- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ആചാര സംരക്ഷണത്തിനിറങ്ങിയ വത്സൻ തില്ലങ്കേരി ആചാരം ലംഘിച്ചോ? പരിപാവനമായ പതിനെട്ടാം പടിയിയിൽ ഇരുമുടിക്കെട്ടില്ലാതെ പുറംതിരിഞ്ഞു നിന്ന് ആർഎസ്എസ് നേതാവ്; പതിനെട്ടാം പടിയിൽ മുകളിൽ നിന്നും താഴേക്കിറങ്ങിയും ആൾക്കൂട്ടം; സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്നും അന്വേഷിക്കുമെന്നും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കർ ദാസ്; പതിനെട്ടാം പടി കയറിയിട്ടില്ലെന്നും സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും പറഞ്ഞ് ആരോപണം തള്ളി തില്ലങ്കേരി
സന്നിധാനം: സന്നിധാനത്തെ പ്രതിഷേധം ശമിപ്പിക്കാൻ വേണ്ടി 'പൊലീസ് റോൾ' ഏറ്റെടുത്ത ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി വിവാത്തിൽ. യുവതികളെ കയറ്റി ആചാരം ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് തടയാൻ വേണ്ടി രംഗത്തിറങ്ങിയ വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്ന ആരോപണം ഉയർന്നു. ഈ സംഭവം അന്വേഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് പറഞ്ഞതോടെയാണ് വിവാദമായത്. എന്നാൽ, ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പതിനെട്ടാം പടി കയറിയിട്ടില്ലെന്നും ഇക്കാര്യം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടില്ലാതെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ആചാരങ്ങൾ സംരക്ഷിക്കേണ്ടതാണ്. ആർഎസ്എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കർ ദാസ് പറഞ്ഞു. പടിയിൽ പിൻതിരിഞ്ഞ് നിന്നതും ആ
സന്നിധാനം: സന്നിധാനത്തെ പ്രതിഷേധം ശമിപ്പിക്കാൻ വേണ്ടി 'പൊലീസ് റോൾ' ഏറ്റെടുത്ത ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി വിവാത്തിൽ. യുവതികളെ കയറ്റി ആചാരം ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് തടയാൻ വേണ്ടി രംഗത്തിറങ്ങിയ വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്ന ആരോപണം ഉയർന്നു. ഈ സംഭവം അന്വേഷിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് പറഞ്ഞതോടെയാണ് വിവാദമായത്. എന്നാൽ, ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും പതിനെട്ടാം പടി കയറിയിട്ടില്ലെന്നും ഇക്കാര്യം സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസിലാകുമെന്നും തില്ലങ്കേരി പ്രതികരിച്ചു.
ഇരുമുടിക്കെട്ടില്ലാതെ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാര ലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കിയത്. ആചാരങ്ങൾ സംരക്ഷിക്കേണ്ടതാണ്. ആർഎസ്എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോർഡ് അംഗം കെ.പി.ശങ്കർ ദാസ് പറഞ്ഞു. പടിയിൽ പിൻതിരിഞ്ഞ് നിന്നതും ആചാര ലംഘനമാണ്. ഇക്കാര്യങ്ങൾ ബോർഡ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആചാരം ലംഘിക്കുന്നുവെന്ന് പറഞ്ഞ് പ്രതിഷേധം നടത്തുന്നവർ തന്നെ ആചാരം ലംഘിക്കുകയാണെന്നാണ് ബോർഡ് അംഗത്തിന്റെ ആരോപണം.
പരിപാവനമായ പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ ഒരാളെയും കടത്തി വിടാറില്ല. അങ്ങനെയുള്ള സന്ദർഭത്തിലാണ് ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആചാര ലംഘനം നടന്നതെന്ന് ആക്ഷേപം ഉയരുന്നത്. പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറുന്നത് ആചാരലംഘനമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയും വ്യക്തമാക്കിയതാണ്. ഇന്ന് രാവിലെ 50 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീ സന്ദർശനത്തിന് എത്തിയപ്പോൾ ഉണ്ടായ വിവാദങ്ങൾക്കിടെയാണ് വത്സൻ തില്ലങ്കേരി ഇടപെട്ടത്. ഈ സമയം 18ാം പടിയിൽ നിന്നാണ് തില്ലങ്കേരി ഇടപെട്ടത്. അദ്ദേഹത്തെ കൂടാതെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു കൊണ്ട് നിരവധി പേർ നിൽക്കുകയും ചെയ്തു. പുറംതിരിഞ്ഞു കൊണ്ട് പടിയിലൂടെ ആൾക്കൂട്ടം ഇറങ്ങിവരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇത് ക്ഷേത്രാചാരങ്ങൾക്ക് നിരക്കുന്ന കാര്യമല്ലെന്നും പതിനെട്ടാം പടിയിൽ ഭക്തരെന്ന് പറയുന്ന ആൾക്കൂട്ടം ചുറ്റിത്തിരിഞ്ഞത് ശരിയായില്ലെന്നുമാണ് ദേവസ്വം ബോർഡ് അംഗവും ചൂണ്ടിക്കാട്ടിയത്. അതേ സമയം പതിനെട്ടാം പടിയിൽ ആചാര ലംഘനം നടത്തിയ സംഭവത്തിൽ തന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. അതേ സമയം താൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വത്സൻ തില്ലങ്കേരി പ്രതികരിച്ചു. ഇരുമുടിക്കെട്ടുമായിട്ടാണ് പടികയറിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ബഹളം കേട്ട് തിരിച്ചെത്തുകയായിരുന്നു. എന്തെങ്കിലും ആചാരലംഘനം നടത്തിയിട്ടുണ്ടെന്ന് ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അയ്യപ്പനോട് പ്രായശ്ചിത്വം ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പതിനെട്ടാം പടിയിൽ ആൾക്കൂട്ടം തോന്നിയതു പോലെ ഇറങ്ങിക്കയറിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്നുണ്ട്. 18ാം പടിക്ക് മുമ്പിലുള്ള ആൾക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു ആർഎസ്എസ് നേതാവ്. ഇതിനിടെയാണ് പുറംതിരിഞ്ഞു നിന്നതും അത് വിവാദമായതും. അതിനിടെ ദർശനത്തിനെത്തിയ 52കാരിയെ തടഞ്ഞ സംഭവത്തിൽ 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 200 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ശബരിമല ദർശനത്തിന് യുവതി എത്തിയെന്ന സംശയത്തെ തുടർന്ന് നടപ്പന്തലിന് സമീപം വലിയ തോതിൽ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെന്ന് വ്യക്തമായതോടെ ഭക്തർ തന്നെ ഇവർക്ക് ദർശനത്തിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു.