- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഉൾനാടൻ മേഖലയിലെ ജനങ്ങളുടെ ആരോഗ്യം സിറ്റിയിലുള്ളവരേതിനേക്കാൾ മോശം; ഉയർന്ന മരണനിരക്കും രോഗസാധ്യതയും റൂറൽ മേഖലകളിലെന്ന് റിപ്പോർട്ട്
മെൽബൺ: സിറ്റിയിലുള്ളവരെക്കാൾ മോശം ആരോഗ്യം ഉൾനാടൻ മേഖലയിൽ ജീവിക്കുന്നവർക്കാണെന്ന് മെഡിക്കൽ റിസർച്ച് ആൻഡ് റൂറൽ ഹെൽത്ത് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സിറ്റികളേക്കാൾ 66 ശതമാനമാണ് ആത്മഹത്യ നിരക്ക് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും മരണ നിരക്ക് റിമോട്ട് ഏരിയകളിൽ 40 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റൂറൽ മേഖലകളിലുള്ളവര
മെൽബൺ: സിറ്റിയിലുള്ളവരെക്കാൾ മോശം ആരോഗ്യം ഉൾനാടൻ മേഖലയിൽ ജീവിക്കുന്നവർക്കാണെന്ന് മെഡിക്കൽ റിസർച്ച് ആൻഡ് റൂറൽ ഹെൽത്ത് റിപ്പോർട്ട്. ഓസ്‌ട്രേലിയൻ സിറ്റികളേക്കാൾ 66 ശതമാനമാണ് ആത്മഹത്യ നിരക്ക് രാജ്യത്ത് അനുഭവപ്പെടുന്നതെന്നും മരണ നിരക്ക് റിമോട്ട് ഏരിയകളിൽ 40 ശതമാനം കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റൂറൽ മേഖലകളിലുള്ളവരുടെ ആരോഗ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ റിപ്പോർട്ട് എന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. റൂറൽ മേഖലകളിൽ പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങൾ, ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയവയെല്ലാം വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്ന മെഡിക്കൽ റിസർച്ച് ആൻഡ് റൂറൽ ഹെൽത്ത് റിപ്പോർട്ട് ഗവേഷകരുടെ കണ്ണു തുറപ്പിക്കുമെന്നു തന്നെയാണ് കരുതുന്നത്.
ആസ്ത്മ, ആർത്രൈറ്റീസ്, കാൻസർ, കാർഡിയോ വാസ്‌കുലാർ ഹെൽത്ത്, ഡയബറ്റിക്‌സ്, മാനസികാരോഗ്യം, അമിതവണ്ണം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. മെട്രോ സിറ്റികളിൽ ജീവിക്കുന്നവരേക്കാൾ മോശം ആരോഗ്യമാണ് റൂറൽ മേഖലകളിൽ ജീവിക്കുന്നവരുടേതെന്ന് വ്യക്തമാകുന്ന തരത്തിലാണ് റിപ്പോർട്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 30 ശതമാനവും ജീവിക്കുന്നത് റൂറൽ, റിമോട്ട് ഏരിയകളിലാണ്. എന്നാൽ ഹെൽത്ത് ഫണ്ടിംഗിൽ 30 ശതമാനത്തിന്റെ അടുത്തുപോലും അവർക്ക് സഹായം ലഭിക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സിറ്റികളിൽ ജീവിക്കുന്നവർക്കില്ലാത്ത ചില ഗുണങ്ങൾ റൂറൽ ജീവിതത്തിൽ ഉള്ളതായും പറയുന്നുണ്ട്. സാമൂഹികാവബോധം, സന്നദ്ധ സേവനത്തിനുള്ള ജനപങ്കാളിത്തം, സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ചുള്ള ബോധം തുടങ്ങിയ ഇവിടങ്ങളിൽ താമസിക്കുന്നവർക്കാണ്. അതേസമയം മരണനിരക്ക് ഇവിടങ്ങളിൽ കൂടുതലാണെന്നും ആയുസ് ദൈർഘ്യവും ഇവിടെ ജീവിക്കുന്നവർക്കാണെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
രക്താതിസമ്മർദം, ഡയബറ്റിക്, അമിതവണ്ണം എന്നീ അസുഖങ്ങൾ ഉള്ളവർ ഇവിടെ കൂടുതലാണ്. രോഗം വന്ന് മരണമടയുന്നവരുടെ എണ്ണവും വർധിക്കുന്നു. മദ്യം, പുകവലി ശീലമുള്ളവരുടെ എണ്ണവും റൂറൽ മേഖലകളിൽ ഉയർന്നു തന്നെയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഡിമെൻഷ്യ പോലെയുള്ള മാനസികാസുഖങ്ങൾ ഉള്ളവരുടെ തോതും വർധിച്ചു തന്നെ.
താഴ്ന്ന വരുമാനം, തൊഴിൽ, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നിവയും കൃഷി, മൈനിങ് തുടങ്ങിയ ഉയർന്ന അപകട സാധ്യതയുള്ള തൊഴിലും ഇവരുടെ ജീവിത രീതിയെ ഏറെ സ്വാധീനിക്കുന്നു. ഹെൽത്ത് സർവീസ്, പോഷകസമൃദ്ധമായ ആഹാരപദാർഥങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയവയും ഇക്കൂട്ടർക്ക് അനാരോഗ്യത്തിന് കാരണമാകുന്നു.