- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫേസ്‌ബുക്കിന്റെ മൂല്യവും സമഗ്രതയും വർധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്; വിശ്വാസ്യയോഗ്യമായ വാർത്തകൾ ലഭിക്കണമെങ്കിൽ മാധ്യമങ്ങൾക്ക് ഫേസ്‌ബുക്ക് പ്രതിഫലം നൽകണം; ഫേസ്ബുക്കിന് നൽകുന്ന സേവനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് റൂപെർട്ട് മർഡോക്
വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളെ തിരിച്ചറിയണമെങ്കിൽ ഫേസ്‌ബുക്ക് ആ മാധ്യമങ്ങൾക്ക് വാർത്തകൾക്കുള്ള പണം നൽകാൻ തയ്യാറാവണം. കേബിൾ സേവനദാതാക്കൾ ചെയ്യുന്നപോലെ ഫേസ്‌ബുക്ക് വഴി പങ്കുവെക്കപ്പെടുന്ന മാധ്യമ വാർത്തകൾക്ക് കമ്പനി കാര്യേജ് ഫീ നൽകാൻ തയ്യാറാവണമെന്നാണ് മർഡോക്കിന്റെ നിർദ്ദേശം. വാർത്തകളിലൂടെയും മറ്റ് ഉള്ളടക്കങ്ങളിലൂടെയും ഫേസ്‌ബുക്കിന്റെ മൂല്യവും സമഗ്രതയും വർധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ആ സേവനത്തിന് തക്കതായ പ്രതിഫലമൊന്നും അവർക്ക് ലഭിക്കുന്നുമില്ലെന്നും മർഡോക് പറയുന്നു. മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ബ്രാൻഡുകളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമെല്ലാമുള്ള പൊതുസ്വഭാവമുള്ള പോസ്റ്റുകൾ നിയന്ത്രിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഇടപെടുകയും പങ്കുവെക്കുകയും ചെയ്യുന്ന പോസ്റ്റുകൾക്ക് ന്യൂസ് ഫീഡിൽ പ്രാധാന്യം നൽകുമെന്നു ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നു. വിശ്വാസ്യയോഗ്യമായ വാർത്തകൾ കണ്ടെത്തുന്നതിനും അത്തരം വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനുമായി ഉപയോക്താക്കൾക്കി
വിശ്വാസ്യയോഗ്യമായ മാധ്യമങ്ങളെ തിരിച്ചറിയണമെങ്കിൽ ഫേസ്‌ബുക്ക് ആ മാധ്യമങ്ങൾക്ക് വാർത്തകൾക്കുള്ള പണം നൽകാൻ തയ്യാറാവണം. കേബിൾ സേവനദാതാക്കൾ ചെയ്യുന്നപോലെ ഫേസ്‌ബുക്ക് വഴി പങ്കുവെക്കപ്പെടുന്ന മാധ്യമ വാർത്തകൾക്ക് കമ്പനി കാര്യേജ് ഫീ നൽകാൻ തയ്യാറാവണമെന്നാണ് മർഡോക്കിന്റെ നിർദ്ദേശം. വാർത്തകളിലൂടെയും മറ്റ് ഉള്ളടക്കങ്ങളിലൂടെയും ഫേസ്‌ബുക്കിന്റെ മൂല്യവും സമഗ്രതയും വർധിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ ആ സേവനത്തിന് തക്കതായ പ്രതിഫലമൊന്നും അവർക്ക് ലഭിക്കുന്നുമില്ലെന്നും മർഡോക് പറയുന്നു.
മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ബ്രാൻഡുകളിൽനിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമെല്ലാമുള്ള പൊതുസ്വഭാവമുള്ള പോസ്റ്റുകൾ നിയന്ത്രിച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഇടപെടുകയും പങ്കുവെക്കുകയും ചെയ്യുന്ന പോസ്റ്റുകൾക്ക് ന്യൂസ് ഫീഡിൽ പ്രാധാന്യം നൽകുമെന്നു ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിരുന്നു. വിശ്വാസ്യയോഗ്യമായ വാർത്തകൾ കണ്ടെത്തുന്നതിനും അത്തരം വാർത്തകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങളെ തിരിച്ചറിയുന്നതിനുമായി ഉപയോക്താക്കൾക്കിടയിൽ സർവേ നടത്തുമെന്നും ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ആഗോള മാധ്യമരംഗത്തെ പ്രധാനിയായ റുപേർട് മർഡോക് പുതിയ നിർദ്ദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഗൂഗിളിനും സമാനമായ നിർദ്ദേശം മർഡോക് നൽകുന്നുണ്ട്. ഫേയ്‌സ്ബുക്കും ഗൂഗിളും തന്നെയാണ് ലാഭത്തിന് വേണ്ടി അവരവരുടെ അൽഗോരിതങ്ങളിലൂടെ മോശം വാർത്താ ഉറവിടങ്ങളെ ജനപ്രിയമാക്കിയത്. പ്രശ്‌നം തിരിച്ചറിയുക എന്നതാണ് പരിഹാരത്തിലേക്കുള്ള ആദ്യ പടി. എന്നാൽ ഇരു കമ്പനികളും ഇത്രയും കാലം മുന്നോട്ടുവെച്ച പരിഹാരമാർഗങ്ങൾ സാമ്പത്തികമായും സാമൂഹികമായും വാർത്താപരമായും അപര്യാപ്തമാണ്.
ഫേസ്‌ബുക്കും ഗൂഗിളും മർഡോകിന്റെ പ്രസ്താവനയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും മാധ്യമ വാർത്തകളുടെ വിതരണവുമായി ബന്ധപ്പെട്ടുള്ള ഫേസ്‌ബുക്കിന്റെ നീക്കങ്ങൾ മർഡോക്കിന്റെ ന്യൂസ് കോർപ്പറേഷൻ ഉൾപ്പടെയുള്ള മാധ്യമസ്ഥാപനങ്ങൾ നിരീക്ഷിച്ചുവരികയാണ്.