- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളമിടീലിനെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം
തിരുവനന്തപുരം: റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗ ശുപാർശകൾ, ഓൺലൈൻ വളപ്രയോഗ ശുപാർശ എന്നിവയെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. മേഴ്‌സിക്കുട്ടി ജോസഫ് സെപ്റ്റംബർ 18-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 0481-2576622.
പൊതുശുപാർശ അനുസരിച്ചോ, മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാൻ കഴിയാത്തവർക്ക് ഓൺലൈൻ വളപ്രയോഗ ശുപാർശയും ഇപ്പോൾ ലഭ്യമാണ്.
റബ്ബർ ബോർഡിന്റെ വിവിധപദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾസെന്ററിൽനിന്ന് ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.