- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് രാജ്യത്തിന് നിസ്തുലമായ സേവനങ്ങൾ നൽകിയിട്ടുണ്ട്; രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം അംഗീകരിക്കപ്പെടണം; ഹിന്ദുത്വവും ആരുടെമേലും അടിച്ചേൽപ്പിക്കരുത്; ആർഎസ്എസ് ആശയങ്ങളും അടിച്ചേൽപ്പിക്കുകയില്ല: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗം കേട്ട് ഞെട്ടി ഇന്ത്യക്കാർ; ഒടുവിൽ ആർഎസ്എസിനും മനം മാറിയോ?
ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തിന് നിസ്തുലമായ സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യാ മഹാരജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ അക്ഷീണം പരിശ്രമിച്ച കോൺഗ്രസ് പാർട്ടി രാജ്യത്തിന് നിരവധി മികച്ച നേതാക്കളേയും സമ്മാനിച്ചിട്ടുണ്ടെന്നുമാണ് അപ്രതീക്ഷിതമായി കോൺഗ്രസിനെ പുകഴ്‌ത്തി മോഹൻ ഭാഗവത് പ്രസംഗിച്ചത്. ഡോ.ഹെഡ്‌ഗേവാറും കോൺഗ്രസ് അംഗമായിരുന്നു. 'ഭാരതത്തിന്റെ ഭാവി ഒരു ആർഎസ്എസ് വീക്ഷണം' എന്ന പേരിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം അപ്രതീക്ഷിതമായി കോൺഗ്രസിനെ പ്രശംസിച്ചത്. ആർഎസ്എസിന്റെ ഹിന്ദുത്വം ആരെയും എതിർക്കാനുള്ളതല്ല. ആർഎസ്എസ് ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ല. ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ വിശദീകരണം. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാ
ന്യൂഡൽഹി: കോൺഗ്രസ് രാജ്യത്തിന് നിസ്തുലമായ സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യാ മഹാരജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ അക്ഷീണം പരിശ്രമിച്ച കോൺഗ്രസ് പാർട്ടി രാജ്യത്തിന് നിരവധി മികച്ച നേതാക്കളേയും സമ്മാനിച്ചിട്ടുണ്ടെന്നുമാണ് അപ്രതീക്ഷിതമായി കോൺഗ്രസിനെ പുകഴ്‌ത്തി മോഹൻ ഭാഗവത് പ്രസംഗിച്ചത്. ഡോ.ഹെഡ്‌ഗേവാറും കോൺഗ്രസ് അംഗമായിരുന്നു. 'ഭാരതത്തിന്റെ ഭാവി ഒരു ആർഎസ്എസ് വീക്ഷണം' എന്ന പേരിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടി അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം അപ്രതീക്ഷിതമായി കോൺഗ്രസിനെ പ്രശംസിച്ചത്.
ആർഎസ്എസിന്റെ ഹിന്ദുത്വം ആരെയും എതിർക്കാനുള്ളതല്ല. ആർഎസ്എസ് ആശയങ്ങൾ ആരെയും അടിച്ചേൽപ്പിക്കില്ല. ആർഎസ്എസ് ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവർത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോഹൻ ഭാഗവതിന്റെ വിശദീകരണം. ആർഎസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ ജീവിതവും പ്രവർത്തനവും വിശദീകരിച്ച് ആരംഭിച്ച പ്രസംഗത്തിൽ സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങൾ, രാജ്യത്തിന്റെ വൈവിധ്യം, സ്വാതന്ത്ര്യസമര പ്രക്ഷോഭം തുടങ്ങിയവ പരാമർശിച്ചു. ഇതിനിടയിലായിരുന്നു അദ്ദേഹം അപ്രതീക്ഷിതമായി കോൺഗ്രസിനെയും പുകഴ്‌ത്തിയത്.
ആർഎസ്എസിന്റെ ലക്ഷ്യം സമൂഹത്തിലെ കൊള്ളരുതായ്മയെ ഇല്ലാതാക്കലാണ്. സമൂഹത്തെ തന്റേതായി കാണുകയാണ് ആർഎസ്എസ് പ്രവർത്തകൻ ചെയ്യുന്നത്. രാജ്യത്തെ സാംസ്‌കാരിക വൈവിധ്യം ആദരിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ അദ്ദേഹം നാനാത്വം സമൂഹത്തിൽ ഭിന്നിപ്പിന് കാരണമാക്കരുതെന്നും അഭിപ്രായപ്പെട്ടു. ആർഎസ്എസിനെ ജനത്തിന് നന്നായി മനസിലാക്കുന്നതിനാണ് ത്രിദിന പരിപാടി ലക്ഷ്യമിടുന്നതെന്നും ഭാഗവത് പറഞ്ഞു.
സാധാരണ സർക്കാർ പരിപാടികൾക്കു വേദിയാകാറുള്ള വിജ്ഞാൻ ഭവനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അടുത്തവർഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്ന് ദിവസത്തെ സമ്മേളനമെന്നതും ശ്രദ്ധേയം. പ്രതിപക്ഷ കക്ഷി നേതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളെയാണ് പരിപാടിയിൽ ക്ഷണിച്ചത്. രണ്ടു ദിവസം ചർച്ചകളും മൂന്നാം ദിനത്തിൽ പ്രതിനിധികളിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരവും നൽകാനാണ് പദ്ധതി. ബിജെപി സർക്കാരിലെ ചില മന്ത്രിമാർ ചടങ്ങിനെത്തിയെങ്കിലും പ്രതിപക്ഷ കക്ഷി നേതാക്കളിൽ പലരും പരിപാടിയിൽ വിട്ടുനിന്നു. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ക്ഷണം ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.