ന്യൂഡൽഹി: മതർ തെരേസയുടെ അത്ഭുത പ്രവർത്തികൾ ബിജെപി സർക്കാർ അംഗീകരിക്കുന്നതു എന്തിനിനാണ്? മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വത്തിക്കാനിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് സർക്കാർ. അതേസമയം സർക്കാരിന്റെ ഈ നിലപാടിനോട് പൊരുത്തപ്പെടാൻ ബിജെപിക്കും സംഘപരിവാറിനും കഴിയുന്നിന്നില്ല. ഇരുകൂട്ടരും തമ്മിലുള്ള അതൃപ്തി ബിജെപിയും സംഘപരിവാറും തമ്മിൽ പുതിയ യുദ്ധമുഖത്തിന് വഴി തുറക്കുന്നു.

രാജ്യത്തിന്റെ വിദൂര കോണുകളിൽ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മിഷിനറിമാർ ആദിവാസികളെയും ദരിദ്രരായ ഹിന്ദുക്കളെയും മതപരിവർത്തനം നടത്തുവെന്നതാണു സംഘത്തിന്റെ പ്രധാന ആരോപണം നിലനിൽക്കുന്ന് സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം. പെട്ടന്ന് എങ്ങെനയാണ് മതർ തെരേസ മതപരിവർത്തനം നിർത്തിയോ എന്ന് ആർഎസ്എസിനോടുള്ള ചോദ്യത്തിനും പ്രസക്തി ഏറുന്നു.

ഗോരക്ഷകരെ സാമൂഹികവിരുദ്ധരെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയിൽ സംഘപരിവാറിനുള്ളിൽ അമർഷം പുകയുന്നതിനിടെയാണു പുതിയ പ്രകോപനം. ബിജെപിയുടെ നിലപാടു മാറ്റത്തിലെ യുക്തി അണിളോടു വിശദീകരിക്കാൻ നേതൃത്വം ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സംഘപരിവാർ നേതാവ് അഭിപ്രായപ്പെട്ടു.

1950 ൽ മിഷിനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചതു മുതൽ മദർ തെരേസയ്ക്കെതിരേ, സംഘപരിവാർ മതപരിവർത്തന ആരോപണം ഉന്നയിക്കുന്നതാണ്. ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ്. ഇക്കാര്യത്തിൽ പല തവണ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

വത്തിക്കാനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമെന്നു പറഞ്ഞു പ്രശ്നം ലഘൂകരിക്കാൻ ആർഎസ്എസ്. ശ്രമിക്കുന്നുണ്ടെങ്കിലും സംഘപരിവാറിലെ തീവ്ര വിഭാഗക്കാരായ വി.എച്ച്.പിയടക്കമുള്ള സംഘടനകൾ വഴങ്ങുന്നില്ല.

മദറിന്റെ 'അത്ഭുത പ്രവർത്തികൾ' അംഗീകരിക്കുക വഴി കൂടുതൽ മതമാറ്റത്തിനുള്ള അവസരമാണ് മോദി സർക്കാർ ഒരുക്കുന്നതെന്ന് വി.എച്ച്.പി. ആരോപിക്കുന്നു. ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച മദറിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടി മൻ കീ ബാത്തിൽ നരേന്ദ്ര മോദി പ്രകീർത്തിച്ചതും സംഘപരിവാറിൽ ചർച്ചയായിരുന്നു.2015 ൽ ആർഎസ്എസ്. മേധാവി മദർ തെരേസയ്ക്കെതിരേ നടത്തിയ പ്രസ്താവന വിവാദത്തിനു തിരികൊളുത്തിയിരുന്നു. മദറിന് ഭാരത രത്‌ന നൽകിയതിനെതിരേ ആർഎസ്എസ്. ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും രംഗത്തു വന്നിരുന്നു.