കോഴിക്കോട്: ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും നാഷണൽ ബുക്ക് ട്രസ്റ്റിൽ അസിസ്റ്റന്റ് എഡിറ്ററുമായ റൂബിൻ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ നിറയുന്നത് ഇടതു പുരോഗമന വാദിയുടെ കപടമുഖം. ഡൽഹിയിൽ ടെലികമ്യൂണിക്കേഷൻ രംഗത്ത് ജനറൽ മാനേജരായി ജോലി ചെയ്യുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്‌ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർഥ മുഖം കാണേണ്ടി വന്നുവെന്നാണ് ഇരയായ യുവതി ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ഇയാളിൽ നിന്ന് ഇതെ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു, പല കാരണങ്ങൾ കൊണ്ട് പ്രതികരിക്കാൻ കഴിയാതിരുന്നവർ, അവരുടെ കൂടി അനുഭവങ്ങൾ, അവർ അനുഭവിച്ച ട്രോമക്ക് ഈ യാത്രയിൽ എനിക്ക് കൂട്ടിനുണ്ടെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു. ഇയാൾ സ്ഥിരം പീഡകനാണെന്ന വെളിപ്പെടുത്താണ് ഫെയ്‌സ് ബുക്കിലെ ഈ പോസ്റ്റിലുമുള്ളത്.

ഫെയ്‌സ് ബുക്ക് പോസ്‌റ്റോടെയാണ് റുബിൻ ഡിക്രൂസിന്റെ തനിനിറം പുറത്തായത്. 2020 ഒക്‌ടോബർ രണ്ടിനാണ് ഡൽഹിയിൽ വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന് 2021 ഫെബ്രുവരി 21 ന് ഡൽഹി വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഡൽഹിയിൽ വാടക വീട് കണ്ടെത്തുന്നതിനായി സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി തന്നോട് റൂബിൻ ഡിക്രൂസ് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊതു സുഹൃത്തുക്കളും ഫേസ്‌ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച പുരോഗമനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി വയലേറ്റ് ചെയ്യപ്പെടുന്നത്, പൊതുവെ സ്‌ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളർത്തുമെന്ന് പിന്നെയുള്ള ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാർ, നീ ധൈര്യമായി മുൻപോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം) , തളർന്നു പോയപ്പോൾ താങ്ങിയ കൗൺസിലിങ് അടക്കമുള്ള സപ്പോർട്ട് സിസ്റ്റം... ഒന്ന് നേരെയായപ്പോൾ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്- അവർ കുറിപ്പിൽ തുടർന്നു.

സോഷ്യൽ മീഡിയയിൽ ഈ വിഷയം സജീവ ചർച്ചയാണ്. പലരും വെളിപ്പെടുത്തൽ നടത്തുന്നു. നമ്മുടെ പൊതുവിടങ്ങളിലെ 'പ്രമുഖർ' പലരും എത്രമാത്രം ദുരധികാരവും പുരുഷധിപത്യ ഹിംസയും കൊണ്ടാണ് സ്വകാര്യ ഇടങ്ങളെ മലീമസമാക്കുന്നത് എന്നാണ് ഈ പരാതിയിൽ തെളിയുന്നത്.  പരാതിയെക്കുറിച്ച് ഇത്തരത്തിൽ പിന്തുണയോടെ പറയേണ്ടതുണ്ട് എന്നു ഞാൻ കരുതുന്നു. ഇത്തരം അപ്രതീക്ഷിത ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടി വരുമ്പോൾ അതിനെക്കുറിച്ചു പുറത്തുപറഞ്ഞാൽ ഉയരാവുന്ന മുൻവിധി നിറഞ്ഞ പതിവ് വേട്ടകളെ കൂസാതെ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പിന്തുണയ്ക്കണം എന്ന പൊതുവികാരമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

