്തിലും ഭാവി ഇന്ത്യയെപ്പറ്റി നല്ല പ്രതീക്ഷയാണുള്ളത്. എഴുത്തിനോടും കലയോടും സവർണ മേധാവിത്വ ഭരണകൂടം അസഹിഷ്ണുതാ മനോഭാവമാണ് പുലർത്തുന്നതെങ്കിലും, അതിനെതിരെ ശബ്ദമുയരുന്നത് ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളിൽ നിന്നാണ്. വളർന്നു വരുന്ന തലമുറയുടെ ശബ്ദം നിലക്കാത്ത കാലത്തോളം ഭാവിയെപ്പറ്റി ആശങ്കവേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആർ എസ് സി ജുബൈൽ സെൻട്രൽ സംഘടിപ്പിച്ച ''ഖലം'' സംഗമത്തിൽലാലയം സാംസ് കാരിക വേദി പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുബൈൽ ബദർ അൽ ഖലീജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ് ജുബൈൽ വെൽഫെയർ സെക്രട്ടറി നിജാം വൈക്കം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം ഉബൈദ് സഖാഫി കോട്ടക്കൽ സാംസ്‌കാരിക പ്രഭാഷണം
ജുബൈൽ: കലയ്ക്കും സാഹിത്യത്തിനും മനുഷ്യന് സമാധാനവും സ്വസ്ഥതയും നൽകുന്നതിൽ വലിയ പങ്കുണ്ടെന്നും സംസ്‌കാരങ്ങളുടെ കൈമാറ്റത്തിന് ജീവിതത്തിൽ ഒട്ടി നിൽക്കുന്നമാതൃ ഭാഷ ഉപയോഗിക്കണമെന്നും പ്രമുഖ സാഹിത്യകാരൻ പി ജെ ജെ ആന്റണി
അഭിപ്രായപ്പെട്ടു. കലുഷമായ വർത്തമാന സാഹചര്യത്തിലും ഭാവി ഇന്ത്യയെപ്പറ്റി നല്ല പ്രതീക്ഷയാണുള്ളത്. എഴുത്തിനോടും കലയോടും സവർണ മേധാവിത്വ ഭരണകൂടം അസഹിഷ്ണുതാ മനോഭാവമാണ് പുലർത്തുന്നതെങ്കിലും, അതിനെതിരെ ശബ്ദമുയരുന്നത് ഇന്ത്യയിലെ പ്രമുഖ കലാലയങ്ങളിൽ നിന്നാണ്. വളർന്നു വരുന്ന തലമുറയുടെ ശബ്ദം നിലക്കാത്ത കാലത്തോളം ഭാവിയെപ്പറ്റി ആശങ്കവേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ എസ് സി ജുബൈൽ സെൻട്രൽ സംഘടിപ്പിച്ച ''ഖലം'' സംഗമത്തിൽലാലയം സാംസ് കാരിക വേദി പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുബൈൽ ബദർ അൽ ഖലീജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഐ.സി.എഫ് ജുബൈൽ വെൽഫെയർ സെക്രട്ടറി നിജാം വൈക്കം ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ പ്രവർത്തക സമിതി അംഗം ഉബൈദ് സഖാഫി കോട്ടക്കൽ സാംസ്‌കാരിക പ്രഭാഷണം നടത്തി.
സ്വാദിഖ് സഖാഫി ജഫനി പദ്ധതി അവതരണം നടത്തി. ആർ.എസ്.സി ഹോം പേജ് സമർപ്പണം ഡോ.ബിജു ഭാസ്‌കർ പന്തളം നിർവഹിച്ചു. നൂറുദ്ധീൻ മഹ്ളരി കൊല്ലം, അബ്ദുൽസ്സലാം മരഞ്ചാട്ടി, ശിഹാബ് ഹസ്സൻ, ശരീഫ് മണ്ണൂർ, ബാപ്പു തേഞ്ഞിപ്പലം എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു.
പരിപാടിയിൽ രിസാലക്കാലം 2017 ൽ മികച്ച പ്രവർത്തനം നടത്തിയ സെക്ടറുകൾക്കുള്ള അവാർഡ് വിതരണം നടത്തി. ശബീർ കരുനാഗപ്പള്ളി ആമുഖവും ജംഹറലി നരിക്കുനി നന്ദിയും പറഞ്ഞു. സൗദി ഉൾപ്പെടെ ഗൾഫിലെ 50 കേന്ദ്രങ്ങളിൽ ഖലം എന്ന പേരിൽ കലാലയം
സാംസ്‌കാരിക വേദി പ്രഖ്യാപനം നടന്നു.