- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാദ്ധ്യമപ്രവർത്തകർക്കു നേരെ വീണ്ടും ആർഎസ്എസുകാരുടെ കൈയേറ്റവും വധഭീഷണിയും; അതിക്രമം കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനായി പ്രതിയുമായി പൊലീസ് എത്തിയപ്പോൾ; പരിക്കേറ്റ മാദ്ധ്യമപ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിൽ
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനിടെ മാദ്ധ്യമപ്രവർത്തകർക്കു നേരെ ആർ.എസ്.എസുകാരുടെ കയ്യേറ്റവും വധ ഭീഷണിയും. ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണു സംഭവം. ഫൈസലിന്റെ വീടും പ്രദേശവുമെല്ലാം കണ്ട് മനസിലാക്കുന്നതിനായി പ്രതികൾ തലേ ദിവസം സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തുന്നതിനായി കൊണ്ടു വന്നപ്പോയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തിയത്. മംഗലം പുല്ലൂണിയിൽ വച്ചാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ആർ.എസ്. എസ് കാരുടെ വധ ഭീഷണിയും കൈയേറ്റവും ഉണ്ടായത്. മുഖ്യ പ്രതി പ്രജീഷ് എന്ന ബാബു (30)വിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി, പ്രദേശിക വാർത്താ ടെലിവിഷൻ തുഞ്ചൻ വിഷൻ ക്യാമറാമാൻ ഷബീർ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ ആർ.എസ്.എസുകാർ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരാണ് രണ്ട് പേരെയും പിന്നീട് രക്ഷപ്പെടുത്തിയത്. ഇന്ന് രാവില
മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസ് തെളിവെടുപ്പിനിടെ മാദ്ധ്യമപ്രവർത്തകർക്കു നേരെ ആർ.എസ്.എസുകാരുടെ കയ്യേറ്റവും വധ ഭീഷണിയും. ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണു സംഭവം. ഫൈസലിന്റെ വീടും പ്രദേശവുമെല്ലാം കണ്ട് മനസിലാക്കുന്നതിനായി പ്രതികൾ തലേ ദിവസം സഞ്ചരിച്ച സ്‌കൂട്ടർ കണ്ടെത്തുന്നതിനായി കൊണ്ടു വന്നപ്പോയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റം നടത്തിയത്.
മംഗലം പുല്ലൂണിയിൽ വച്ചാണ് മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ആർ.എസ്. എസ് കാരുടെ വധ ഭീഷണിയും കൈയേറ്റവും ഉണ്ടായത്. മുഖ്യ പ്രതി പ്രജീഷ് എന്ന ബാബു (30)വിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ദേശാഭിമാനി തിരൂർ ലേഖകൻ വിനോദ് തലപ്പള്ളി, പ്രദേശിക വാർത്താ ടെലിവിഷൻ തുഞ്ചൻ വിഷൻ ക്യാമറാമാൻ ഷബീർ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.ഇരുവരും ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ ആർ.എസ്.എസുകാർ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരാണ് രണ്ട് പേരെയും പിന്നീട് രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
ഫൈസൽ കൊല്ലപ്പെടുന്നതിന് തലേ ദിവസം പ്രതികൾ കൊടിഞ്ഞിയിലും പരിസര പ്രദേശങ്ങളിലും സ്ഥലം കണ്ടു വെയ്ക്കുന്നതിനായി എത്തിയിരുന്നു. അന്ന് സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഒന്നാം പ്രതിയായ പ്രജീഷിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഇത് കണ്ടെടുക്കുന്നതിനായി പ്രതിയുമായി എത്തിയതായിരുന്നു പൊലീസ്. തെളിവെടുപ്പ് ക്യാമറയിൽ പകർത്തുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ആർഎസ്എസ് പ്രവർത്തകർ ക്യാമറാമാൻ ഷബീറിന്റെ ഷർട്ടിന് പിടിക്കുകയും കൂടെയുണ്ടായിരുന്ന ദേശാഭിമാനി ലേഖകൻ വിനോദിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ദൃശ്യം പുറത്തു വിട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും ആർ.എസ്.എസുകാർ മർദിച്ചു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം അഴിച്ചുവിട്ടത്. ഇക്കൂട്ടത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു.
തുടർന്ന് പൊലീസ് ഇടപെട്ട് മാദ്ധ്യമ പ്രവർത്തകരെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ ഷബീറിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് തിരൂരിൽ ഇന്ന് ബഹുജന സംഗമം നടത്തുമെന്ന് തിരൂർ പ്രസ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് അഞ്ചിന് തിരൂർ താഴെപ്പാലം ജംങ്ഷനിൽ നിന്നാരംഭിക്കുന്ന ബഹുജന റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. ഫൈസൽ വധക്കേസിലെ പ്രതികളുടെ പൊലീസ് കസ്റ്റഡി ഇന്ന് നാല് മണിക്ക് അവസാനിക്കും. വൈകിട്ട് പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കഴിഞ്ഞ ജൂണിൽ ഒറ്റപ്പാലത്തു കോടതിവളപ്പിലും ആർഎസ്എസ് സംഘം അതിക്രമം നടത്തിയിരുന്നു. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിക്കു മുന്നിലായിരുന്നു സംഭവം. ഏഷ്യാനെറ്റ് റിപ്പോർട്ടർ ശ്യാംകുമാർ, മാതൃഭൂമി ചാനൽ റിപ്പോർട്ടർ വി അനൂപ്, റിപ്പോർട്ടർ ചാനൽ ലേഖകൻ ശ്രീജിത്ത് ശ്രീകുമാരൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. റിപ്പോർട്ടർമാരുടെ ക്യാമറയും എറിഞ്ഞുതകർത്തു.
കേന്ദ്രവും ഭരണവുമൊന്നിമില്ലാതിരുന്നപ്പോഴും കൊന്നുതള്ളിയിട്ടുണ്ടെന്ന ഭീഷണിയും അന്ന് അക്രമിസംഘം മുഴക്കി. ചെർപ്പുളശേരി നെല്ലായ പഞ്ചായത്തിലെ മോസ്‌കോ പൊട്ടച്ചിറയിൽ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തിൽ അറസ്റ്റിലായ ആർഎസ്എസുകാരായ ആറ് പ്രതികളെ കോടതിയിൽ കൊണ്ടുവരുമ്പോഴായിരുന്നു അതിക്രമം. പ്രതികളെ കോടതിയിലേക്ക് നടത്തിക്കൊണ്ടുപോകുന്ന ദൃശ്യം പകർത്താൻ ശ്രമിക്കവെയായിരുന്നു അതിക്രമമുണ്ടായത്.