- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിലെ സംഘർഷത്തിന് പിന്നിൽ ആർഎസ്എസ്; അക്രമം കടുത്തിട്ടും പ്രധാനമന്ത്രി മൗനി ബാബയെന്നും കോൺഗ്രസ്; ഭിന്നിപ്പിച്ച് ഭരിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് ബിജെപി; ദളിത് സംഘടനകളുടെ ബന്ദിൽ ഭാഗികമായി സ്തംഭിച്ച് മുംബൈ
ന്യൂഡൽഹി::മഹാരാഷ്ട്രയിലെ സംഘർഷത്തിന് ഉത്തരവാദികൾ ആർഎസ്എസാണെന്ന് കോൺഗ്രസ്. ലോകസ്ഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഈ ആരോപണം ഉന്നയിച്ചത്.ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനിബാബയാണെന്നും അദ്ദേഹം സംസാരിക്കണമെന്നും ഖാർഗെ പറഞ്ഞു. 'ദളിതരെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയ ഫാസിസ്റ്റ് ശക്തികളാണ് അക്രമത്തിന് പിന്നിൽ.തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്ന ആർഎസ്എസാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നത്. സംഘപരിവാർ ശക്തികളാണ് മഹാരാഷ്ട്രയിൽ കലാപം സൃഷ്ടിച്ചത്,'ഖാർഗെ പറഞ്ഞു. ഗുജറാത്തായാലും രാജസ്ഥാനായാലും എവിടൊക്കെ ബിജെപി അധികാരത്തിലുണ്ടോ, അവിടൊക്കെ അനീതി നിലനിൽക്കുന്നു.ഇക്കാര്യം അന്വേഷിക്കാൻ സുപ്രീം കോടതി ജഡ്ജിയെ നിയോഗിക്കണം.പ്രധാനമന്ത്രി സഭയിൽ ഇക്കാര്യത്തിൽ പ്രസ്താവന നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും ഭിന്നിപ്പിച്ച് ഭരിക്കൽ രീതിയാണ് അവർ പിന്തുടരുന്നതെന്നും ബിജെപി തിരിച്ചടിച്ചു.സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയം പിന്തുടരുന്ന പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോക
ന്യൂഡൽഹി::മഹാരാഷ്ട്രയിലെ സംഘർഷത്തിന് ഉത്തരവാദികൾ ആർഎസ്എസാണെന്ന് കോൺഗ്രസ്. ലോകസ്ഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയാണ് ഈ ആരോപണം ഉന്നയിച്ചത്.ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രി മൗനിബാബയാണെന്നും അദ്ദേഹം സംസാരിക്കണമെന്നും ഖാർഗെ പറഞ്ഞു.
'ദളിതരെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങിയ ഫാസിസ്റ്റ് ശക്തികളാണ് അക്രമത്തിന് പിന്നിൽ.തീവ്രഹിന്ദുത്വം പ്രചരിപ്പിക്കുന്ന ആർഎസ്എസാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്നത്. സംഘപരിവാർ ശക്തികളാണ് മഹാരാഷ്ട്രയിൽ കലാപം സൃഷ്ടിച്ചത്,'ഖാർഗെ പറഞ്ഞു.
ഗുജറാത്തായാലും രാജസ്ഥാനായാലും എവിടൊക്കെ ബിജെപി അധികാരത്തിലുണ്ടോ, അവിടൊക്കെ അനീതി നിലനിൽക്കുന്നു.ഇക്കാര്യം അന്വേഷിക്കാൻ സുപ്രീം കോടതി ജഡ്ജിയെ നിയോഗിക്കണം.പ്രധാനമന്ത്രി സഭയിൽ ഇക്കാര്യത്തിൽ പ്രസ്താവന നടത്തണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും ഭിന്നിപ്പിച്ച് ഭരിക്കൽ രീതിയാണ് അവർ പിന്തുടരുന്നതെന്നും ബിജെപി തിരിച്ചടിച്ചു.സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയം പിന്തുടരുന്ന പ്രധാനമന്ത്രി രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോകാനാണ് പരിശ്രമിക്കുന്നതെന്നും പാർലമെന്ററി കാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.
അതേസമയം, കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാർഷികം ആഘോഷിച്ചവർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ നടത്തിയ ബന്ദിൽ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ സമരക്കാർ ട്രെയിൻ തടഞ്ഞു. മുംബൈ മെട്രോ സർവീസും തടസ്സപ്പെടുത്തി. നിരവധി ബസുകൾ തകർത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.
ബന്ദ് മൂലം വിമാനത്താവളത്തിൽ എത്താനാകാത്തവർക്ക് പണം തിരികെ നൽകുമെന്ന് വിമാന കമ്പനികൾ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂർണ്ണമാണ്. വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാർക്കു നേരേ മറാഠ വിഭാഗക്കാർ നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് ദളിത് സംഘടനകൾ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു.



