- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർകൃഷിയിൽ റബർ ബോർഡ് പരിശീലനം ജനുവരി അഞ്ചു മുതൽ ഒമ്പതുവരെ
കോട്ടയം: റബ്ബർകൃഷിയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. പുതിയ നടീൽവസ്തുക്കൾ, നടീൽരീതികൾ, വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റെയിൻഗാർഡിങ്, റബ്ബർപാൽ സംസ്‌കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനപരിപാടി ജനുവരി 05 മുതൽ 09 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റി
കോട്ടയം: റബ്ബർകൃഷിയിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. പുതിയ നടീൽവസ്തുക്കൾ, നടീൽരീതികൾ, വളപ്രയോഗം, കീടങ്ങളിൽനിന്നും രോഗങ്ങളിൽനിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റെയിൻഗാർഡിങ്, റബ്ബർപാൽ സംസ്‌കരണം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അഞ്ചു ദിവസത്തെ പരിശീലനപരിപാടി ജനുവരി 05 മുതൽ 09 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽവച്ചു നടക്കും. പരിശീലനമാദ്ധ്യമം ഇംഗ്ലീഷ് ആയിരിക്കും. ഫീസ് 2500 രൂപ (12.36% സേവനനികുതി പുറമെ).
പട്ടികജാതി-പട്ടികവർഗ്ഗത്തിൽപെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തിൽ 50 ശതമാനം കുറവും റബ്ബറുത്പാദകസംഘത്തിൽ അംഗങ്ങളായിട്ടുള്ളവർക്ക് അംഗത്വസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസിനത്തിൽ 25 ശതമാനം കുറവും ലഭിക്കുന്നതാണ്.
പങ്കെടുക്കുന്നതിന് പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട്, കോട്ടയം - 686 009 പേർക്ക് മണിയോർഡർ / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156 അക്കൗണ്ട് നമ്പർ 1450300184 ലേക്ക്) ആയി അടച്ചതിന്റെ നമ്പർ, തീയതി, അപേക്ഷകന്റെ ഫോൺ നമ്പർ എന്നിവ സഹിതം ഇമെയിലായോ (training@rubberboard.org.in) നേരിട്ടോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481- 2351313, 2353127.