ഷിക്കാഗോ: നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഷിക്കാഗോ സോഷ്യൽ ക്ലബ് നോർത്ത് അമേരിക്കയിലെ മലയാളികൾക്കായി പുതുമയാർന്ന പരിപാടികൾക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ രണ്ടാമത് ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് സൈമൺ ചക്കാലപ്പടവൻ വാർത്താകുറിപ്പിൽ അറിയിച്ചു. 28-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററിൽ (5110, N. Elston Ave, Chicago, IL 60630) വച്ച് നടത്തപ്പെടുന്ന മത്സരത്തിലേക്ക് 18 വയസിനു മുകളിലുള്ള മലയാളികളായ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാവർക്കും സ്വാഗതം.

28 (ലേലം) ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോമോൻ തൊടുകയിൽ സ്‌പോൺസർ ചെയ്യുന്ന 1001 ഡോളറും  ലൂക്കാച്ചൻ തൊടുകയിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ലൂക്കാച്ചൻ പൂഴിക്കുന്നേൽ സ്‌പോൺസർ ചെയ്ത് 501 ഡോളറും ഏലിയാമ്മ പൂഴിക്കുന്നേൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്. റെമ്മി ഒന്നാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളിൽ സ്‌പോൺസർ ചെയ്യുന്ന 1001 ഡോളറും ജേക്കബ് തോമസ് കണ്ടാരപ്പള്ളിൽ മെമോറിയൽ എവർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 501 ഡോളറും, മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് 251 ഡോളറും യഥാക്രമം ലഭിക്കുന്നതാണ്.

ഈ മത്സരത്തിന്റെ കൺവീനർമാരായി ജോസ് മണക്കാട്ട്, സജി തോമസ് തേക്കുംകാട്ടിൽ എന്നിവർ പ്രവർത്തിക്കുന്നു. സൈമൺ ചക്കാലപ്പടവൻ, ബിനു കൈതക്കത്തൊട്ടി, അഭിലാഷ് നെല്ലാമറ്റം, ബിജു പെരികലം. മാത്യു തട്ടാമറ്റം, റ്റോമി എടത്തിൽ, സാബു എലവിങ്കൽ, സൈജു കുന്നേൽ, അലക്‌സ് പടിഞ്ഞാറേൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: സൈമൺ ചക്കാലപടവൻ (1 847 322 0641), ജോസ് മണക്കാട്ട് ( 1  847 830 4128), സജി തോമസ് (1 847 922 3335), അഭിലാഷ് നെല്ലാമറ്റം (1 224 388 4530). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.