- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകന്യയെ കൊന്ന് പാറമടയിൽ ഉപേക്ഷിച്ച ആർഎസ്എസ് നേതാവ് പൊലീസിനെ പറ്റിക്കാൻ സാങ്കൽപ്പിക കാമുകനേയും സൃഷ്ടിച്ചു; സൂരജിന്റെ സഹായത്തോടെ ഒളിച്ചോടിയ സുകന്യ പിന്നീടെന്തുകൊണ്ട് ഒരിക്കലും തിരിച്ചു വിളിച്ചില്ലെന്ന സംശയവും ഗർഭം അലസിപ്പിക്കുന്നതിനെകുറിച്ച് സുഹൃത്തുക്കളോട് സംശയം ചോദിച്ചതും കൂറ്റവാളിയെ ഉറപ്പിക്കാൻ സഹായകമായി
തലയോലപ്പറമ്പ്: ഒരേസമയം രണ്ട് സ്ത്രീകളെ പ്രണയിച്ച് ഒരാളെ വിവാഹം കഴിക്കുകയും മറ്റൊരു കാമുകി ഗർഭിണിയായപ്പോൾ കൊലപ്പെടുത്തി പാറമടയിൽ തള്ളുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ആർഎസ്എസിന്റെ മുഖ്യശിക്ഷകായ സൂരജ് കൊലക്കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകളും ഒരുക്കിയിരുന്നു. എന്നാൽ ഈ തെളിവുകൾ തന്നെ കുരുക്കായി മാറി. സുകന്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്നും അയാൾക്കൊപ്പം ഒളിച്ചോടിയെന്നുമായിരുന്നു മൊഴി. ഈ അനീഷിനെ തേടിയുള്ള യാത്രയാണ് സൂരജിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതായത് സുകന്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിനെ പൊലീസിന്റെ വലയിൽ കുരുക്കിയത് സൂരജ് തന്നെ സൃഷ്ടിച്ച സാങ്കൽപ്പിക കഥാപാത്രമായ 'അനീഷ്' തന്നെയെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാൻ സൂരജ് മെനഞ്ഞുണ്ടാക്കിയ കഥാപാത്രമായിരുന്നു അനീഷ്. എറണാകുളം സ്വദേശിയായ അനീഷ് എന്നയാളുമായി സുകന്യ പ്രണയത്തിലാണെന്നും അവർ നാടുവിട്ടെന്നും ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ സൂരജ് പൊലീസിനോടു പറഞ്ഞു. പൊലീസ് സൂരജിനെ വിട്ടയച്ചു. തുടർന്ന് അനീഷിനെ കണ്ടെത
തലയോലപ്പറമ്പ്: ഒരേസമയം രണ്ട് സ്ത്രീകളെ പ്രണയിച്ച് ഒരാളെ വിവാഹം കഴിക്കുകയും മറ്റൊരു കാമുകി ഗർഭിണിയായപ്പോൾ കൊലപ്പെടുത്തി പാറമടയിൽ തള്ളുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി ആർഎസ്എസിന്റെ മുഖ്യശിക്ഷകായ സൂരജ് കൊലക്കേസിൽ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകളും ഒരുക്കിയിരുന്നു. എന്നാൽ ഈ തെളിവുകൾ തന്നെ കുരുക്കായി മാറി. സുകന്യയ്ക്ക് മറ്റൊരു കാമുകനുണ്ടെന്നും അയാൾക്കൊപ്പം ഒളിച്ചോടിയെന്നുമായിരുന്നു മൊഴി. ഈ അനീഷിനെ തേടിയുള്ള യാത്രയാണ് സൂരജിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അതായത് സുകന്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിനെ പൊലീസിന്റെ വലയിൽ കുരുക്കിയത് സൂരജ് തന്നെ സൃഷ്ടിച്ച സാങ്കൽപ്പിക കഥാപാത്രമായ 'അനീഷ്' തന്നെയെന്ന് പൊലീസ് പറയുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാൻ സൂരജ് മെനഞ്ഞുണ്ടാക്കിയ കഥാപാത്രമായിരുന്നു അനീഷ്. എറണാകുളം സ്വദേശിയായ അനീഷ് എന്നയാളുമായി സുകന്യ പ്രണയത്തിലാണെന്നും അവർ നാടുവിട്ടെന്നും ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ സൂരജ് പൊലീസിനോടു പറഞ്ഞു. പൊലീസ് സൂരജിനെ വിട്ടയച്ചു. തുടർന്ന് അനീഷിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. അതിനായി സൂരജിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അപ്പോഴാണ് അനീഷ് എന്നയാൾ ഇല്ലെന്ന് പൊലീസിന് മനസിലായത്. ഇതോടെയാണ് കള്ളക്കളി പൊളിഞ്ഞത്
ഐറണാകുളം സ്വദേശി അനീഷുമായി സുകന്യ പ്രണയത്തിലാണെന്നും തലയോലപ്പറമ്പ് ഡിബി കോളജിൽ പഠിക്കുമ്പോൾ അനീഷിനെ പരിചയം ഉണ്ടെന്നും സൂരജ് പറഞ്ഞതായി പൊലീസ് പറയുന്നു. സുകന്യയേയും അനീഷിനേയും വാടകക്കാറിൽ കോട്ടയത്ത് വിട്ടെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. നാടുവിട്ടു പോയെന്നു പറയുന്ന സുകന്യ പിന്നെ ഒരിക്കലും സൂരജിനെ ഫോണിൽ വിളിച്ചില്ലെന്ന് കണ്ടതോടെ അനീഷിനെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ സൂരജിനെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ കൂടുതൽ തനിക്കറിയില്ലെന്ന നിലപാടിൽ സൂരജ് ഉറച്ചു നിന്നു. സുകന്യ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സിസിടിവിയിൽ അനീഷിന്റെ ചിത്രം ഉണ്ടാകുമെന്ന് സൂരജ് പറഞ്ഞതനുസരിച്ച് പൊലീസ് ദൃശ്യങ്ങൾ പരിശോധിച്ചു. എന്നാൽ അനീഷിനെ കണ്ടെത്താൻ സൂരജിനായില്ല.
