- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകുന്ദനോട് ആർഎസ്എസിന് എതിർപ്പില്ല; തീരുമാനം എടുക്കേണ്ടത് ബിജെപിയെന്ന് സംഘപരിവാർ; തിരിച്ചെടുക്കില്ലെന്ന പ്രചരണം തെറ്റെന്ന് കുമ്മനവും; പാർട്ടിയിൽ കലഹമുണ്ടാക്കനുള്ള ശ്രമമെന്ന് വിശദീകരണം
കൊച്ചി: പിപി മുകുന്ദനെ ബിജെപിയിൽ തിരിച്ചെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്നാൽ മുകുന്ദനെ എപ്രകാരം മടക്കികൊണ്ടു വരണമെന്നതിൽ ബിജെപി തീരുമാനമെടുക്കണമെന്നാണ് ആർഎസ്എസ് നിലപാട്. ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംഘം മുന്നോട്ട് വയ്ക്കില്ല. നേരത്തെ ആർഎസ്എസ് പ്രചാരകൻ എന്ന നിലയിലാണ് ബിജെപിയുടെ ദക്ഷിണാ മേഖലാ സംഘടനാ സെക്രട്ടറി പദം വരെ എത്തിയത്. നിലവിൽ മുകുന്ദൻ പ്രചാരകനല്ല. അതുകൊണ്ട് തന്നെ തീരുമാനം ആർഎസ്എസ് അല്ല എടുക്കേണ്ടതെന്നാണ് സംഘത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയിക്കുകയും ചെയ്തു. മുകുന്ദനെ ബിജെപിയിൽ തിരിച്ചെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് സത്യവുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മുകുന്ദനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കുമ്മനം രാജശേഖരനും മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ബിജെപിക്കുള്ളിൽ കലഹ
കൊച്ചി: പിപി മുകുന്ദനെ ബിജെപിയിൽ തിരിച്ചെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കേണ്ടതില്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. എന്നാൽ മുകുന്ദനെ എപ്രകാരം മടക്കികൊണ്ടു വരണമെന്നതിൽ ബിജെപി തീരുമാനമെടുക്കണമെന്നാണ് ആർഎസ്എസ് നിലപാട്. ഇക്കാര്യത്തിൽ ഒരു നിർദ്ദേശവും സംഘം മുന്നോട്ട് വയ്ക്കില്ല. നേരത്തെ ആർഎസ്എസ് പ്രചാരകൻ എന്ന നിലയിലാണ് ബിജെപിയുടെ ദക്ഷിണാ മേഖലാ സംഘടനാ സെക്രട്ടറി പദം വരെ എത്തിയത്. നിലവിൽ മുകുന്ദൻ പ്രചാരകനല്ല. അതുകൊണ്ട് തന്നെ തീരുമാനം ആർഎസ്എസ് അല്ല എടുക്കേണ്ടതെന്നാണ് സംഘത്തിന്റെ നിലപാട്. ഇക്കാര്യം ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയിക്കുകയും ചെയ്തു.
മുകുന്ദനെ ബിജെപിയിൽ തിരിച്ചെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് സത്യവുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. മുകുന്ദനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കുമ്മനം രാജശേഖരനും മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ബിജെപിക്കുള്ളിൽ കലഹമുണ്ടാക്കാനുള്ള ഗൂഢാലോചന മാത്രമാണ് ഇതെന്നും കുമ്മനം പറഞ്ഞു. മുകുന്ദന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് കേന്ദ്ര നേതൃത്വം ഉടൻ തീരുമാനിക്കുമെന്ന സൂചനയാണ് കുമ്മനം നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ആർഎസ്എസ് സംസ്ഥാന നേതൃത്വവും മുകുന്ദൻ വിഷയത്തിൽ നിലപാട് എടുക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് ആർഎസ്എസിന്റെ ഉന്നത തലയോഗം നടന്നിരുന്നു. മുകുന്ദൻ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിൽ വലിയ അഴിച്ചു പണി നടന്നിരുന്നു. യുവ നേതാവായ പിഎൻ ഹരികൃഷ്ണ കുമാറാണ് പുതിയ പ്രാന്ത പ്രചാരക്. അദ്ദേഹത്തിന് മുകുന്ദൻ ബിജെപിയിലോട്ട് മടങ്ങി വരുന്നതിനോട് അതീവ താൽപ്പര്യമാണ്. മുൻ പ്രാന്തപ്രചാരകും ഇപ്പോൾ ദക്ഷിണമേഖലാ പ്രചാരക് പ്രമുഖുമായ പി ആർ ശശിധരും മുകുന്ദന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. പ്രാന്ത സംഘചാലകായ പിഇബി മേനോന്റെ മനസ്സും അനുകൂലമായതോടെ മുകുന്ദനെ തള്ളേണ്ടെന്ന തീരുമാനത്തിൽ ആർഎസ്എസ് എത്തുകയായിരുന്നു. ഇക്കാര്യം ബിജെപി ദേശീ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
മുകുന്ദന്റെ രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്തുള്ള പദവി നൽകണമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ ആഗ്രഹം. എന്നാൽ പദവി എന്തെന്ന് വ്യക്തമാക്കുന്നുമില്ല. ദേശീയ നിർവ്വാഹക സമിതി അംഗമാക്കി മുകുന്ദനെ മാറ്റണമെന്ന അഭിപ്രായവും നിലവിലുണ്ട്. കുമ്മനും മുകുന്ദനും ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടത്തിയിട്ടുണ്ട്. സംഘടനാ തലത്തിൽ ചർച്ചകളെല്ലാം പൂർത്തിയാക്കി ഉടൻ അനുകൂല തീരുമാനം എടുക്കാമെന്ന് മുകുന്ദനെ കുമ്മനം അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ മുകുന്ദൻ മത്സരിക്കുമെന്ന വാർത്തകൾ സജീവമായതോടെയായിരുന്നു ഈ ഇടപെടൽ. തുടർന്ന് മത്സരിക്കില്ലെന്ന് മുകുന്ദൻ കുമ്മനത്തിന് ഉറപ്പും നൽകി.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് എൻഎസ്എസ് വേണ്ട വിധത്തിൽ സഹകരിക്കുന്നുമില്ല. മുകുന്ദനെ തിരിച്ചെടുക്കണമെന്ന് കുമ്മനത്തോട് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് എൻഎസ്എസ് അതൃപ്തി പ്രകടിപ്പിച്ച് മാറി നിൽക്കുന്നത് ഇത് മനസ്സിലാക്കിയാണ് ബിജെപി അനുകൂല തീരുമാനം എടുക്കുന്നത്. ആർഎസ്എസിന്റെ രാജസ്ഥാനിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധി സഭയിലും മുകുന്ദൻ വിഷയം ചർച്ചയാക്കിയിരുന്നു. അവിടേയും മുകുന്ദനെ ബിജെപിയുമായി സഹകരിപ്പിക്കുന്നതിൽ എതിർപ്പ് വേണ്ടെന്ന തീരുമാനം ആണുണ്ടായത്. എന്നിട്ടും തീരുമാനം നീളുന്നതിൽ മുകുന്ദനെ അനുകൂലിക്കുന്നവർക്ക് എതിർപ്പുമുണ്ട്.
ബിജെപിയിലെ വി മുരളീധര പക്ഷമാണ് മുകുന്ദനെതിരെ കരുക്കൾ നീക്കുന്നതെന്നാണ് ആരോപണം. എബിവിപയിൽ പ്രവർത്തിക്കുമ്പോൾ സഹപ്രവർത്തകരായിരുന്ന പലരും ആർഎസ്എസിന്റെ ഉന്നത പദവികളിലുണ്ട്. ഇതിനൊപ്പം ബിജെപി നേതൃത്വവുമായും മുരളിക്ക് അടുത്ത ബന്ധമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജെപി നദ്ദയുമായി അടുത്ത സൗഹൃദമാണുള്ളത്. നദ്ദ, എബിവിപിയുടെ ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറിയായിരുന്നു മുരളീധരൻ. ഇത്തരം ബന്ധങ്ങൾ മുകുന്ദന്റെ തിരിച്ചുവരവിനെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
മുകുന്ദന്റെ കാര്യത്തിൽ തീരുമാനം വൈകുമ്പോൾ പ്രതിസന്ധിയിലാകുന്നത് കെ രാമൻപിള്ളയാണ്. ജനപക്ഷമെന്ന പാർട്ടി പിരിച്ചുവിട്ട രാമൻപിള്ള ബിജെപിയിലേക്ക് മടങ്ങിയെത്താൻ മാസങ്ങളായി കാത്തിരിപ്പിലാണ്. എന്നാൽ രാമൻപിള്ളയ്ക്ക് ഇതുവരെ പച്ചകൊടി കാട്ടിയില്ല. മുകുന്ദന്റെ കാര്യത്തിലെ അനിശ്ചിതത്വം മാറാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.