- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാം ടോം ഉഴുന്നാലിനെ കുരിശിൽ തറച്ച് കൊന്നെന്ന നിലപാട് മാറ്റാതെ പാശ്ചാത്യ മാദ്ധ്യമങ്ങൾ; വാർത്ത പടരുന്നത് കാട്ടുതീ പോലെ; ഇപ്പോഴും പ്രതീക്ഷയ്ക്ക് വകയെന്ന് വത്തിക്കാൻ; മലയാളി വൈദികനെ ചൊല്ലി ലോകം മനമുരുകി പ്രാർത്ഥിക്കുന്നു
ന്യൂഡൽഹി: തെക്കൻ യെമനിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെക്കുറിച്ചുള്ള ആശങ്കകൾക്ക് അവസാനമില്ല. ദുഃഖവെള്ളി ദിനത്തിൽ ഫാ. ടോം ഉഴുന്നാലിനെ കുരുശിലേറ്റി കൊന്നുവെന്ന നിലപാട് ഓസ്ട്രിയൻ കർദിനാൾ വിശദീകരിച്ചതാണ് ഇതിന് കാരണം. എന്നാൽ അദ്ദേഹത്തെ ഭീകരർ അപായപ്പെടുത്തി എന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി രൂപതാ അധികൃതർ പറയുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങൾ സ്ഥിരികരിക്കാനായില്ലെന്നും പറയുന്നു. ഫാ. ടോം ഉഴുന്നാലിന്റെ ജീവന് അപായമൊന്നും വന്നിട്ടില്ലെന്നാണ് അവരുടെ പക്ഷം. ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹമാണ് ഇപ്പോഴും പ്രചരിക്കുന്നത്. വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയൻ മാദ്ധ്യമങ്ങളാണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ഈസ്റ്റർ ദിനത്തിൽ കർദിനാൾ നടത്തിയ പ്രസംഗത്തിൽ ഫാ. ടോമിനു ജീവഹാനിയുണ്ടായതായി സൂചിപ്പിക്കുകയായിരുന്നുവത്രേ. ഒട്ടമിക്ക പാശ്ചാത്യ മാദ്ധ്യമങ്ങളും ഇങ്ങനെതന്നെയാണ് റിപ്പോർട
ന്യൂഡൽഹി: തെക്കൻ യെമനിൽ ഐസിസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിനെക്കുറിച്ചുള്ള ആശങ്കകൾക്ക് അവസാനമില്ല. ദുഃഖവെള്ളി ദിനത്തിൽ ഫാ. ടോം ഉഴുന്നാലിനെ കുരുശിലേറ്റി കൊന്നുവെന്ന നിലപാട് ഓസ്ട്രിയൻ കർദിനാൾ വിശദീകരിച്ചതാണ് ഇതിന് കാരണം. എന്നാൽ അദ്ദേഹത്തെ ഭീകരർ അപായപ്പെടുത്തി എന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി രൂപതാ അധികൃതർ പറയുന്നു. കേന്ദ്ര വിദേശകാര്യമന്ത്രാലയവും കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യയും അഭ്യൂഹങ്ങൾ സ്ഥിരികരിക്കാനായില്ലെന്നും പറയുന്നു. ഫാ. ടോം ഉഴുന്നാലിന്റെ ജീവന് അപായമൊന്നും വന്നിട്ടില്ലെന്നാണ് അവരുടെ പക്ഷം.
ദുഃഖവെള്ളിയാഴ്ച ഫാ. ടോമിനെ കുരിശിലേറ്റിയെന്ന അഭ്യൂഹമാണ് ഇപ്പോഴും പ്രചരിക്കുന്നത്. വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയൻ മാദ്ധ്യമങ്ങളാണ് വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. ഈസ്റ്റർ ദിനത്തിൽ കർദിനാൾ നടത്തിയ പ്രസംഗത്തിൽ ഫാ. ടോമിനു ജീവഹാനിയുണ്ടായതായി സൂചിപ്പിക്കുകയായിരുന്നുവത്രേ. ഒട്ടമിക്ക പാശ്ചാത്യ മാദ്ധ്യമങ്ങളും ഇങ്ങനെതന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്.ഓസ്‌ട്രേലിയൻ ബിഷപ്പിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെങ്കിലും ബിഷപ്പ് അത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ പാശ്ചാത്യ മാദ്ധ്യമങ്ങളായ മിറർ, എക്സ്‌പ്രസ്. ഡെയിലി മെയ്ൽ എന്നിവയെല്ലാം കൊല്ലപ്പെട്ടെന്ന രീതിയിൽ തന്നെയാണ് വാർത്ത കൊടുത്തിരിക്കുന്നത്. ഈ വാർത്ത ആയിരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.ഇതോടെ ആശങ്കയും സജീവമായി. ഫാ. ടോം ഉഴുന്നാലിന്റെ ജീവനെ കുറിച്ചുള്ള ആശങ്ക ജന്മനാട്ടിലും സജീവമായി.
