- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി ആരോപണമുണ്ടായാൽ അന്വേഷിക്കണം; പ്രഥമദൃഷ്ട്യാ തെളിവും വേണം; അമിത് ഷായുടെ മകൻ ജയ്ഷായുടെ കമ്പനിക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ആർഎസ്എസ്
ഭോപ്പാൽ: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി മോദി സർക്കാരിന്റെ ഭരണകാലത്ത് അമിത വളർച്ചയുണ്ടാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം.ആരോപണത്തിൽ തെറ്റ് ചെയ്തുവെന്നതിന്റെ പ്രഥമദൃഷ്ട്യാ തെളിവുണ്ടാകണമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ഭോപ്പാലിൽ പറഞ്ഞു. 'ആർക്കെങ്കിലും എതിരേ അഴിമതി ആരോപണമുണ്ടായാൽ അത് തീർച്ചയായും അന്വേഷിക്കണം. പക്ഷെ ആരോപണത്തിൽ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം', ഹൊസബാളെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിലേറിയ ശേഷം ജയ്ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വർധിച്ചുവെന്ന ദി വയർ പോർട്ടലിന്റെ റിപ്പോർട്ടാണ് വിവാദമായത്. പോർട്ടലിനെതിരെ 100കോടിയുടെ മാനനഷ്ടക്കേസാണ് ജയ്ഷാ നൽകിയത്.ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പകൾ സുതാര്യമാണെന്നും മുഴുവൻ പലിശയും നൽകി തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നുമാണ് ആർഎസ്എസ് നിലപാട്.
ഭോപ്പാൽ: ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി മോദി സർക്കാരിന്റെ ഭരണകാലത്ത് അമിത വളർച്ചയുണ്ടാക്കിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം.ആരോപണത്തിൽ തെറ്റ് ചെയ്തുവെന്നതിന്റെ പ്രഥമദൃഷ്ട്യാ തെളിവുണ്ടാകണമെന്ന് ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ ഭോപ്പാലിൽ പറഞ്ഞു.
'ആർക്കെങ്കിലും എതിരേ അഴിമതി ആരോപണമുണ്ടായാൽ അത് തീർച്ചയായും അന്വേഷിക്കണം. പക്ഷെ ആരോപണത്തിൽ തെറ്റ് ചെയ്തു എന്നതിന്റെ പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ടായിരിക്കണം', ഹൊസബാളെ പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണത്തിലേറിയ ശേഷം ജയ്ഷായുടെ കമ്പനിയുടെ വരുമാനം 16000 മടങ്ങ് വർധിച്ചുവെന്ന ദി വയർ പോർട്ടലിന്റെ റിപ്പോർട്ടാണ് വിവാദമായത്. പോർട്ടലിനെതിരെ 100കോടിയുടെ മാനനഷ്ടക്കേസാണ് ജയ്ഷാ നൽകിയത്.ജയ്ഷായുടെ കമ്പനിക്ക് ലഭിച്ച വായ്പകൾ സുതാര്യമാണെന്നും മുഴുവൻ പലിശയും നൽകി തിരിച്ചടവ് നടത്തിയിട്ടുണ്ടെന്നുമാണ് ആർഎസ്എസ് നിലപാട്.