- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹുറൂബിൽ കുടുങ്ങി നാട്ടിൽ പോകാനാവാതെ വിഷമിക്കുന്നവർക്ക് ആശ്വാസവുമായി സൗദി അറേബ്യ; 72 മണിക്കൂർ ഇളവ് പ്രഖ്യാപിച്ച് രാജ്യം; മലയാളികൾക്കും ആശ്വാസം
ജിദ്ദ: സൗദിയിൽ ഹുറൂബ് കേസിൽ കുടുങ്ങിയ വിദേശികൾക്ക് തടവുശിക്ഷ അനുഭവിക്കാതെ മൂന്ന് ദിവസത്തിനകം നാടു വിടാമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിനു ശേഷം ലഭിക്കുന്ന ഈ ആനുകൂല്യം മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദേശികൾക്ക് പ്രയോജനപ്പെടും.എംബസ്സിയോ കോൺസുലേറ്റോ മുഖേന അധികൃതർക്ക് മുൻപാകെ ഹാജരായാൽ ഇവർക്ക് ജയിലിൽ കിടക്കാ
ജിദ്ദ: സൗദിയിൽ ഹുറൂബ് കേസിൽ കുടുങ്ങിയ വിദേശികൾക്ക് തടവുശിക്ഷ അനുഭവിക്കാതെ മൂന്ന് ദിവസത്തിനകം നാടു വിടാമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിനു ശേഷം ലഭിക്കുന്ന ഈ ആനുകൂല്യം മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദേശികൾക്ക് പ്രയോജനപ്പെടും.
എംബസ്സിയോ കോൺസുലേറ്റോ മുഖേന അധികൃതർക്ക് മുൻപാകെ ഹാജരായാൽ ഇവർക്ക് ജയിലിൽ കിടക്കാതെ രാജ്യം വിടാൻ അനുമതി
നൽകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറൽ സർവീസ് സെന്റർ ശുമേസി തർഹീൽ പ്രതിനിധി ഡോ.മുഹമ്മദ് അബ്ദുൽ വഹാബ് നുഗാലി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യം വിടുന്നതിനായി ഹാജരാകുന്നവർ അവരുടെ പേരിൽ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ടെങ്കിൽ അത് അടച്ചിരിക്കണം. ഇവരുടെ പേരിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടാകാൻ പാടില്ല. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയായാൽ മൂന്നു ദിവസത്തിനകം (72 മണിക്കൂർ) രാജ്യം വിട്ടിരിക്കണം. കോൺസുലേറ്റ് മുഖേനയാണ് ഹുറൂബായവർ ഹാജരാകേണ്ടത്. ഇവർക്ക്
സർക്കുലറിൽ അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടെന്നു കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തണം.
ഈ അവസരം ഇന്ത്യക്കാർക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഊർജ്ജിത ശ്രമം തുടങ്ങി. ഇവർക്ക് വേണ്ടി പ്രത്യേക ഹെൽപ് ഡസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു മണി വരെ ഹുറൂബായവർക്ക് ഈ ഹെൽപ് ഡസ്‌കിൽ പേര് രജിസ്റ്റർ ചെയ്യാം. ജവാസാതിന്റെ പ്രിന്റ് ഔട്ടും പാസ്‌പോർട്ടുമാണ് ഹാജരാക്കേണ്ടത്. പാസ്‌പോർട്ട് ഇല്ലാത്തവർ ഈ. സി ഹാജാക്കിയാലും മതി.
ഇക്കാര്യത്തിനായി കോൺസുലേറ്റ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 0571252404 എന്ന നമ്പരിൽ ഇദ്ദേഹവുമായി
ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് കോൺസുലേറ്റിലെ സാമൂഹ്യ ക്ഷേമ വിഭാഗവുമായും ബന്ധപ്പെടാം.