ഇതിനിടെ അബുദാബി രൂപതാ അധികൃതർ ഫാ. ടോമിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് വാർത്ത തെറ്റാണെന്ന് അറിയിക്കുകയായിരുന്നു. അബുദാബി രൂപതാ ആർച്ച് ബിഷപ് പോൾ ഹിൻഡറിന്റെ സന്ദേശമാണ് അധികൃതർ കുടുംബത്തെ അറിയിച്ചത്. ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ ജോലിചെയ്യുന്ന ഫാ. ടോമിന്റെ പിതൃസഹോദര പുത്രൻ നോയൽ തോമസുമായാണ് സഭാധികൃതർ ഫോണിൽ ബന്ധപ്പെട്ടത്. ഇതോടൊപ്പം കേന്ദ്ര വിദേശ കാര്യമന്ത്രാലയവും കുരിശിലേറ്റിയെന്ന വാർത്ത തെറ്റാണെന്ന് അറിയിച്ചു. ഇക്കാര്യം നോയൽ കോട്ടയം രാമപുരത്തെ കുടുംബാംഗങ്ങളെ വിളിച്ചറിയിച്ചു. ഫാ. ടോമിന്റെ മോചനവുമായി ബന്ധപ്പെട്ട് അബുദാബിയിലെ സഭാനേതൃത്വത്തെയും കേന്ദ്രസർക്കാരിനെയും കുടുംബാംഗങ്ങൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഫാ. ടോമിന്റെ ജ്യേഷ്ഠസഹോദരൻ മാത്യു മാത്രമാണിപ്പോൾ രാമപുരത്തെ കുടുംബവീട്ടിലുള്ളത്.
ഐസിസുമായി കേന്ദ്ര സർക്കാർ ചർച്ചയിൽ?
ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത് ഐസിസ് ആണെന്ന് ശനിയാഴ്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര സർക്കാരും കത്തോലിക്കാ സഭാനേതൃത്വവും ഐസിസുമായി ചർച്ച നടത്തി വരികയാണെന്നു സൂചനയുണ്ട്. ഫാ. ടോമിനെ മോചിപ്പിക്കുന്നതിന് ഐഎസ് വൻ തുക ആവശ്യപ്പെട്ടതായാണ് വിവരം.
ഈ മാസം നാലിനാണു സലേഷ്യൻ ഡോൺ ബോസ്‌കോ വൈദികനായ ടോം ഉഴുന്നാലിലിനെ തെക്കൻ യെമനിലെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹത്തിന്റെ വയോധികസദനത്തിൽനിന്നു തട്ടിക്കൊണ്ടുപോയത്. കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഫാ. ടോം നാലുവർഷമായി യെമനിലാണ്. നേരത്തെ ബംഗളൂരുവിലും കർണാടകയിലെ കോലാറിലും സേവനം അനുഷ്ഠിച്ചിരുന്നു. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസിന്റെയും ത്രേസ്യാക്കുട്ടിയുടെയും മകനായ ഫാ. ടോം, മാതാവിന്റെ മരണത്തെ തുടർന്ന് 2014 സെപ്റ്റംബർ ആദ്യവാരം നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്താനിരുന്ന അദ്ദേഹം അവിടെ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലികൾ തീർക്കാനുണ്ടായിരുന്നതിനാൽ ഈ മാസത്തേക്ക് വരവ് മാറ്റി വയ്ക്കുകയായിരുന്നു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരത്തിൽ നാലംഗ സംഘം നടത്തിയ വെടിവയ്പിൽ നാലു കന്യാസ്ത്രീകളുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സമയം ആത്മീയ ശുശ്രൂഷകൾക്കായി ഇവിടെയുണ്ടായിരുന്ന ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മദർ സുപ്പീരിയറായ തൊടുപുഴ വെളിയാമറ്റം സ്വദേശി മദർ സാലിയാണ് ആക്രമണവിവരം നാട്ടിൽ അറിയിച്ചത്.