ഗർഭം അലസിപ്പിക്കാൻ സൗകര്യമുള്ള ആശുപത്രിയെപ്പറ്റി സൂരജ് സുഹൃത്തുക്കളോട് അന്വേഷിച്ചതായി ഇതിനിടെ പൊലീസിന് വിവരം ലഭിച്ചു. ഇതോടെ ചോദ്യം ചെയ്യൽ മറ്റൊരു തലത്തിലെത്തി. തുടർച്ചയായി ചോദിക്കുമ്പോൾ അനീഷ് എന്ന പേര് തെറ്റാനും തുടങ്ങി. അതോടെ അനീഷ് സൂരജ് മെനഞ്ഞുണ്ടാക്കിയ കഥാപാത്രമാണെന്ന് തെളിഞ്ഞു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴായി മാറി മാറി ചോദ്യം ചെയ്തതോടെയാണ് ഉദ്യോഗസ്ഥന്റെ കാലിൽ വീണു 'ഞാൻ കൊന്നു സാറെ...രക്ഷിക്കണം' എന്നു കുറ്റസമ്മതം നടത്തിയത്.
സുകന്യയ്ക്കു വേറെ കാമുകൻ ഉണ്ടെന്നു തോന്നിപ്പിക്കാൻ അവരുടെ ഫോണിലേക്ക് വേറെ നമ്പറിൽ നിന്നും സന്ദേശങ്ങൾ അയച്ചതിനുശേഷമാണ് ആ ഫോൺ വെള്ളൂരിലെ പാടശേഖരത്തിൽ ഉപേക്ഷിച്ചത്. ഇതിനായി മൂന്നു മൊബൈൽ നമ്പറുകളാണ് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. പാതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാർ പട്ടുമ്മേൽ സുകുമാരന്റെ മകളുമായ സുകന്യ(22) യെയാണ് സൂരജ് കൊലപ്പെടുത്തി മൃതദേഹം പാറമടയിൽ തള്ളിയത്. മുമ്പ് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ അടുപ്പത്തിലായിരുന്നു. സുകന്യ ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്നു വാശിപിടിച്ചു. തുടർന്നു സൂരജ് കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ വാടകയ്‌ക്കെടുത്ത കാറിൽ സുകന്യയുമായി പൊതി ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തി.
അവിടെ സമയം ചെലവഴിക്കുന്നതിനിടയിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ വരിഞ്ഞുമുറുക്കി കൊല്ലുകയായിരുന്നു. തുടർന്നു മൃതദേഹത്തിൽ വെട്ടുകല്ല് ചേർത്തുവച്ച് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. ശബ്ദം കേട്ട് അയൽപക്കത്തുകാർ അറിയാതിരിക്കാൻ പാറമടയിലേക്കു കയറിൽ തൂക്കിയിറക്കിയെന്നും സൂരജ് പൊലീസിനോടു പറഞ്ഞു. അതേസമയം ആശുപത്രി ജീവനക്കാരിയുടെ കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. സുകന്യയുടെ മൃതദേഹത്തിൽ മൂന്നു വെട്ടുകല്ലുകൾ കെട്ടിയാണ് സൂരജ് പാറമടയിൽ താഴ്‌ത്തിയത്. ഇത്രയും കല്ലുകളുടെ ഭാരവും മൃതദേഹത്തിന്റെ ഭാരവും സൂരജിനു ഒറ്റയ്ക്ക് താങ്ങാൻ കഴിയുമോയെന്ന സംശയത്തിലാണ് പൊലീസ്. കൂടുതൽപേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പൊതി മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജ് സുകന്യയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നു. ഈ മാസം പന്ത്രണ്ടിന് ഡ്യൂട്ടിക്കായി പോയ സുകന്യ പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.