അത് മാത്രമല്ല, ഈ പ്രശ്‌നത്തിൽ കുറ്റാരോപിതന്റെ ഭാവിയെക്കുറിച്ച് ആകുലപ്പെട്ട് പരാതി പിൻവലിപ്പിക്കാൻ പലരും ശ്രമിച്ചു എന്നത് പ്രതീക്ഷിക്കാവുന്നതാണ് എങ്കിലും അതിന് വഴങ്ങാതിരിക്കുക എന്നതൊരു നിലപാടാണ്. റൂബിന്റെ കാര്യത്തിലാണെങ്കിൽ താനുമായുള്ള രതി ഒരു രാഷ്ട്രീയ വിമോചന പ്രക്രിയയാണ് എന്ന മട്ടിൽ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ലൈംഗികാതിക്രമത്തിന് തുനിഞ്ഞത് എന്റെ മറ്റൊരു സുഹൃത്തിനോടാണ്, വർഷങ്ങൾക്ക് മുമ്പ്. അവർക്കത് പുറത്തു പറയാനോ പരാതിയുമായി മുന്നോട്ടുപോകാനോ സാഹചര്യം ഇല്ലായിരുന്നു. അവർക്കുകൂടി വേണ്ടി ഈ പരാതിക്കൊപ്പം നിൽക്കേണ്ടതുണ്ട്-ഇങ്ങനെ മറ്റൊരു കുറിപ്പും ഈ ആരോപണത്തെ ശരിവയ്ക്കും വിധം ചർച്ചയാകുന്നു.

സ്ത്രീ പീഡകർക്കും ശിശു പീഡകർക്കും ഒരു ന്യായീകരണവുമില്ല. ഞങ്ങളുടെ ശിശുകാമി നിഷ്‌ക്കളങ്കനാണ് അല്ലെങ്കിൽ അവന്റെ കാമം സി പി എമ്മുകാരോട് തർക്കിക്കുമ്പോൾ ജയിക്കാൻ പറഞ്ഞതാണ് എന്ന മട്ടിലൊക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അശ്ലീലമാണ് കാണുന്നത്. ഇന്ത്യയിലെവിടെയും നിയമപാലന സംവിധാനം പരാതിക്കാരിയായ സ്ത്രീകൾക്ക് നരകതുല്യമാണ്. അതുകൊണ്ടുതന്നെ പരാതി നൽകാൻ തയ്യാറായതു തന്നെ അതിന് കഴിയാത്ത ഇത്തരം ആക്രമണങ്ങൾക്ക് ഇരകളായ സ്ത്രീകളുടെ പ്രതിനിധാനമായി ഞാൻ കാണുന്നു-എന്നാണ് ആ കുറിപ്പ്.

കോഴിക്കോട് മാവോയിസ്റ്റ് കേസിൽ പ്രതിയായി ജയിലിൽ കിടന്ന അലൽ ഷുഹൈബിന്റെ ചെറിയമ്മ സജിത മഠത്തിലിന്റെ ഭർത്താവായിരുന്നു റൂബിൻ ഡിക്രൂസ്. ഏറെ കാലമായി സജിതയുമായി പിണങ്ങി കഴിയുകയാണ് ഇയാൾ. 

പരാതിക്കാരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

''വ്യക്തിപരമായി വളരെ disturbing ആയ ഒരു കാലത്തിൽ കൂടെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കടന്നു പോയത്. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലം കൊണ്ട്, എന്ന് വച്ചാൽ ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ എന്നെ അടയാളപ്പെടുത്തിയ ശേഷം ഞാൻ നേടിയ ആത്മവിശ്വാസം, മനുഷ്യരിൽ ഉണ്ടാക്കിയെടുത്ത trust ... ( അത്തരം മനുഷ്യരേ എനിക്ക് ചുറ്റും ആവശ്യമുള്ളൂ എന്ന തിരിച്ചറിവിൽ നിന്ന് കൂടിയാണത്) എല്ലാത്തിനെയും അടിയോടെ പിഴുതെടുത്ത ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നു.

