- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ മാറ്റണമെന്ന് ആർഎസ്എസ്; മുഗൾ ചക്രവർത്തിമാരെക്കുറിച്ചുള്ള പാഠഭാഗങ്ങളും നീക്കണം; ആർഎസ്എസ് നിർദ്ദേശം എൻ സി ഇ ആർ ടിയോട്; കലാപങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കരുതെന്നും ആർഎസ്എസ് ചിന്തകൻ
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആർഎസ്എസ്. എൻ സി ആർ ടിയോടാണ് 2002-ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആർ എസ്എസ് ചിന്തകൻ ദിനാഥ് ബാത്രയാണ് ഇത്തരത്തിൽ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന് പുറമെ മുഗൾ ചക്രവർത്തിമാരെകുറിച്ചുള്ള ഭാഗങ്ങളും അറബി, ഉർദ്ദു, ഇംഗ്ലീഷ് പദങ്ങളും നീക്കം ചെയ്യണമെന്നും എൻസിആർടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് പകരം ഛത്രപതി ശിവാജി, മഹാറാണ പ്രതാഭ്, സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്ര ബോസ് എന്നിവരെപറ്റിയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അവരെ നിരുത്സാഹമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുസ്ലീങ്ങൾക്കെതിരെ നടന്ന ഗുജറാത്ത് കലാപം എന്ന പേരിൽ 12 ക്ലാസിലെ രാഷ്ട്രമിമാംസയിൽ ഉണ്ടായിരുന്ന പാഠഭാഗത്തിൽ നിന്നും മതത്തിന്റെ പേര് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഡൽഹി സർവക
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം
ചെയ്യണമെന്ന് ആർഎസ്എസ്. എൻ സി ആർ ടിയോടാണ് 2002-ൽ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആർ എസ്എസ് ചിന്തകൻ ദിനാഥ് ബാത്രയാണ് ഇത്തരത്തിൽ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇതിന് പുറമെ മുഗൾ ചക്രവർത്തിമാരെകുറിച്ചുള്ള ഭാഗങ്ങളും അറബി, ഉർദ്ദു, ഇംഗ്ലീഷ് പദങ്ങളും നീക്കം ചെയ്യണമെന്നും എൻസിആർടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് പകരം ഛത്രപതി ശിവാജി, മഹാറാണ പ്രതാഭ്, സ്വാമി വിവേകാനന്ദ, സുഭാഷ് ചന്ദ്ര ബോസ് എന്നിവരെപറ്റിയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളെ കലാപങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത് അവരെ നിരുത്സാഹമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുസ്ലീങ്ങൾക്കെതിരെ നടന്ന ഗുജറാത്ത് കലാപം എന്ന പേരിൽ 12 ക്ലാസിലെ രാഷ്ട്രമിമാംസയിൽ ഉണ്ടായിരുന്ന പാഠഭാഗത്തിൽ നിന്നും മതത്തിന്റെ പേര് മാറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഡൽഹി സർവകലാശാലയിൽ നിന്നും ലോകപ്രശ്സ്ത ഗണിത ശാസ്ത്രജ്ഞൻ എ.കെ രാമാനുജന്റെ ലേഖനങ്ങൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെയും സമീപിച്ചിരുന്നു