- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും 1000 അമ്മമാരെ സന്നിധാനത്ത് എത്തിക്കാനുള്ള ചുമതല ശശികല ടീച്ചർക്ക്; ശബരിമലക്ക് ചുറ്റുമുള്ള മലയരയന്മാരെ സംഘടിപ്പിക്കാൻ ആചാര്യ കുഞ്ഞോൻ; കർഷകരെയും ദളിതരെയും എത്തിക്കാൻ ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി; മലബാറിലെ സംഘർഷ സ്ഥലത്ത് പ്രവർത്തിച്ചു പരിചയമുള്ളവരെ റിക്രൂട്ട് ചെയ്യുന്നതു തുടരും: ശബരിമല പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങി ആർഎസ്എസ്
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയം ഉത്തരേന്ത്യയിൽ ബിജെപിയെ വളർത്തിയ അയോധ്യക്ക് സമാനമായ വിഷയമായി മാറ്റാൻ ആർഎസ്എസ് നീക്കം സജീവമായി. വർഗീയത കലർത്തി അമിത്ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗം ബിജെപിക്കും ആർഎസ്എസിനും വിഷയത്തിൽ ഇടപെടാൻ നൽകിയ അറിയിപ്പായിരുന്നു. ഇതോടെ പാർട്ടിയെ വളർത്താനുള്ള അവസരമായി കണ്ട് ശബരിമല നട തുറക്കുമ്പോൾ കൂട്ടത്തോടെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ സന്നിധാനത്തെത്തും. ഒരു ദിവസം മാത്രമേ തങ്ങാൻ അനുവദിക്കൂവെന്നും ദർശനത്തിന് ശേഷം അധിക സമയം അവിടെ ചിലവഴിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെങ്കിലും ആ സംവിധാനങ്ങളെ മറികടക്കാനാണ് ആർഎസ്എസ് സമരനേതൃത്വം ഏറ്റെടുക്കുന്നത്. ഇത് സംസ്ഥാനത്തിനും സർക്കാറിനും കടുത്ത ആശങ്ക നൽകുന്നതാണ്. ആർഎസ്എസ് പ്രവർത്തകരുടെ ലക്ഷ്യം കലാപം സൃഷ്ടിക്കലാണെന്നാണ് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയണ് പ്രതിരോധം തീർക
കോഴിക്കോട്: ശബരിമല യുവതി പ്രവേശന വിഷയം ഉത്തരേന്ത്യയിൽ ബിജെപിയെ വളർത്തിയ അയോധ്യക്ക് സമാനമായ വിഷയമായി മാറ്റാൻ ആർഎസ്എസ് നീക്കം സജീവമായി. വർഗീയത കലർത്തി അമിത്ഷാ കണ്ണൂരിൽ നടത്തിയ പ്രസംഗം ബിജെപിക്കും ആർഎസ്എസിനും വിഷയത്തിൽ ഇടപെടാൻ നൽകിയ അറിയിപ്പായിരുന്നു. ഇതോടെ പാർട്ടിയെ വളർത്താനുള്ള അവസരമായി കണ്ട് ശബരിമല നട തുറക്കുമ്പോൾ കൂട്ടത്തോടെ ആർഎസ്എസ് - ബിജെപി പ്രവർത്തകർ സന്നിധാനത്തെത്തും.
