തലശേരി: പിണറായി പഞ്ചായത്തിലെ പാനുണ്ടയിലെ ആർ..എസ്.എസ് പ്രവർത്തകൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞു വീണ് മരിച്ചതിൽ അസ്വഭാവികതയില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണെന്നാണ് വ്യക്തമായിട്ടുള്ളത്. ആന്തരിക ക്ഷതം ഏറ്റതായി തെളിഞ്ഞിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

പിണറായി പാനുണ്ടയിലെ പുതിയ വീട്ടിൽ ജിംനേഷാണ് മരിച്ചത്. ഞായറാഴ്‌ച്ച പിണറായിയിലെ പാനുണ്ടയിൽ ബാലസംഘം സമ്മേളനത്തിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലി സിപിഎം -ആർഎസ്എസ് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ സഹോദൻ ജിഷ്ണുവിന്റെ ചികിൽസക്കായി ആശുപത്രിയിൽ കൂടെനിന്നയാളാണ് നിന്നയാളാണ് ജിംനേഷ്.

സംഘർഷത്തിൽ ജിംനേഷിനും പരുക്കേ റ്റിരുന്നുവെന്നും സി പി എം പ്രവർത്തകർ മർദ്ദിച്ചതാണ് മരണ കാരണമെന്ന് അർ.എസ്.എസ് നേതൃത്വം ആരോപിച്ചിരുന്നു. അതേസമയം, ജിംനേഷിന്റെ മരണത്തിന് കാരണം സിപിഎം പ്രവർത്തകരാണെന്ന ആരോപണം പിണറായി ഏരിയാ കമ്മിറ്റി നിഷേധിച്ചിരുന്നു. സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച പാനുണ്ടയിൽ ബാലസംഘത്തിന്റെ ജില്ലാ സമ്മേളനം നടന്നിരുന്നു. ആർഎസ്എസ് പ്രവർത്തകർ ഇവിടെ എത്തി കൊടികളും തോരണങ്ങളും നശിപ്പിച്ചതായി സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നു ഇതിനെ. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകരായ എ.ആദർശ്, പി.വി.ജിഷ്ണു, ടി.അക്ഷയ്, കെ.പി.ആദർശ് എന്നിവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരുക്കേറ്റവരെ ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് സന്ദർശിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പിണറായി പൊലിസ് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട് .