കുരിശിലേറ്റൽ ആദ്യം പ്രരിച്ചത് സോഷ്യൽ മീഡിയയിൽ
അക്രമികൾ എത്തുമ്പോൾ ചാപ്പലിൽ പ്രാർത്ഥനയിലായിരുന്ന വൈദികനെ പിന്നീടു കാണാതാകുകയായിരുന്നു. 54 കാരനായ ഫാ. ടോം സലേഷ്യൻ സഭാംഗമാണ്. രാമപുരം ഉഴുന്നാലിൽ പരേതരായ വർഗീസ്‌ത്രേസ്യാക്കുട്ടി ദമ്പതികളുടെ മകനാണ്. അഞ്ചുവർഷമായി യെമനിൽ സേവനമനുഷ്ഠിക്കുകയാരുന്നു. യെമനിലെ ഏദനിൽ വയോജനങ്ങൾക്കായുള്ള ഒരു വീട്ടിൽ നാല് ഐസിസ് ഭീകരർ നടത്തിയ ആക്രമണത്തനിടെയാണ് ഫാദറിനെ ബന്ധിയാക്കിയിരിക്കുന്നത്. ബാംഗ്ലൂരിലെ സിലെസിയൻ ഓർഡറിലെ അംഗമാണ് ഫാദർ ടോം.
കടുത്ത പീഡനത്തിനാണ് ഫാദറെ ഭീകരർ വിധേയനാക്കിക്കൊണ്ടിരിക്കുന്നതെന്നും യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനമായ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെയും കുരിശിലേറ്റി വധിക്കാനുള്ള സാധ്യതയേറെയാണെന്നുമാണ് സോഷ്യൽ മീഡിയകളിൽ പടർന്ന സന്ദേശം. സൗത്ത് ആഫ്രിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫ്രാൻസിസ്‌കൻ സിസ്റ്റേർസ് സീസൻ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഫേസ്‌ബുക്കിലിട്ടു. ടോമിനെ യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിൽ നിന്നും തട്ടിക്കൊണ്ട് പോയിരിക്കുന്നത് ഐസിസാണെന്നും അദ്ദേഹത്തെ കടുത്ത രീതിയിൽ പീഡിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ദുഃഖവെള്ളിയാഴ്ച ദിനത്തിൽ കുരിശിലേറ്റി വധിക്കുമെന്നുമാണ് ഈ പോസ്റ്റിൽ വെളിപ്പെടുത്തിയത്.
ഈ പോസ്‌ററ് പുറത്ത് വന്നതിനെ തുടർന്ന് ഇക്കാര്യം നിഷേധിച്ച് കൊണ്ട് ഫാദർ ടോമിന്റെ സിലെസിയൻ ഓർഡറിലെ അംഗങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ എവിടെയാണ് തടഞ്ഞ് വച്ചിരിക്കുന്നതെന്നോ അദ്ദേഹം ജീവിച്ചിരിക്കുന്നോ അതോ മരിച്ചുവോ എന്ന കാര്യങ്ങൾ പറയാൻ അവർക്ക് സാധിക്കുന്നുമില്ല. എന്നാൽ ഈ ആക്രണം നടത്തിയതും ഫാദർ ടോമിനെ തട്ടിക്കൊണ്ടു പോയതും ഐസിസ് തന്നെയാണെന്നാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായ സിസ്റ്റർ സിസിലി വെളിപ്പെടുത്തിയിരിക്കുന്നത്. അവിടെയുള്ള എല്ലാവരെയും ഐസിസുകാർ വധിച്ചിരുന്നുവെന്നും താൻ ഒരു വാതിലിന് പുറകിൽ മറഞ്ഞിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നുമാണ് ക്രിസ്ത്യൻ പോസ്റ്റിലെ റിപ്പോർട്ടിലൂടെ സിസിലി വെളിപ്പെടുത്തി യിരിക്കുന്നത്.
ഭീകരർ മരത്തിൽ കെട്ടിയിട്ട് ഓരോരുത്തരെയായി തലയ്ക്ക് വെടിവച്ച് കൊല്ലുകയായിരുന്നു വെന്നാണ് സിസ്റ്റർ പറയുന്നത്. അവിടെ അഞ്ച് കന്യാസ്ത്രീകളുണ്ടെന്ന് സൂചന ലഭിച്ച ഭീകരർ തനിക്ക് വേണ്ടി എല്ലായിടത്തും പരതിയിരുന്നുവെന്നും എന്നാൽ ഭാഗ്യത്തിന് തനിക്ക് രക്ഷപ്പെടാൻ സാധിച്ചുവെന്നും കന്യാസ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്. സിസിലിയെ തേടി ഐസിസുകാർ മൂന്ന് വട്ടം റഫ്രിജറേറ്റർ റൂമിലേക്ക് വന്നിരുന്നുവെങ്കിലും ഒരു വാതിലിന് പുറകിൽ മറഞ്ഞ് നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.