- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുമുടിയില്ലാതെ എത്തിയ സ്ത്രീകളുടെ പ്രായത്തിൽ സംശയമുയർത്തി തുടങ്ങിയ ശരണം വിളി; 52വയസ് തികഞ്ഞെന്ന് പൊലീസ് പറഞ്ഞിട്ടും ആരും കേട്ടില്ല; സംഘർഷത്തിന് മുന്നിൽ നിന്നയാളെ പൊക്കി പൊലീസ് ഇടപെടൽ; സന്നിധാനം സ്റ്റേഷൻ ഉപരോധിച്ച് ഭക്തർ; കളി കൈവിടുമെന്നായപ്പോൾ പകച്ച് നിന്ന് പൊലീസ്; ഒടുവിൽ അണികളെ ശാന്തരാക്കി തില്ലങ്കരി ഇടപെടൽ; പൊലീസ് മൈക്കിൽ എല്ലാവരോടും പിരിഞ്ഞു പോകാൻ പ്രഖ്യാപിച്ചത് ആർഎസ്എസ് നേതാവും; ശബരിമലയിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ
നടപ്പന്തൽ: ശബരിമലയിലെ പ്രതിഷേധത്തെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശബരിമല വലിയ നടപ്പന്തലിൽ സംഘർഷം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദർശനത്തിനായി വലിയ നടപ്പന്തൽ വരെയെത്തിയ തൃശ്ശൂർ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ഇതിന് നേതൃത്വം നൽകിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സന്നിധാനത്ത് സംഘർഷം ഉടലെടുത്തത്. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി എത്തിയാണ് സംഭവങ്ങൾ നിയന്ത്രിച്ചത്. എന്നാൽ അറസ്റ്റിലായ ആളെ പൊലീസ് വിട്ടയച്ചിട്ടില്ല. തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്ര
നടപ്പന്തൽ: ശബരിമലയിലെ പ്രതിഷേധത്തെ തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദർശനത്തിനെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശബരിമല വലിയ നടപ്പന്തലിൽ സംഘർഷം ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ ദർശനത്തിനായി വലിയ നടപ്പന്തൽ വരെയെത്തിയ തൃശ്ശൂർ സ്വദേശിയായ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുണ്ടായതിനെത്തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ഇതിന് നേതൃത്വം നൽകിയ ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സന്നിധാനത്ത് സംഘർഷം ഉടലെടുത്തത്. ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി എത്തിയാണ് സംഭവങ്ങൾ നിയന്ത്രിച്ചത്. എന്നാൽ അറസ്റ്റിലായ ആളെ പൊലീസ് വിട്ടയച്ചിട്ടില്ല.
തൃശ്ശൂർ സ്വദേശികളായ ലളിത, ഗിരിജ, സുജാത എന്നീ മൂന്നു സ്ത്രീകളാണ് ദർശനത്തിനായി എത്തിയത്. ഇതിൽ ലളിതയുടെ പ്രായം സംബന്ധിച്ച് സംശയമുയർന്നതിനെത്തുടർന്ന് ശരണം വിളിയും ആക്രോശവുമായി 500 ലധികമാളുകൾ ഇവരെ വളഞ്ഞു. ഉടൻ പൊലീസെത്തി് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചു. ഇവർക്ക് 50 വയസ്സിന് മുകളിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. പ്രായം സംബന്ധിച്ച് വ്യക്തത വരുത്താതെ പിരിഞ്ഞ് പോകില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തുടർന്ന് പൊലീസ് ഇവരെ രക്ഷിച്ച് വലിയ നടപ്പന്തലിന് പുറത്തെത്തിച്ചു. ഇതിൽ ഒരാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെയാണ് ഒരാളെ പൊലീസ് പിടികൂടി സന്നിധാനം സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഇതോടെ ഭക്തരെല്ലാം കൂടി സന്നിധാനം സ്റ്റേഷൻ ഉപരോധിച്ചു.
