- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയ; മതത്തെയും ആത്മീയതയെയും കച്ചവടമാക്കുന്ന ബാബ രാംദേവിനെയും ശ്രീ ശ്രീയെയും അടുപ്പിക്കരുത്; ആൾദൈവങ്ങളുടെ പിടിയിലമർന്ന സംഘപരിവാർ നിലപാടിനോട് തനിക്ക് കടുത്ത അതൃപ്തിയെന്ന് ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖ് ടി.ആർ. സോമശേഖരൻ
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും, ബാബ രാംദേവിനും, ശ്രീ ശ്രീ രവിശങ്കറിനുമെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖും കേസരി വാരികയുടെ മുൻ പത്രാധിപരുമായ ടി.ആർ.സോമശേഖരൻ. മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയാണെന്നു അദ്ദേഹം കെരളി പീപ്പിളിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. ആർഎസ്എസിന്റെ നിലപാടുകൾ ശുദ്ധഅസംബന്ധമാശണന്നും അത് ആ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മനസിൽ ചാപല്യമുള്ളവരെ ആൾദൈവങ്ങളുടെ പിറകേ പോകുന്നതിൽ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ടു പിന്തിരിപ്പിക്കണം. ആർഎസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം നിലപാടുകൾ. ദൈവത്തിന്റെ അടുത്ത ആളുകളാണ് എന്ന് പറയുന്നവർ മനോരോഗത്തിന്റെ ലക്ഷണമുള്ളവരാണെന്നും സോമശേഖരൻ വ്യക്തമാക്കി. ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളവർ വലിയ അധോലോക സാമ്രാജ്യത്തിന്റെ ഉടമകളാണെന്നും സോമശേഖരൻ പറഞ്ഞു. ബാബാ രാംദേവും അമൃതാനന്ദമയിയും കച്ചവടം ചെയ്യുന്നത് ആത്മീയതയാണ്. കൊലപാതകങ്ങൾ ഉൾപ്പെടെയുള
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും, ബാബ രാംദേവിനും, ശ്രീ ശ്രീ രവിശങ്കറിനുമെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് മുൻ ബൗദ്ധിക് പ്രമുഖും കേസരി വാരികയുടെ മുൻ പത്രാധിപരുമായ ടി.ആർ.സോമശേഖരൻ. മാതാ അമൃതാനന്ദമയി കേരളത്തിലെ ഒന്നാം നമ്പർ മതമാഫിയാണെന്നു അദ്ദേഹം കെരളി പീപ്പിളിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചു.
ആർഎസ്എസിന്റെ നിലപാടുകൾ ശുദ്ധഅസംബന്ധമാശണന്നും അത് ആ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മനസിൽ ചാപല്യമുള്ളവരെ ആൾദൈവങ്ങളുടെ പിറകേ പോകുന്നതിൽ നിന്ന് പ്രാദേശിക നേതൃത്വം ഇടപെട്ടു പിന്തിരിപ്പിക്കണം. ആർഎസ്എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഇത്തരം നിലപാടുകൾ. ദൈവത്തിന്റെ അടുത്ത ആളുകളാണ് എന്ന് പറയുന്നവർ മനോരോഗത്തിന്റെ ലക്ഷണമുള്ളവരാണെന്നും സോമശേഖരൻ വ്യക്തമാക്കി.
ഗോതമ്പും പൊടികളും മറ്റും കച്ചവടം ചെയ്യുന്ന ബാബ രാംദേവിനെ പോലുള്ളവർ വലിയ അധോലോക സാമ്രാജ്യത്തിന്റെ ഉടമകളാണെന്നും സോമശേഖരൻ പറഞ്ഞു. ബാബാ രാംദേവും അമൃതാനന്ദമയിയും കച്ചവടം ചെയ്യുന്നത് ആത്മീയതയാണ്. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഇവരുടെ കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഇവരെ മതമാഫിയ എന്നു വിളിക്കുന്നതെന്നും സോമശേഖരൻ പറഞ്ഞു.
ശ്രീശ്രീ രവിശങ്കറിനെതിരെയും അദ്ദേഹം രംഗത്തെത്തി. രാംദേവിനെയും ശ്രീ ശ്രീയെയും പോലുള്ളവരെ ഒരിക്കലും അടുപ്പിക്കരുത്. ഇത്തരം മാഫിയകളെ നിലയ്ക്കു നിർത്താനും നടപടി കൈക്കൊള്ളണം. മതത്തെയും ആത്മീയതയേയും കച്ചവടമാക്കുന്ന ഇത്തരക്കാരുമായി സംഘപരിവാർ നേതാക്കൾ ബന്ധം പുലർത്തുന്നുണ്ട്. അതിൽ തനിക്കു അതൃപ്തിയുണ്ടെന്നും സോമശേഖരൻ പറഞ്ഞു.
ആർഎസ്എസിനു മതത്തിന്റെ പേരിൽ വിവേകം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിച്ചു. അവർക്ക് ആൾദൈവങ്ങളോടുള്ള സ്‌നേഹബന്ധം വർദ്ധിക്കുകയാണ്. നിലവിൽ ആൾദൈവങ്ങളുടെ പടിയിലമർന്ന പ്രസ്ഥാനമാണു സംഘപരിവാറെന്നും അദ്ദേഹം പറഞ്ഞു.