ഒരു ദിവസം മാത്രമേ തങ്ങാൻ അനുവദിക്കൂവെന്നും ദർശനത്തിന് ശേഷം അധിക സമയം അവിടെ ചിലവഴിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയെങ്കിലും ആ സംവിധാനങ്ങളെ മറികടക്കാനാണ് ആർഎസ്എസ് സമരനേതൃത്വം ഏറ്റെടുക്കുന്നത്. ഇത് സംസ്ഥാനത്തിനും സർക്കാറിനും കടുത്ത ആശങ്ക നൽകുന്നതാണ്. ആർഎസ്എസ് പ്രവർത്തകരുടെ ലക്ഷ്യം കലാപം സൃഷ്ടിക്കലാണെന്നാണ് മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയണ് പ്രതിരോധം തീർക്കാൻ ആർഎസ്എസ് എത്തുന്നതിലൂടെ സംഭവിക്കുക. മുതിർന്ന സംഘപ്രചാരകന്മാരെ ആർഎസ്എസ് ഇതിനു വേണ്ടി നിയോഗിച്ചു ഒരു മുഴം മുമ്പേയാണ് പരിവാർ നീക്കം. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും സന്നിധാനത്ത് സംഘപരിവാറുകാരെ താവളമടിക്കാൻ അനുവദിക്കില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരാജയപ്പെടുത്താൻ മുഴുവൻ ശക്തിയുമെടുത്ത് പോരാടാനാണ് ആർഎസ്എസ് തീരുമാനം.
സംഘർഷിത മേഖലകളിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് നേതാക്കളും പ്രവർത്തകരുമായി സന്നിധാനത്തേക്ക് എത്തുക. കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ 5ന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല. കണ്ണൂരിൽ സിപിഎമ്മിനോട് നേരിച്ച് പോരാടുന്ന നേതാവാണ് തില്ലങ്കേരി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും. കാസർകോട് സുരേന്ദ്രൻ നടത്തിയ തീവ്രപ്രസംഗം ഒരു സൂചനയായിരുന്നു. പ്രവർത്തകരോട് കൂട്ടത്തോടെ സ്ഥലത്തേക്കെത്താനാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഇതെല്ലാം യുവതികൾ സന്നിധാനത്തെത്തിയാൽ സംഘർഷഭരിതമാകുമെന്നതിന്റെ പ്രത്യക്ഷ സൂചനയായി കാണക്കാക്കുന്നു. ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോൻ എന്നിവരാണ് സമരം നയിക്കുക. കർഷകരെയും ദളിത് വിഭാഗത്തെയും സമരത്തിലേക്ക് എത്തിക്കുക എന്നതാണ് കൃഷ്ണൻ കുട്ടിയുടെ ചുമതല. ഇങ്ങനെ കൃത്യമായി ചുമതലകൾ ഓരോർത്തർക്കായി വീതിച്ചു നൽകിയിട്ടുണ്ട് സർക്കാർ.
തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർഎസ്എസ് നിയന്ത്രണത്തിലല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം കൃത്യമായ സംഘടനാചട്ടക്കൂടിലായിരിക്കുമെന്നാണ് ആർഎസ്എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. വിശ്വാസികളെ കേസിൽ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാൻ ആർഎസ്എസ് നേരിട്ട് രംഗത്തിറങ്ങുകയാണെന്നും അവർ വ്യക്തമാക്കുന്നു.
