- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ വാങ്ങാൻ കച്ചവടക്കാരില്ല; വാങ്ങുന്നവർക്ക് 120 രൂപ പോലും നൽകാൻ മടി; മധ്യ തിരുവിതാകൂർ കടുത്ത ദാരിദ്രത്തിലേക്ക്
തൊടുപുഴ: റബ്ബർ വില കുത്തനെ ഇടിഞ്ഞത് കർഷകരെ ദുരിതത്തിലാക്കുന്നു. ബുധനാഴ്ച ആർ.എസ്.എസ്.നാല് ഇനം റബ്ബറിന് വില 123രൂപയായി കുറഞ്ഞു. ബുധനാഴ്ച രണ്ടുരൂപയാണ് കുറഞ്ഞത്. എന്നാൽ വിപണിയിൽനിന്ന് നാമമാത്രമായെങ്കിലും വാങ്ങിയ കമ്പനികൾ 120 രൂപയേ കിലോയ്ക്ക് നൽകാൻ തയ്യാറായുള്ളൂ. വൻകിട ടയർ കമ്പനികൾ വിപണിയിൽനിന്ന് മാറിനിന്നതാണ് ഇതിന് കാരണം. ഇതോടെ മധ്യതിരുവിതാക്കൂറിലെ ഓണക്കാലം ദുരിതത്തിലായി. ഒറ്റമാസത്തിനിടയിൽ 22രൂപയാണ് റബ്ബറിന് കുറഞ്ഞിരിക്കുന്നത്. റബ്ബർബോർഡ് പ്രഖ്യാപിക്കുന്ന വില കടയിൽ കർഷകന് കിട്ടില്ല. 120ലും താഴെയാണ് കച്ചവടക്കാർ പറയുന്നത്. മഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിങ് കൂടുകയും റബ്ബർ വിപണിയിലേക്ക് കാര്യമായി എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടിതമായി വിലയിടിക്കാൻ നീക്കം തുടങ്ങിയത്. റബ്ബറിന്റെ അന്താരാഷ്ട്ര വില കുറഞ്ഞു നിൽക്കുന്നതിനാൽ കമ്പനികൾക്ക് യഥേഷ്ടം ഇറക്കുമതിക്കു സാധിക്കും. അതിനാലാണ് അവർ വിപണിയിൽനിന്നു മാറിനിന്ന് ഇവിടുത്തെ വില പരമാവധി കുറയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മാസം അന്താരാഷ്ട്രവില
തൊടുപുഴ: റബ്ബർ വില കുത്തനെ ഇടിഞ്ഞത് കർഷകരെ ദുരിതത്തിലാക്കുന്നു. ബുധനാഴ്ച ആർ.എസ്.എസ്.നാല് ഇനം റബ്ബറിന് വില 123രൂപയായി കുറഞ്ഞു. ബുധനാഴ്ച രണ്ടുരൂപയാണ് കുറഞ്ഞത്. എന്നാൽ വിപണിയിൽനിന്ന് നാമമാത്രമായെങ്കിലും വാങ്ങിയ കമ്പനികൾ 120 രൂപയേ കിലോയ്ക്ക് നൽകാൻ തയ്യാറായുള്ളൂ. വൻകിട ടയർ കമ്പനികൾ വിപണിയിൽനിന്ന് മാറിനിന്നതാണ് ഇതിന് കാരണം. ഇതോടെ മധ്യതിരുവിതാക്കൂറിലെ ഓണക്കാലം ദുരിതത്തിലായി.
ഒറ്റമാസത്തിനിടയിൽ 22രൂപയാണ് റബ്ബറിന് കുറഞ്ഞിരിക്കുന്നത്. റബ്ബർബോർഡ് പ്രഖ്യാപിക്കുന്ന വില കടയിൽ കർഷകന് കിട്ടില്ല. 120ലും താഴെയാണ് കച്ചവടക്കാർ പറയുന്നത്. മഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിങ് കൂടുകയും റബ്ബർ വിപണിയിലേക്ക് കാര്യമായി എത്തിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഘടിതമായി വിലയിടിക്കാൻ നീക്കം തുടങ്ങിയത്. റബ്ബറിന്റെ അന്താരാഷ്ട്ര വില കുറഞ്ഞു നിൽക്കുന്നതിനാൽ കമ്പനികൾക്ക് യഥേഷ്ടം ഇറക്കുമതിക്കു സാധിക്കും. അതിനാലാണ് അവർ വിപണിയിൽനിന്നു മാറിനിന്ന് ഇവിടുത്തെ വില പരമാവധി കുറയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മാസം അന്താരാഷ്ട്രവില കൂടിനിന്നപ്പോഴും ഇവിടെ വില കുറയുകയാണ് ചെയ്തത്.
പ്രമുഖ ടയർ കമ്പനി നാലഞ്ചു ദിവസമായി ആഭ്യന്തര വിപണിയിൽനിന്ന് റബ്ബർ വാങ്ങുന്നേയില്ല. മറ്റു കമ്പനികളും നാമമാത്രമായേ വാങ്ങിയുള്ളൂ. ഇവരാണ് കിലോയ്ക്ക് 120രൂപ മാത്രം നൽകാൻ തയ്യാറായത്. സോഫ്‌റ്റ്‌വെയർ പരിഷ്‌കരിക്കുന്നതിനാൽ കർഷകർക്കുള്ള ധനസഹായം ഈ സർക്കാർ വന്നശേഷം കിട്ടിത്തുടങ്ങിയിട്ടില്ല. വിപണി വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സർക്കാർ നൽകുന്നത്. വില താഴേക്കു പോകുന്നത് സർക്കാരിനും ബാധ്യത കൂട്ടും.