- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഹൈന്ദവ മുന്നേറ്റത്തിന് പറ്റിയ സമയം; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഹിന്ദുത്വം; ശ്രദ്ധിക്കേണ്ടത് ആശയങ്ങളിലൂന്നി ഭരിക്കാൻ; കാശ്മീരിേെലത് അതിരുവിട്ട പ്രസ്താവന; നയം വ്യക്തമാക്കി ആർഎസ്എസ്
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരമാർശിക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയത്തെ പ്രകീർത്തിച്ച് ആർഎസ്എസ്.. നാഗ്പൂരിലെ വിശാല പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നത്. വ്യക്തികൾക്കപ്പുറം ഹിന്ദുത്വ ആശയങ്ങൾക്കും സംസ്‌കാരത്തിനും ലഭിച്
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരമാർശിക്കാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയത്തെ പ്രകീർത്തിച്ച് ആർഎസ്എസ്.. നാഗ്പൂരിലെ വിശാല പ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നത്. വ്യക്തികൾക്കപ്പുറം ഹിന്ദുത്വ ആശയങ്ങൾക്കും സംസ്‌കാരത്തിനും ലഭിച്ച വിജയമായാണ് ഇതിനെ ആർഎസ്എസ് ഉയർത്തിക്കാട്ടുന്നത്. ജനവികാരം മനസ്സിലാക്കി സർക്കാർ പ്രവർത്തിക്കണമെന്നും ആവശ്യപ്പെടുന്നു. എല്ലാത്തിനുമപരി ഹിന്ദുത്വ ആശയ പ്രചരണത്തിന് പറ്റിയ സമയമാണിതെന്നും ആർഎസ്എസ് വിശദീകരിക്കുന്നു.
ആർഎസ്എസ് സർകാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയാണ് അഖില ഭാരതീയ പ്രതിനിധി സഭയിൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചത്. ഭാരതീയ ചിന്തകൾക്കും ആശയ സംഹിതകൾക്കും ലഭിച്ച അംഗീകാരമാണ് നരേന്ദ്ര മോദിയുടെ സർക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മുന്നേറ്റത്തിന് കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തുന്നത്. റിപ്പോർട്ടിൽ ഒരിടത്തും മോദിയുടെ പേര് പരാമർശിച്ചിട്ടില്ല. ശരിയായ ദിശയിൽ ഭരണം നടത്തി ഹിന്ദുത്വ അടിത്തറ കൂട്ടാൻ സഹായകമായ നിലപാട് കേന്ദ്ര സർക്കാർ എടുക്കണമെന്ന ആവശ്യമാണ് റിപ്പോർട്ടിലുള്ളത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ പക്വത കാട്ടി. ഭാരതിയ ആശയങ്ങളിലും തത്വങ്ങളിലും അടിസ്ഥാനമാക്കിയ രാഷ്ട്രീയ പാർട്ടിയെ ആദ്യമായി ജനങ്ങൾ അധികാരത്തിലെത്തിച്ചു. അതുകൊണ്ട് തന്നെ ഭാരതീയ തത്വചിന്തയിൽ അടിസ്ഥാനമാക്കി വികസനത്തിന് പുനർനിർവ്വചനം നൽകണമെന്നാണ് മോദി സർക്കാരിന് ആർഎസ്എസ് നൽകുന്ന നിർദ്ദേശം. ഇതിലടിസ്ഥാനപ്പെടുത്തിയുള്ള നയം മാറ്റം കാലതാമസം കൂടാതെ നടപ്പാക്കുമെന്നത് സ്വാഭാവികമായ പ്രതീക്ഷയാണ്. ഗ്രാമങ്ങളെ ഉയർത്തിക്കൊണ്ട് വരാനാകണം പ്രവർത്തിക്കേണ്ടത്. സംസ്‌കാരത്തിനും പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകണം.
ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ സവിഷേഷതകൾ ഉയർത്തിക്കാട്ടാനാകും കേന്ദ്ര സർക്കാർ ശ്രമിക്കുകയെന്നാണ് ഓരോ പൗരന്റേയും പ്രതീക്ഷയെന്നും വിശദീകരിക്കുന്നു. എന്നാൽ ജമ്മു-കാശ്മീരിൽ ബിജെപി പിന്തുണയോടെ നിലവിൽ വന്ന പിഡിപിയുടെ മുഫ്തി മുഹമ്മദ് സെയ്ദിന്റെ സർക്കാരിനെ ആർ.എസ്,എസ് വിമർശിക്കുന്നു. സമാധാന പരമായ തെരഞ്ഞെടുപ്പിന് പാക്കിസ്ഥാനെ പ്രശംസിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ആർഎസ്എസ് വിമർശിക്കുന്നു. എല്ലാ അർത്ഥത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രസ്ഥാവനയാണ്. കാശ്മീരിലെ ജനതയ്ക്കും രാഷ്ട്രീയ പാർട്ടികൾക്കും സൈന്യമുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മാത്രമാണ് ഈ നേട്ടത്തിന്റെ അവകാശികൾ എന്ന് ആർ എസ് എസ് വിശദീകരിക്കുന്നു.
മത്സര ബുദ്ധയുള്ള ലോകത്ത് ഭാരതത്തിന്റെ കീർത്തി ഉയരണം. സുസ്ഥിര വികസനത്തിന് ഭാരതമുയർത്തുന്ന മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം. അയൽരാജ്യങ്ങളുമായി സൗഹൃദാന്തരീക്ഷമുണ്ടാക്കി മേഖലയിൽ സമാധാനം എത്തിക്കണം. വിശ്വാസം തന്നെയാകണം സൗഹൃദത്തിന്റെ അടിസ്ഥാനം. അയൽ രാജ്യങ്ങളിൽ നിന്ന് ഗുണപരമായ സഹകരണത്തിൽ അടിസ്ഥാനമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് ഇപ്പോഴത്തെ കേന്ദ്ര സർക്കാരിലെ ക്രിയാത്മക നേതൃത്വത്തിൽ അഭിമാനമുണ്ട്.
പൊതു ജനങ്ങളുടെ പ്രതീക്ഷകളും വികാരങ്ങളും ഉൾക്കൊണ്ട് വേണം കേന്ദ്ര സർക്കാർ പ്രവർത്തിക്കേണ്ടത്. സർക്കാരിന്റെ പരിമിതികൾ ജനങ്ങളും മനസ്സിലാക്കണം. സ്വച്ഛ് ഭാരതും ഗംഗാ ശുചികരണവുമെല്ലാം കൈയടി വാങ്ങുന്ന പദ്ധതികളാണ്. പക്ഷേ അതെല്ലാം ശരിയായ ദിശയിൽ കൊണ്ടു പോകാൻ സർക്കാരിന് കഴിയണമെന്നാണ് ആർഎസ്എസിന്റെ നിർദ്ദേശം. ഇതിലൊക്കെ മനസ്സ് വിഷമിക്കുന്ന രാജ്യവിരുദ്ധ ശക്തികൾ ഇല്ലാത്ത വിഷയങ്ങളിൽ നിന്ന് അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കും. അതിലൂടെ രാജ്യത്തെ മലീമസമാക്കാനാണ് അവരുടെ ശ്രമം. ഇതിനെതിരെ കരുതി ഇരിക്കണം. ഈ സാഹചര്യത്തിൽ എല്ലാ ദേശീയ പ്രസ്ഥാനങ്ങളും ഒരുമിച്ച് കൈകോർത്ത് ലക്ഷ്യത്തിലേക്ക് നീങ്ങണമെന്നാണ് ആഹ്വാനം.
ഇന്ന് രാജ്യത്ത് അനുഭവപ്പെടുന്നത് ആത്മവിശ്വാസം കൂട്ടുന്ന പ്രതികരണങ്ങളാണ്. സംഘ പ്രവർത്തനത്തോടും ഹിന്ദുത്വ ചിന്തയോടുമുള്ള വിശ്വാസം കൂടുന്നു. അതുകൊണ്ട് തന്നെ സ്വാഭാവികമായും പ്രവർത്തനം വിപുലമാക്കാൻ പറ്റിയ മികച്ച സമയമാണ് ഇത്. ശ്രദ്ധയോടെ പദ്ധതികൾ ആവിഷ്‌കരിച്ചാൽ ഭാവിയിൽ മെച്ചപ്പെട്ട ഫലമുണ്ടാകുമെന്നും ആർഎസ്എസിന്റെ പ്രവർത്തന റിപ്പോർട്ട് വിശീകരിക്കുന്നു.