സംസ്ഥാനം മുഴുവൻ ശക്തമായ ഹിന്ദു ഏകീകരണമുണ്ടായെന്നും കേരളത്തിൽ 75 വർഷമായുള്ള ആർ.എസ്.എസിന്റെ പ്രവർത്തനം ശബരിമല പ്രക്ഷോഭത്തിലൂടെ ലക്ഷ്യത്തിലെത്തുമെന്നും സംഘനേതൃത്വം കണക്കുകൂട്ടുന്നു. യുവതികളെ തടയാൻ 50 വയസു കഴിഞ്ഞ അമ്മമാരെ നിയോഗിക്കാണ് ഒരുങ്ങുന്നത്. ഇതിനായി ആയിരത്തോളം അമ്മമാരെ ദിവസവും എത്തിക്കാനുള്ള ചുമതല ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കാണ്. ഇത് കൂടാതെ ശബരിമലയ്ക്ക് ചുറ്റുമുള്ള മലയരയ വിഭാഗത്തെ സംഘടിപ്പിക്കുന്നത് കുഞ്ഞോനായിരിക്കും. കർഷകരെയും ദളിതരെയും എത്തിക്കാൻ ആറന്മുള സമരനായകൻ കൃഷ്ണൻകുട്ടിയും എത്തുന്നതോടെ എല്ലാം പൂർണമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം ശബരിമലയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ചിത്തിര ആട്ടത്തിനായി നവംബർ അഞ്ചിന് ഒറ്റ ദിവസത്തേക്ക് ശബരിമല നട തുറക്കുമ്പോൾ സംസ്ഥാന വ്യാപക ജാഗ്രതക്ക് ഡി.ജി.പിയുടെ നിർദ്ദേശം നൽകിയിരുന്നു. മൂന്നാം തീയതി മുതൽ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ വനിത പൊലീസ് അടക്കം ആയിരത്തി അഞ്ഞൂറിലേറെ പൊലീസിനെ വിന്യസിക്കും. പമ്പയുടെ ചുമതലയിൽ ഐ.ജി. എസ്. ശ്രീജിത്തിന് പകരം എം.ആർ. അജിത് കുമാറിനെ നിയോഗിച്ചു.
തുലാമാസ പൂജ സമയത്തുണ്ടായ സംഘർഷങ്ങൾ ആവർത്തിച്ചേക്കാമെന്ന വിലയിരുത്തലിലാണ് ഡി.ജി.പിയുടെ ജാഗ്രതാ നിർദ്ദേശം. തീർത്ഥാടകരെയോ വാഹനങ്ങളോ വഴിതടഞ്ഞുള്ള പരിശോധന അനുവദിക്കരുത്. എല്ലാ ജില്ലയിലും പരമാവധി പൊലീസ് സേനയെ വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്കുള്ള സന്ദേശത്തിൽ നിർദ്ദേശിച്ചു. തുലാമാസ പൂജ സമയത്ത് ഐ.ജി എസ്. ശ്രീജിത്തിനായിരുന്നു പമ്പയുടെ ചുമതയെങ്കിൽ ഇത്തവണ അത് തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത് കുമാറിനാണ്. സഹായത്തിന് എറണാകുളം റൂറൽ എസ്‌പി രാഹുൽ ആർ. നായരെയും നിയോഗിച്ചു.
ഇതോടൊപ്പം മൂന്നാം തീയതി രാവിലെ മുതൽ ശബരിമലയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനായി ആറ്് മേഖലകളായി തിരിച്ച് വൻ പൊലീസ് വിന്യാസവും നടത്തും. സന്നിധാനത്തിന്റെ ചുമതല ഐ.ജി പി. വിജയനാണ്. കൊല്ലം കമ്മീഷ്ണർ പി.കെ. മധുവും സന്നിധാനത്തുണ്ടാവും. ഇരുന്നൂറ് പൊലീസിനെ സന്നിധാനത്ത് മാത്രം വിന്യസിക്കും. മരക്കൂട്ടത്ത് എസ്‌പി വി. അജിതിന്റെ നേതൃത്വത്തിൽ നൂറ് പൊലീസുണ്ട്. പമ്പയിലും നിലയ്ക്കലിലും ഇരുന്നൂറ് വീതം പൊലീസും അമ്പത് വീതം വനിത പൊലീസും തമ്പടിക്കും. എരുമേലിയിലും വടശേരിക്കരയിലും ഓരോ എസ്‌പിമാരുടെ നേതൃത്വത്തിൽ നൂറ് പൊലീസ് വീതം അണിനിരക്കും. വനിത ബറ്റാലിയനിലെ അംഗങ്ങളെ കൂടാതെ വിവിധ ജില്ലകളിൽ നിന്നായി 45 വനിത പൊലീസിനോടും തയാറാകാൻ നിർദ്ദേശം നൽകി. ഐ.ജി മനോജ് എബ്രാഹാമിനോട് പൂർണ മേൽനോട്ട ചുമതല.