ഇടതു- പുരോഗമന മുഖംമൂടിയിട്ട, മനുഷ്യാവകാശങ്ങളെയും തുല്യനീതിയെയുമൊക്കെ പറ്റി ഫേസ്‌ബുക് വിപ്ലവം നടത്തുന്ന മനുഷ്യരുടെ യഥാർത്ഥ മുഖം കാണേണ്ടി വന്നു. പൊതു സുഹൃത്തുക്കളും ഫേസ്‌ബുക്കും വഴിയുള്ള പരിചയത്തിന്റെ പേരിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്കു ക്ഷണിച്ച പുരോഗനവാദി കുറച്ചു നേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം തനിനിറം കാണിച്ചു. ശാരീരികമായി violate ചെയ്യപ്പെടുന്നത്, പൊതുവെ സ്‌ട്രോങ്ങ് ആയ മനുഷ്യരേപ്പോലും മാനസികമായി എങ്ങനെ തളർത്തുമെന്ന് പിന്നെയുള്ള ദിവസങ്ങൾ എന്നെ പഠിപ്പിച്ചു. കട്ടക്ക് കൂടെ നിന്ന വളരെ കുറച്ചു കൂട്ടുകാർ, നീ ധൈര്യമായി മുൻപോട്ടു പോകൂ, ഞങ്ങളുണ്ട് കൂടെ എന്ന് ചേർത്ത് പിടിച്ച കുടുംബം (72 വയസ്സുള്ള അമ്മയടക്കം) , തളർന്നു പോയപ്പോൾ താങ്ങിയ കൗൺസിലിങ് അടക്കമുള്ള സപ്പോർട്ട് സിസ്റ്റം... ഒന്ന് നേരെയായപ്പോൾ തോന്നി.. ഇതുപോലൊരുത്തനെ വെറുതെ വിടുന്നത് എന്റെ സഹജീവികളോടും കൂടി ചെയ്യുന്ന ദ്രോഹമാണെന്ന്

എനിക്കിതിത്ര ബാധിച്ചെങ്കിൽ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ ഒക്കെ പിന്തുണ അധികം ഒന്നുമില്ലാത്ത, പുതിയ നഗരത്തിലെത്തുന്ന ഒരു ഇരുപതുകാരി പെണ്കുട്ടിക്കോ കുടുംബപ്രശ്‌നങ്ങളുടെ ഇടയിൽ ഒരു തുറന്ന സൗഹൃദമെന്നു തെറ്റിദ്ധരിച്ചു കുടുങ്ങിപ്പോകുന്ന ഒരു മധ്യവയസ്‌കക്കോ ഇത് എത്ര Traumatic ആയിരുന്നു കാണുമായിരിക്കും എന്ന്. റൂബിൻ ഡിക്രൂസ് എന്ന കപട പുരോഗമനവാദിക്കെതിരെ കേസ് register ചെയ്തു, FIR ഇട്ടിട്ടുണ്ട്. ഈ കുറെ ദിവസങ്ങൾ കുറെ തിരിച്ചറിവുകൾ തന്നു. വര്ഷങ്ങളായി നമ്മൾ കൂട്ടുകാരെന്നു കരുതിയവർ വളരെ സ്വാഭാവികം എന്നോണം വേട്ടക്കാരന് വേണ്ടി സംസാരിക്കുന്നത് കണ്ട ഞെട്ടൽ മാറാൻ സമയമെടുക്കും.

ഇത്രയൊക്കെ വൃത്തികേട് കാണിച്ചാലും മാറിയിരുന്ന് ന്യായീകരിക്കാൻ കഴിയുന്ന ഉളുപ്പില്ലായ്മക്ക്, ശാരീരികവും വൈകാരികവും മാനസികവുമായി മുറിവേറ്റ ഒരാളോട് വീണ്ടും വന്നു ഇനി കുറച്ചു ദയ, മനുഷ്വത്വം , സഹജീവി സ്‌നേഹം -ഒക്കെ കാണിക്കൂ എന്ന് പറയുന്ന നിസ്സംഗതക്ക്, എത്രയൊക്കെ ആയാലും സെക്ഷ്വൽ പ്രിഡേറ്റർമാരായ പുരോഗമന പുരുഷന്മാർക്ക് ലഭിക്കുന്ന സുഹൃദ് സംരക്ഷണത്തിന് - ഇതിനൊക്കെ എതിരെ കൂടിയാണ് പ്രതികരിക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് എനിക്കീ ദിവസങ്ങൾ തന്നത്...

കേസുമായി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ഇയാളിൽ നിന്ന് ഇതേ രീതിയിലുള്ള പെരുമാറ്റത്തിന് വിധേയരായ പല സ്ത്രീകളോടും സംസാരിച്ചു.. പല കാരണങ്ങൾ കൊണ്ട് പ്രതികരിക്കാൻ കഴിയാതിരുന്നവർ, അവരുടെ കൂടി അനുഭവങ്ങൾ, അവർ അനുഭവിച്ച trauma - ഒക്കെ ഈ യാത്രയിൽ എനിക്ക് കൂട്ടിനുണ്ട്. കൂടെ നിന്നവരോട്.. നിൽക്കുന്നവരോട്... ഉമ്മ'