- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം നിമിഷനേരംകൊണ്ട് പരിഹരിക്കപ്പെടും; ആർ എസ് പിയുമായി കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്തുമെന്ന് എം എം ഹസൻ
കണ്ണൂർ:കോൺഗ്രസിൽ പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവുമില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ പുന സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില സംഭവവികാസങ്ങൾ മാത്രമാണിത്. അതിന്റെ പേരിൽ ഒന്നുമല്ല കണ്ണൂരിൽ യോഗം നടന്നത്. പാർട്ടിക്കകത്തുള്ള പുനഃസംഘടന മൂലമുണ്ടായ തിരക്ക് കൊണ്ടല്ല ആർ എസ് പിയുമായുള്ള ആകസ്മികമായ ഉഭയകക്ഷി ചർച്ച വൈകിപോയത് എന്നും അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ കോൺഗ്രസ് ചർച്ച ചെയ്യും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും എല്ലാവരും ഒരുമിച്ച് തീരുമാനമെടുക്കും. യുഡിഎഫിൽ നിന്ന് കക്ഷികളെ മാറ്റാൻ എൽഡിഎഫ് കാലങ്ങളായി ശ്രമിച്ചിട്ടുണ്ടെങ്കിലും അതു നടന്നിട്ടില്ല.
രാഷ്ട്രീയ വിവരമുള്ളവരും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഏതെങ്കിലും ഒരു പാർട്ടിയും ബിജെപിയിലേക്ക് പോകുമെന്ന് താൻ കരുതുന്നില്ല. കോൺഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം നിമിഷനേരംകൊണ്ട് പരിഹരിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്