- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
100 കൊല്ലം മുമ്പ് ഫിൻലൻഡ് റഷ്യ വിട്ട് പോയത് നിയമവിരുദ്ധമെന്ന് പറഞ്ഞ് സേനയെ വിന്യസിച്ച് റഷ്യ; പുതിയ സൈനിക നീക്കങ്ങൾ വീണ്ടും യുദ്ധഭീതി ഉയർത്തുന്നു
റഷ്യയ്ക്ക് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി എങ്ങനെയെങ്കിലും ഒരു യുദ്ധം ചെയ്താൽ മതിയെന്ന മനോഭാവമാണുള്ളതെന്നാണ് അവരുടെ ഏറ്റവും പുതിയ നീക്കങ്ങൾ തെളയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിലവിൽ ഫിൻലൻഡിനെ ലക്ഷ്യമിട്ട് റഷ്യ കടുത്ത സൈനിക നീക്കത്തിനൊരുങ്ങുന്നതെന്നും സൂചനയുണ്ട്. അതായത് 100 കൊല്ലം മുമ്പ് ഫിൻലൻഡ് നിയമവിരുദ്ധമായിട്ടാണ് റഷ്യയിൽ നിന്നും വിട്ട് പോയതെന്ന് ആരോപിച്ചാണ് പുട്ടിൻ ഇപ്പോൾ ഈ രാജ്യത്തിന് നേരെ പടയൊരുക്കം നടത്തുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇതോടെ പുതിയ സൈനികനീക്കങ്ങൾ കടുത്ത യുദ്ധഭീതിയുയർത്തുന്നുമുണ്ട്. 1917ൽ നേടിയ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നിയമപ്രാബല്യം ചോദ്യം ചെയ്ത് റഷ്യ നിനച്ചിരിക്കാതെ രംഗത്തെത്തിയതിനെ തികഞ്ഞ ആശങ്കയോടെയാണ് ഫിൻലൻഡ് കാണുന്നത്. ഇതോടെ അടുത്ത ഉക്രയിനായി റഷ്യയുടെ അപ്രമാദിത്വം അരങ്ങേറുമോയെന്ന ഉത്കണ്ഠയും ശക്തമാകുന്നുണ്ട്. ക്രിമിയയിലേക്കുള്ള റഷ്യയുടെ കടന്ന് കയറ്റവും റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സ്പർധ രൂക്ഷമായതിനെ തുടർന്ന് മോസ്‌കോ ആണവായുധ മിസൈലുകൾ ബാൽക്കൻ കടല
റഷ്യയ്ക്ക് എന്തെങ്കിലും ഒരു കാരണമുണ്ടാക്കി എങ്ങനെയെങ്കിലും ഒരു യുദ്ധം ചെയ്താൽ മതിയെന്ന മനോഭാവമാണുള്ളതെന്നാണ് അവരുടെ ഏറ്റവും പുതിയ നീക്കങ്ങൾ തെളയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് നിലവിൽ ഫിൻലൻഡിനെ ലക്ഷ്യമിട്ട് റഷ്യ കടുത്ത സൈനിക നീക്കത്തിനൊരുങ്ങുന്നതെന്നും സൂചനയുണ്ട്. അതായത് 100 കൊല്ലം മുമ്പ് ഫിൻലൻഡ് നിയമവിരുദ്ധമായിട്ടാണ് റഷ്യയിൽ നിന്നും വിട്ട് പോയതെന്ന് ആരോപിച്ചാണ് പുട്ടിൻ ഇപ്പോൾ ഈ രാജ്യത്തിന് നേരെ പടയൊരുക്കം നടത്തുന്നതെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇതോടെ പുതിയ സൈനികനീക്കങ്ങൾ കടുത്ത യുദ്ധഭീതിയുയർത്തുന്നുമുണ്ട്. 1917ൽ നേടിയ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നിയമപ്രാബല്യം ചോദ്യം ചെയ്ത് റഷ്യ നിനച്ചിരിക്കാതെ രംഗത്തെത്തിയതിനെ തികഞ്ഞ ആശങ്കയോടെയാണ് ഫിൻലൻഡ് കാണുന്നത്. ഇതോടെ അടുത്ത ഉക്രയിനായി റഷ്യയുടെ അപ്രമാദിത്വം അരങ്ങേറുമോയെന്ന ഉത്കണ്ഠയും ശക്തമാകുന്നുണ്ട്.
ക്രിമിയയിലേക്കുള്ള റഷ്യയുടെ കടന്ന് കയറ്റവും റഷ്യയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സ്പർധ രൂക്ഷമായതിനെ തുടർന്ന് മോസ്‌കോ ആണവായുധ മിസൈലുകൾ ബാൽക്കൻ കടലിലേക്കെത്തിക്കുകും ചെയ്തതിന് പുറമെ തങ്ങൾക്ക് നേരെയുള്ള ഈ പുതിയ റഷ്യൻ ഭീഷണിയും ഫിൻലാൻഡിനെ കനത്ത യുദ്ധഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.റഷ്യൻ ഫൈറ്റർ ജെറ്റുകൾ നിയമവിരുദ്ധമായി തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കുന്നുവെന്ന ആരോപണം കഴിഞ്ഞയാഴ്ച ഫിൻലാൻഡും എസ്റ്റോണിയയും ഉന്നയിച്ചിരുന്നു.റഷ്യയുടെ എസ് യു- 27 വിമാനങ്ങൾ ഗൾഫ് ഓഫ് ഫിൻലൻഡിന് മുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് അവയെ പ്രതിരോധിക്കാനായി ഫിന്നിഷ് ജെറ്റ് രണ്ടു പ്രാവശ്യമെത്തിയിരുന്നു. എന്നാൽ ഈ ആരോപണം റഷ്യ നിഷേധിക്കുകയാണ് ചെയ്യുന്നത്.
