കോട്ടയം: ആഴ്ചയിൽ ഒരു ടാപ്പിങ്; ആദായം കുറയാതെ എന്ന പേരിൽ റബ്ബർബോർഡ് ജൂൺ 10-ന് തുടങ്ങിയ തീവ്രബോധനപരിപാടി കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. ജൂലൈ 22 വരെ പ്രചാരണപരിപാടികൾ തുടരും.

പുതിയ വിളവെടുപ്പുരീതിയായ ആഴ്ചയിലൊരു ടാപ്പിങ് സ്വീകരിക്കുന്ന റബ്ബർകർഷകർ അതോടൊപ്പമുള്ള ശുപാർശകൾ പൂർണ്ണമായും അനുവർത്തിക്കേണ്ടതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ വിളവെടുപ്പുരീതിയെക്കുറിച്ച് കൂടുതലായി അറിയുന്ന തിനും കർഷകർക്ക് റബ്ബർബോർഡിന്റെ കോൾസെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനും ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടറുമായ ഡോ. കെ.യു. തോമസ് ജൂൺ 23-ാം തീയതി രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ കോൾ സെന്ററിൽ കർഷകരുടെ ചോദ്യങ്ങൾക്കു മറുപടി പറയു ന്നതാണ്.
കോൾ സെന്റർ നമ്പർ: 0481 2576622.

റബ്ബർബോർഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്