ശരണം വിളികളുമായാണ് ഭക്തരെത്തിയത്. അതിവേഗം ആയിരങ്ങൾ തടിച്ചു കൂടി. സ്ഥിതി കൈവിട്ടു പോകുമെന്ന അവസ്ഥയുണ്ടായി. ഈ സമയത്ത് പൊലീസിനെ മുന്നിൽ നിർത്തി എല്ലാം വൽസൻ തില്ലങ്കിരി ഏറ്റെടുത്തു. വൽസൻ തില്ലങ്കേരിയുമായി പൊലീസ് ചർച്ചകൾ നടത്തി. വൽസൻ തില്ലങ്കേരി വയസ്സ് സംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പ് നൽകി. ഇതോടെയാണ് പ്രതിഷേധം ഒഴിവായത്. ദർശനത്തിന് എത്തിയത് 50 കഴിഞ്ഞ യുവതികളാണെന്നായിരുന്നു തില്ലങ്കേരി അറിയിച്ചത്. ഇതിന് ശേഷം സ്ത്രീകളെ ദർശനത്തിന് അനുവദിക്കുകയും ചെയ്തു. ഇതിനിടെ കസ്റ്റഡിയിൽ എടുത്ത ആളാണ് സ്റ്റേഷനിൽ ഇപ്പോഴും ഉള്ളത്.
കൊച്ചുമകന്റെ ചോറൂണിനെത്തിയവരാണ് കുടുങ്ങിയത്. ഇവർ സംഘർഷത്തിനിടെ ചവിട്ടേറ്റെന്ന് പൊലീസിനോട് പരാതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ പിടിയിലായ ആൾക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുമെന്നത് നിർണ്ണായകമാണ്. ഈ സംഘർഷത്തിനിടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റശ്രമം ഉണ്ടായി. പൊലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളിൽനിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു
പ്രതിഷേധക്കാരിൽ ചിലർ വിഷ്ണുവിനു നേർക്ക് കസേര വലിച്ചെറിയുകയും ചെയ്തു. മറ്റൊരു ദൃശ്യമാധ്യമപ്രവർത്തകന്റെ നേർക്കും പ്രതിഷേധക്കാർ ഓടിയെത്തി. ന്യൂസ് 18 കേരളയുടെ ക്യമാറ തകർക്കുകയും ചെയ്തു, പൊലീസിന് ഒരു നിയന്ത്രണവുമില്ലായിരുന്നു. നേരത്തെ ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ സാഹചര്യം കണക്കിലെടുത്ത് ദർശനം നടത്താതെ മടങ്ങിയിരുന്നു. പൊലീസും ഭക്തരും കാര്യങ്ങൾ വിശദീകരിച്ചതോടെയാണ് ഇവർ ദർശനത്തിന് മുതിരാതെ മടങ്ങിയത്. എന്നാൽ ദർശനം നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ സുരക്ഷ നൽകാമെന്ന് പൊലീസ് അറിയിച്ചുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവർ അറിയിക്കുകയായിരുന്നു.
ആന്ധ്രയിൽ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലാണ് പമ്പയിൽ എത്തിയത്. ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പൊലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിക്കുകയായിരുന്നു. തുടർന്ന് പമ്പയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തന്നെ ഇവർ നിലയ്ക്കലിലേക്ക് മടങ്ങി. മറ്റുള്ളവർ ദർശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലിൽ തങ്ങുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് സന്നിധാനത്ത് എത്തിയ സ്ത്രീകൾക്ക് നേരെ പ്രതിഷേധം ശക്തമായത്. ഇതോടെ കാര്യങ്ങൾ പൊലീസിനും മനസ്സിലായി. ഈ സാഹചര്യത്തിൽ 50 വയസ് തികയാത്ത സ്ത്രീകളെ ആരേയും ഇനി പൊലീസ് സന്നിധാനത്തേക്ക് വിടില്ല.