ബാൽക്കൻ കടലിലെ റഷ്യൻ സാന്നിധ്യം തങ്ങൾക്ക് കടുത്ത ഭീഷണിയാണുയർത്തുന്നതെന്നാണ് ഫിൻലൻഡ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. തങ്ങൾ 100 കൊല്ലം മുമ്പ് റഷ്യവിട്ട് പോയത് നിയവിരുദ്ധമാണെന്ന് ആരോപിച്ച് റഷ്യ മാദ്ധ്യമങ്ങളിലൂടെ കനത്ത ആക്രമണം ഇപ്പോൾ തന്നെ ആരംഭിച്ചുവെന്നും ഫിൻലൻഡ് കുറ്റപ്പെടുത്തുന്നു. റഷ്യൻ റിപ്പബ്ലിക്കിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികം അടുത്ത വർഷം ഫിൻലൻഡ് ആഘോഷിക്കാനിരിക്കവെയാണ് നിനച്ചിരിക്കാതെ റഷ്യ യുദ്ധഭീഷണിയുമായെത്തിയിരിക്കുന്നത്. ഫിൻലൻഡ് 833 മൈൽ നീളത്തിലുള്ള അതിർത്തി റഷ്യയുമായി പങ്ക് വയ്ക്കുന്നുണ്ട്. എന്നാൽ ഫിന്നിഷ് നേതാക്കൾ 100 വർഷങ്ങൾക്ക് മുമ്പ് അനായാസമായി സ്വാതന്ത്ര്്യം പ്രഖ്യാപിച്ചതിന്റെ നിയമപ്രാബല്യമാണ് റഷ്യ ഇപ്പോൾ ചോദ്യം ചെയ്തിരിക്കുന്നത്.
2014ൽ റഷ്യ ക്രിമിയയിലേക്ക് കടന്ന് കയറിയതിനെ തുടർന്ന് ഫിൻലൻഡ് നിർബന്ധമായും റഷ്യയിലേക്ക് മടങ്ങി വരണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. റഷ്യൻ നേതാവ് ഫിൻലൻഡിന് മേൽ കണ്ണ് വച്ചിട്ടുണ്ടെന്നാണ് പുട്ടിന്റെ മുൻ ഉപദേശകരിലൊരാളായ അൻഡ്രെജ് ഇല്ലാരിയോനോവ് സ്ഥിരീകരിക്കുന്നത്. അതായത് ജോർജിയ, ഉക്രയിൻ, ബെലാറസ്, എന്നിവയ്ക്കൊപ്പം ഫിൻലാൻഡിന്റെ ഉടമസ്ഥാവകാശവും പുട്ടിൻ അവകാശപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഫിൻലാൻഡിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം റഷ്യയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് സംഭവിച്ചിരിക്കുന്നതെന്നാണ് പുട്ടിൻ ഭരണകൂടം കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫിൻലൻഡിലെ നേതാക്കളിലും ജനങ്ങളിലും ഭയം ജനിപ്പിക്കാൻ വേണ്ടിയാണ് റഷ്യ ഈ നീക്കം നടത്തിയിരിക്കുന്നതെന്നാണ് ഫിന്നിഷ് ഗവൺമെന്റിലെ കമ്മ്യൂണിക്കേഷൻസ് ചീഫായ മർക്കു മാന്റില പ്രതികരിച്ചിരിക്കുന്നത്. നാറ്റോയിൽ ചേരരുതെന്ന് ഫിൻലൻഡിനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറയുന്നു.
ഫിൻലൻഡ് നാറ്റോയ്ക്ക് വെളിയിലാണ് നിലകൊള്ളുന്നത്. ഇത് റഷ്യയുമായുള്ള ബന്ധവും വേണ്ടെന്ന് വച്ചിട്ടുണ്ട്. പുട്ടിൻ പ്രസിഡന്റായതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വഷളായിത്തുടരുകയാണ്. ഫിൻലാൻഡ് യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്തതിനാൽ ഈ നീക്കം യൂണിയന് നേരെയുള്ളതായി ബ്രിട്ടനടക്കമുള്ള 28 അംഗരാജ്യങ്ങൾ പരിഗണിക്കില്ല. ഈ മാസം ആദ്യം ഫിൻലൻഡ് പ്രതിരോധം വർധിപ്പിക്കാനും മറ്റുമായി യുഎസുമായി ഉഭയകക്ഷി കരാറിൽ ഒപ്പ് വച്ചിരുന്നു.