- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കുടിവെള്ളത്തിൽ രോഗാണുക്കൾ ഉള്ളതായി മുന്നറിയിപ്പ്; ശുദ്ധീകരിച്ച വെള്ളം കുടിക്കാൻ ഉൾപ്രദേശങ്ങളിലെ നിവാസികൾക്ക് നിർദ്ദേശം
ക്യൂൻസ് ലാൻഡ്: തലച്ചോറിനെ ബാധിക്കുന്ന രോഗാണുക്കൾ വെള്ളത്തിൽ കലർന്നിട്ടുള്ളതിനാൽ ജലം ശുദ്ധീകരിച്ച ശേഷം മാത്രം കുടിക്കാൻ ഉൾപ്രദേശങ്ങളിലെ ആൾക്കാർക്ക് മുന്നറിയിപ്പ്. ഇത്തരത്തിൽ മലിനപ്പെട്ട ജലം തലച്ചോറിൽ എത്തിയതിനെ തുടർന്ന് മൂന്നു കുട്ടികൾ മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കളിക്കുന്നത
ക്യൂൻസ് ലാൻഡ്: തലച്ചോറിനെ ബാധിക്കുന്ന രോഗാണുക്കൾ വെള്ളത്തിൽ കലർന്നിട്ടുള്ളതിനാൽ ജലം ശുദ്ധീകരിച്ച ശേഷം മാത്രം കുടിക്കാൻ ഉൾപ്രദേശങ്ങളിലെ ആൾക്കാർക്ക് മുന്നറിയിപ്പ്. ഇത്തരത്തിൽ മലിനപ്പെട്ട ജലം തലച്ചോറിൽ എത്തിയതിനെ തുടർന്ന് മൂന്നു കുട്ടികൾ മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കളിക്കുന്നതിനിടെ മലിനജലം മൂക്കിലൂടെ തലച്ചോറിൽ എത്തിയതിനെ തുടർന്നാണ് കുട്ടികൾ മരിക്കാനിടയായത്. ഇത്തരത്തിൽ തലച്ചോറിനെ രോഗാണു ബാധിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുന്നു.
നിലവിൽ നോർത്ത് വെസ്റ്റ് ക്യൂൻസ് ലാൻഡിൽ പടർന്നിട്ടുള്ള ഈ രോഗാണു വെള്ളത്തിലൂടെയാണ് പകരുന്നത്. അന്തരീക്ഷ ഊഷ്മാവ് വർധിക്കുമ്പോഴാണ് ഈ രോഗാണു വെള്ളത്തിൽ സജീവമാകുന്നത്. തടാകങ്ങൾ, ഡാമുകൾ, കുഴൽ കിണറുകൾ, മഴ വെള്ളസംഭരണികൾ എന്നിവയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും.
ഇത്തരത്തിൽ മലിനപ്പെട്ട ജലം മൂക്കിലൂടെ പ്രവേശിക്കാനിടയായാൽ അത് ജീവനു തന്നെ ഭീഷണി ഉയർത്തും. കുട്ടികൾ വെള്ളത്തിൽ കളിക്കുകയോ ഹോസ് ഉപയോഗിച്ച് മുഖത്തേക്ക് വെള്ളം ചീറ്റുകയോ ചെയ്യുമ്പോഴാണ് മൂക്കിലൂടെ വെള്ളം കയറുന്നത്. ഇത് തലച്ചോറിലേക്ക് പ്രവേശിക്കുകയും രോഗാണുക്കൾ തലച്ചോറിനെ ആക്രമിക്കുകയും ചെയ്യുന്നു.
കുട്ടികളെ ഇത്തരത്തിൽ ചൂടുകാലത്ത് കളിക്കാൻ അനുവദിക്കരുതെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നത്. കൂടാതെ പ്രായപൂർത്തിയായവരും ഡാമുകൾ, നദികൾ എന്നിവിടങ്ങളിലും കുളിക്കാനിറങ്ങുന്നത് അപകടമാണ്. ഏതെങ്കിലും തരത്തിൽ മലിനപ്പെട്ട ജലം മൂക്കിലൂടെ പ്രവേശിക്കാനിടയായാൽ അത് തലച്ചോറിന് അപകടസാധ്യത വർധിപ്പിക്കുന്നു.
Naegleria fowleri എന്ന രോഗാണുവാണ് ഇത്തരത്തിൽ തലച്ചോറിന് ഭീഷണി ഉയർത്തുന്നത്.