- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടുപിള്ളേർ വന്ന് സേവിക്കാമെന്ന് പറഞ്ഞാൽ ജനം അംഗീകരിക്കില്ല; പക്വത ഇല്ലാത്ത നേതൃത്വമാണ് കോൺഗ്രസിന്; നേതൃമാറ്റം ആവശ്യമാണ്; വിമർശനവുമായി ആർഎസ്പി
കൊല്ലം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെ ആർ.എസ്പി. രംഗത്ത്. പക്വതയില്ലാത്ത നേതൃത്വമാണ് കോൺഗ്രസിനെന്ന് ആർ.എസ്പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. രണ്ടു പിളേളർ വന്ന് സേവിക്കാമെന്ന് പറഞ്ഞാൽ ജനം അംഗീകരിക്കില്ല. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണ്. മുതിർന്ന നേതാക്കളെ ഒഴിവാക്കി മുന്നോട്ടു പോകാനാകില്ലെന്നും അസീസ് കൂട്ടിച്ചേർത്തു.
കോൺഗ്രസിന് ഇന്ന് കാര്യമായി നേതൃത്വമില്ല. പക്വതയില്ലാത്ത നേതൃത്വത്തിന്റെ പ്രവർത്തനഫലമായാണ് കോൺഗ്രസിന് അഖിലേന്ത്യാതലത്തിൽ വമ്പിച്ച പതനമുണ്ടായത്. കോൺഗ്രസ് പുനർചിന്തനം നടത്തിയില്ലെങ്കിൽ അവർക്ക് വലിയ അപകടമാണ് വരാനിരിക്കുന്നതെന്നും അസീസ് കൂട്ടിച്ചേർത്തു.
പ്രിയങ്കാ ഗാന്ധി ഉത്തർ പ്രദേശിൽ ഒരുപാട് അധ്വാനിച്ചു. ഫലം കിട്ടിയില്ല. ഏഴു സീറ്റ് രണ്ടായി ചുരുങ്ങി. ഫലം കിട്ടാത്തതിന്റെ കാരണം, അവർക്ക് കാര്യമായ നേതൃപാടവം ഉണ്ടെന്ന് ജനം വിലയിരുത്താത്തതാണ്. കോൺഗ്രസിന് അഖിലേന്ത്യാ അടിസ്ഥാനത്തിൽ വലിയ നേതൃത്വനിര ഉണ്ടാകണം, അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവണി ഗോപാല്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്