- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ റഷ്യ സിറിയയിൽ വിമതർക്കെതിരെ ആക്രമണം ശക്തമാക്കി; പുട്ടിന്റെ ലക്ഷ്യം പഴയ സോവിയറ്റ് യൂണിയന്റെ പുനസൃഷ്ടിയെന്ന് സൂചന; ട്രംപിന്റെ പിന്തുണയില്ലെന്നറിഞ്ഞ് വിമതർ അങ്കലാപ്പിൽ
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിന്റെ സമവാക്യം തന്നെ മാറി മറിയാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ പരമ്പരാഗത വൈരികളായിരുന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുത തന്നെ തീർത്തും ഇല്ലാതായി സുഹൃത്തുക്കളാകുന്ന സാഹചര്യം വരെ തെളിഞ്ഞ് വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ റഷ്യ സിറിയയിൽ വിമതർക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിന്റെ ലക്ഷ്യം പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കുകയാണെന്നും സൂചനയുണ്ട്. അതേ സമയം ഇതുവരെ തങ്ങൾക്ക് ലഭിച്ചിരുന്ന യുഎസ് പിന്തുണ ട്രംപിന്റെ വരവോടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് സിറിയയിലെ വിമതർ. പുട്ടിനും ട്രംപും തമ്മിലുള്ള സൗഹൃദമാണിതിന് കാരണം. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇക്കഴിഞ്ഞ ദിവസം ട്രംപിനെ തേടി മനോഹരമായ ഒരു അഭിനന്ദന കത്ത് എത്തിയിരുന്നു. പുറകെ അഭിനന്ദനം നിറഞ്ഞ ഒരു ഫോൺ കാളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടിന് പു
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിന്റെ സമവാക്യം തന്നെ മാറി മറിയാൻ തുടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. ഇതോടെ പരമ്പരാഗത വൈരികളായിരുന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുത തന്നെ തീർത്തും ഇല്ലാതായി സുഹൃത്തുക്കളാകുന്ന സാഹചര്യം വരെ തെളിഞ്ഞ് വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ റഷ്യ സിറിയയിൽ വിമതർക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുമുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ളാദിമെർ പുട്ടിന്റെ ലക്ഷ്യം പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കുകയാണെന്നും സൂചനയുണ്ട്. അതേ സമയം ഇതുവരെ തങ്ങൾക്ക് ലഭിച്ചിരുന്ന യുഎസ് പിന്തുണ ട്രംപിന്റെ വരവോടെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് സിറിയയിലെ വിമതർ. പുട്ടിനും ട്രംപും തമ്മിലുള്ള സൗഹൃദമാണിതിന് കാരണം.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇക്കഴിഞ്ഞ ദിവസം ട്രംപിനെ തേടി മനോഹരമായ ഒരു അഭിനന്ദന കത്ത് എത്തിയിരുന്നു. പുറകെ അഭിനന്ദനം നിറഞ്ഞ ഒരു ഫോൺ കാളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. രണ്ടിന് പുറകിലും പുട്ടിനായിരുന്നു. മോസ്‌കോയും വാഷിങ്ടണും തമ്മിലുള്ള സൗഹൃദം പുനഃസ്ഥാപിക്കുന്നതിനുള്ള വ്യക്തമായ സന്ദേശവും കൂടിയായിരുന്നു അത്.
ഭീകരതയ്ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുന്ന ട്രംപിന് സ്വാഭാവികമായും റഷ്യയുമായി ചങ്ങാത്തമുണ്ടാകുമെന്ന് ചൊവ്വാഴ്ച സിറിയൻ പ്രസിഡന്റ് ആസാദ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്രയും നാളും സിറിയയിൽ ഐസിസിനെ തുരത്താനും ആസാദിന്റെ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനുമായി റഷ്യ നടത്തിയിരുന്ന പോരാട്ടത്തിനെ തകർക്കാനായി പിന്നിൽ കൂടി വിമതരെ പിന്തുണയ്ക്കുന്ന കുതന്ത്രമായിരുന്നു യുഎസ് പയറ്റിയിരുന്നത്.
ചൊവ്വാഴ്ചയാണ് ആലെപ്പോയിലെ വിമതരുടെ താവളങ്ങൾക്ക് നേരെ സിറിയയും റഷ്യയും ശക്തമായ ബോംബിങ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവിടെ താരതമ്യേന ശാന്തമായിരുന്നു. യുദ്ധവിമാനങ്ങളും മിസൈലുകളുമാണ് ഇവിടെ കടുത്ത ആക്രമണം അഴിച്ച് വിടാൻ തുടങ്ങിയിരിക്കുന്നത്. ട്രംപും പുട്ടിനും തമ്മിൽ തങ്ങളുടെ ആദ്യ സംഭാഷണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഈ ആക്രമണം തുടങ്ങിയതതെന്നതും ശ്രദ്ധേയമാണ്.
റഷ്യൻ കടന്ന് കയറ്റങ്ങളെ ചെറുക്കുന്നതിനല്ല മുൻഗണനയെന്ന് ട്രംപ് ഇതിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് മുമ്പ് ഉക്രയിനിൽ കടന്ന് കയറിയതിന്റെ പേരിലും റഷ്യയ്ക്കകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലും അമേരിക്ക റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ നാറ്റോയിൽ ഉൾപ്പെട്ട എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നിവയ്ക്ക് നേരെയും റഷ്യൻ ഭീഷണി ശക്തമായതിനെ തുടർന്ന് അമേരിക്ക അവയുടെ രക്ഷകനായി നിലകൊണ്ടിരുന്നു. എന്നാൽ ട്രംപ് അധികാരത്തിൽ വന്നതോടെ ഈ രാജ്യങ്ങളുടെ സുരക്ഷയും അവതാളത്തിലാണ്. മുൻ സോവിയറ്റ് രാജ്യങ്ങളെ റഷ്യ ആക്രമിച്ചാലും ട്രംപ് ഇതിനെതിരെ ചെറുവിരൽ പോലും അനക്കില്ലെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.
അമേരിക്കയുടെ പാരമ്പര്യമെന്നോണം പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യം സ്ഥാപിക്കുന്ന കാര്യത്തിൽ അഥവാ നാറ്റോയിൽ തുടരുന്ന കാര്യത്തിൽ പോലും തനിക്ക് തീരെ താൽപര്യമില്ലെന്ന കാര്യം ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നാറ്റോയിലേക്ക് എല്ലാ പാശ്ചാത്യ രാജ്യങ്ങളും തുല്യ ഓഹരി നൽകാത്തതിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എല്ലാവരും തുല്യ പങ്കാളിത്തം വഹിക്കാത്ത ഇത്തരത്തിലുള്ള ഒരു സഖ്യം മുന്നോട്ട് കൊണ്ട് പോകേണ്ടതില്ലെന്ന് വരെ അദ്ദേഹം ധീരമായി പ്രസ്താവിച്ചിട്ടുമുണ്ട്. റഷ്യയുടെ ഏറ്റവും വലിയ ശത്രുവായ നാറ്റോയെ തകർക്കാൻ ട്രംപ് കൂട്ട് നിന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നും അതിലൂടെ ലോകത്ത് പുതിയ സമവാക്യങ്ങളും സഖ്യങ്ങളുമുണ്ടാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നു.