കോട്ടയം: ഉണക്കറബ്ബറിൽനിന്നുള്ള ഉത്പന്നനിർമ്മാണത്തിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. മോൾഡഡ്, എക്‌സ്ട്രൂഡഡ്, കാലെൻഡേർഡ് ഉത്പന്നങ്ങളുടെ നിർമ്മാണം; പ്രകൃതിദത്തറബ്ബർ; കൃത്രിമറബ്ബർ; റബ്ബർകോമ്പൗണ്ടിങ്; പ്രോസസ്സ് കൺട്രോൾ, വൾക്കനൈസേറ്റ് പരിശോധനകൾ എന്നിവയിലുള്ള പരിശീലനം ഓഗസ്റ്റ് ഒന്നു മുതൽ 5 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടക്കും. ഫീസ് 3500 രൂപ (സേവനനികുതി പുറമെ). പട്ടികജാതി- പട്ടികവർഗ്ഗത്തിൽപെട്ടവർക്ക,് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 250 രൂപ അധികം നൽകണം.

പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇ-മെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട് ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2353325, 2353127.